കൊച്ചിയിൽ വിശ്വാസികളോട് സുഖമില്ലെന്ന് അറിയിച്ചു കുർബാന ഒഴിവാക്കിയ വികാരിയെയും യുവാക്കളെയും പള്ളിമേടയിൽവെച്ച് മദ്യപിച്ച് മയങ്ങിയ നിലയിൽ കണ്ടെത്തി – വിശ്വാസികൾ മൂവരെയും പോലീസിൽ ഏൽപ്പിച്ചു

പള്ളുരുത്തിക്ക് സമീപമുള്ള കണ്ണമാലി കുതിരകൂർക്കരി ഫാത്തിമ മാതാ പള്ളിയിൽ നടന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മൂന്ന് യുവാക്കളും ആ ഇടവകയിലെ വികാരിയും പള്ളിമേടയിൽ മദ്യപിച്ച് മയങ്ങി ബോധമില്ലാതെ പോയിരുന്നു. വികാരിയയും മൂന്ന് യുവാക്കളെയും വിശ്വാസികൾ പിടികൂടുകയും അവർ അവരെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പോലീസ് പിടികൂടിയത് വികാരി ഫാദർ അഗസ്റ്റിൻ നെല്ലിക്കാവേലിയെയും ആ ഇടവകയിലെ തന്നെ മൂന്ന് യുവാക്കളെയും ആണ്.

നാട്ടുകാർ വികാരിയെയും യുവാക്കളെയും പിടികൂടാൻ ഉണ്ടായ സാഹചര്യം ഞായറാഴ്ച പള്ളിയിൽ കുർബാന ചൊല്ലാൻ വികാരി എത്തിയിരുന്നില്ല. വികാരിയെ അന്വേഷിച്ചു പോയ നാട്ടുകാർ കണ്ടത് പള്ളിമേടയിൽ മദ്യലഹരിയിൽ മൂന്ന് യുവാക്കൾക്കൊപ്പം കിടക്കുന്നതാണ്. ഇത്തരത്തിലുള്ള ഒരു കാഴ്ച കണ്ട ഉടനെ തന്നെ വിശ്വാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പള്ളിയിലെ ഞായറാഴ്ചത്തെ കുർബാനയ്ക്ക് ഏഴരയോടെ എത്തിയ വിശ്വാസികളോട് തനിക്ക് സുഖമില്ല എന്ന് പറഞ്ഞുകൊണ്ട് കുർബാന ഒഴിവാക്കുകയായിരുന്നു.

എന്നാൽ അതേ ഇടവകയിൽ തന്നെ നടന്ന മറ്റൊരു പരിപാടിയിലും വികാരി അന്ന് പങ്കെടുത്തില്ല. എന്നാൽ പള്ളിയുടെ വാതിൽ അടച്ചിട്ട് കിടന്നതിൽ വിശ്വാസികൾക്ക് സംശയം ഉണ്ടാവുകയും തുടർന്ന് അവർ പള്ളിയുടെ അകത്തു കയറി പരിശോധിക്കുകയും ആയിരുന്നു. ആ സമയത്താണ് കുടിച്ച് ലക്കില്ലാതെ ബോധമറ്റു കിടക്കുന്ന വികാരിയെയും മൂന്ന് യുവാക്കളെയും കണ്ടത്. ഉടൻതന്നെ വിശ്വാസികൾ പോലീസുകാരെ അറിയിക്കുകയും അവർ വികാരിയെയും യുവാക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഉപദേശിച്ചു നന്നാക്കേണ്ടവർ തന്നെയാണ് ഇപ്പോൾ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് എന്നത് വളരെ അധികം മാനസിക പ്രയാസം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. ഇത്തരത്തിലുള്ളവരാണോ ഒരു നാടിൻ്റെ അല്ലെങ്കിൽ ഒരുകൂട്ടം വിശ്വാസികളെ നയിക്കാൻ മുൻപന്തിയിൽ നിൽക്കേണ്ടവർ? നമ്മുടെ നാടിൻ്റെ ഇന്നത്തെ ഒരു അവസ്ഥ. ഈ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വന്നപ്പോൾ നിരവധി കമൻ്റുകളാണ് വരുന്നത്. കഞ്ചാവിനെക്കുറിച്ചും മദ്യത്തെക്കുറിച്ചും ഒക്കെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തണമെങ്കിൽ അത് എന്താണെന്ന് അറിഞ്ഞിരിക്കണം.

അതുകൊണ്ടായിരിക്കും അച്ഛൻ അത് ചെയ്തത് എന്ന് ചില കമൻ്റുകൾ വന്നു. ഒരു കമൻ്റ് ഇങ്ങനെയുള്ളവർ പോരെ മറ്റുള്ള വികാരികളെ കൂടെ നാണം കെടുത്താൻ എന്ന്. സാത്താൻ സാത്താനോട് മത്സരിച്ചു പോയല്ലോ ഇനി അവൻ്റെ രാജ്യം നിലനിൽക്കില്ല. അച്ഛന് എന്താണ് ടെൻഷൻ ലഹരിയൊക്കെ കൊണ്ടുനടക്കാൻ. പല പള്ളിമേടകളിലും ഈ സംഭവങ്ങളൊക്കെ നടക്കുന്നുണ്ട് അതിൽ ഒന്ന് വെളിച്ചത്തു വന്നു തുടങ്ങിയ കമൻ്റുകളാണ് വരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply