സ്ത്രീകളെ കാണിക്കുവാൻ തിയേറ്ററിൽ വെച്ചുള്ള യുവാവിന്റെ പരാക്രമം; നഗ്‌നനായി തീയേറ്ററിനുള്ളിൽ മുട്ടിൽ ഇഴഞ്ഞു യുവാവിനെ പോലീസ് തിരയുന്നു – വീഡിയോ

തിയേറ്ററിൽ യുവാവിൻ്റെ പരാക്രമം. കഴിഞ്ഞദിവസം കേരളത്തിലെ ഒരു പ്രമുഖ തീയേറ്ററിൽ വച്ച് ഒരു യുവാവ് കാണിച്ച കാട്ടികൂട്ടലുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കെ ഒരു യുവാവ് അർദ്ധനഗ്നനായി കൊണ്ട് ഒരു സീറ്റിൽ നിന്നും മറ്റൊരു സീറ്റിലേക്ക് ഒക്കെ മാറി ഇരിക്കുകയായിരുന്നു. പിന്നീട് ആ യുവാവ് മുട്ടിൽ ഇഴഞ്ഞുകൊണ്ട് അടുത്തിരിക്കുന്ന സ്ത്രീകളുടെ അടുത്തേക്കാണ് പോയത്.

പിന്നീട് വീണ്ടും യുവാവ് തൻ്റെ സീറ്റിലേക്ക് തന്നെ തിരിച്ച് വരികയും ചെയ്യുന്നതാണ് ഈ വീഡിയോയിലൂടെ നമുക്ക് കാണുവാൻ സാധിക്കുന്നത്. യുവാവ് തിയേറ്ററിലേക്ക് കയറി വരുമ്പോൾ തന്നെ ആകെ അസ്വസ്ഥതമാണ്. യുവാവിൻ്റെ കയ്യിൽ ഒരു കവറും കൂടി നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. സിനിമ തുടങ്ങിയതിനു ശേഷം തിയേറ്ററിൽ ഇരിക്കുന്നവർ എല്ലാം സിനിമയിൽ മുഴുകി ഇരിക്കുന്നതാണ് വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നത്.

ആ സമയത്താണ് ഈ യുവാവ് തൻ്റെ ഷർട്ടും പാൻ്റും അഴിച്ചുകൊണ്ട് വെപ്രാളം കാണിക്കുന്നത്. യുവാവ് സീറ്റിൽ നിന്നും എഴുനേറ്റ് പിറകിലെ സീറ്റിനിടയിലൂടെ മുട്ടിൽ ഇഴഞ്ഞു നീങ്ങി പിന്നീട് സ്വന്തം സീറ്റിൽ വന്നു ഇരിക്കുന്നതും കാണാം.എന്നാൽ അല്പസമയത്തിനുശേഷം യുവാവ് വീണ്ടും തൻ്റെ ഡ്രസ്സുകൾ ഒക്കെ തിരിച്ചു ധരിക്കുകയും ചെയ്തു. ഇപ്പോൾ തിയേറ്ററിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ട് യുവാവിന് വേണ്ടി ഉള്ള തിരച്ചിൽ നടത്തുകയാണ് പോലീസ്.

ഒരുകാലത്ത് സിനിമ തിയേറ്ററിലേക്ക് കുടുംബ ഓടിയൻസിൻ്റെ വരവ് വളരെ കുറവായിരുന്നു. എന്നാൽ ഈ അടുത്ത കാലത്ത് കുടുംബങ്ങൾ കൂട്ടമായി തീയേറ്ററിലേക്ക് സിനിമ കാണാൻ വരുമായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള തിയേറ്ററിൽ ഉള്ള അനുഭവങ്ങൾക്ക് പെട്ടെന്ന് നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
ഇത്തരത്തിൽ മാനസിക വൈകല്യമുള്ളവർ തിയേറ്ററുകളിൽ പ്രവേശിച്ചു കഴിഞ്ഞാൽ സ്ത്രീകളും കുട്ടികളും സുരക്ഷിതരാണോ.

തിയേറ്റർ ഉടമകൾ ഇതിനെതിരെയുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. പല തീയേറ്ററുകളിലും ആവശ്യത്തിന് സെക്യൂരിറ്റികൾ ഇല്ല. വീഡിയോയിൽ കാണുന്ന തീയേറ്ററിൽ അധിക സീറ്റുകളും കാലിയായി തന്നെ കിടക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ആളുകൾ കുറയുന്ന സമയത്ത് തിയേറ്ററുകളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തേണ്ടത് തിയേറ്റർ ഉടമകളുടെ ഉത്തരവാദിത്വമാണ്.

സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ കാണുന്ന ആളെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കാനാണ് ശ്രമം. എന്തായാലും ഇത്തരത്തിലുള്ള ഞരമ്പുരോഗികൾ സമൂഹത്തിന് തന്നെ മോശമാണ്. തിയേറ്ററിനുള്ളിൽ വച്ച് ഇത്തരത്തിലുള്ള പ്രവർത്തി കാണിക്കുവാനുള്ള ആ യുവാവിൻ്റെ ധൈര്യം സമ്മതിക്കേണ്ടത് തന്നെയാണ്. ഈ യുവാവിനെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കുകയും അയാൾക്കെതിരെ എത്രയും പെട്ടെന്ന് നിയമനടപടിയെടുക്കണം എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമൻ്റുകൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply