ദിലീപേട്ടനോട് പോലീസുകാരുടെ സ്നേഹം കണ്ടോ ! വീഡിയോ വൈറൽ

നിരവധി സിനിമകളിൽ മലയാളികളെ ചിരിപ്പിച്ചുകൊണ്ട് മലയാള പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ സാധിച്ച നടനാണ് ദിലീപ്. അതുകൊണ്ടുതന്നെ ജനപ്രിയ നടൻ എന്നാണ് ദിലീപ് അറിയപ്പെടുന്നത്. ദിലീപ് ഇപ്പോൾ തൻ്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷൻ്റെ തിരക്കിലാണ്. സംവിധായകൻ അരുൺ ഗോപിയും ദിലീപും ഒന്നിച്ചുള്ള ചിത്രമാണ് ബാന്ദ്ര. ഈ ചിത്രത്തിൽ ദിലീപിൻ്റെ നായികയായി എത്തുന്നത് നടി തമന്നയാണ്.

ഈ ചിത്രം നവംബർ 10 ന് ആണ് തിയേറ്ററുകളിൽ എത്തുക. പ്രമോഷൻ്റെ ഭാഗമായി ദിലീപ് ഇപ്പോൾ പല സ്ഥലങ്ങളിലും കറങ്ങുകയാണ് .കഴിഞ്ഞ ദിവസം നടൻ ദിലീപ് സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോടും എത്തിയിരുന്നു. കോഴിക്കോട് എത്തിയ ദിലീപ് അവിടെയുള്ള ഇഎംഎസ് സ്റ്റേഡിയത്തിൽ പോയിരുന്നു. ദിലീപ് ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് വരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ദിലീപ് സ്റ്റേഡിയത്തിലേക്ക് വരുന്ന സമയത്ത് തന്നെ ഒട്ടനവധി പോലീസുകാരും അവിടെ ഉണ്ടായിരുന്നു. ആ പോലീസുകാരൊക്കെ തന്നെ ദിലീപിനോട് വളരെ ചിരിച്ചുകൊണ്ടാണ് പെരുമാറുന്നത്. നടനോട് പോലീസുകാർ അത്രയും സൗഹൃദപരമായി നോക്കി സംസാരിച്ചപ്പോൾ ദിലീപും തിരിച്ച് അവരോട് അങ്ങനെ തന്നെയാണ് ചെയ്തത്. ഇതിലൂടെ പോലീസുകാർക്ക് ദിലീപിനോടുള്ള സ്നേഹം എത്രയാണെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്.

വളരെ സന്തോഷത്തോടുകൂടി തന്നെയായിരുന്നു സ്റ്റേഡിയത്തിലുള്ള കോഴിക്കോട്ടുകാർ ദിലീപിനെ വരവേറ്റത്. അവിടെ വെച്ച് ദിലീപ് ആരാധകരോടൊപ്പം സെൽഫിയും എടുത്തിരുന്നു. ദിലീപിനെ കാണുവാൻ വേണ്ടി തിക്കും തിരക്കും ആയിരുന്നു. ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് ദിലീപിനെ വരവേറ്റത് സിഐഡി മൂസയിലെ പാട്ട് പ്ലേ ചെയ്തുകൊണ്ടായിരുന്നു. കോഴിക്കോട് ഹൈ ലൈറ്റ് മാളിലും ദിലീപ് ബാന്ദ്ര സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി പോയിരുന്നു.

ദിലീപിനെ കാണുവാൻ ആളുകൾ തടിച്ചുകൂടിയിരുന്നു മാളിലും. ബാന്ദ്ര ദിലീപിൻ്റെ കരിയറിലെ 147-ാ മത്തെ ചിത്രമാണ്. ഈ ചിത്രത്തിന് വേണ്ടി വലിയ ഒരു തുക തന്നെ മുടക്കിയിട്ടുണ്ട്. ഈ ചിത്രം അജിത്ത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ ഉദയകൃഷ്ണയാണ്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. തമന്ന അഭിനയിക്കുന്ന ആദ്യത്തെ മലയാള സിനിമയാണ് ബാന്ദ്ര.

ഈ ചിത്രത്തിൽ തമന്നയെയും ദിലീപിനെയും കൂടാതെ ശരത് കുമാർ, രാധിക ശരത് കുമാർ, ഈശ്വരി റാവു, മമ്ത മോഹൻദാസ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഈ ചിത്രം വൻ ഹിറ്റ് ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ റിലീസിന് വേണ്ടിയിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply