ഷാരൂഖാന്റെ മകൻ ആര്യൻഖാനെ മയക്കുമരുന്ന് കേസിൽ വെറുതെ വിട്ടു! കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയം

ബോളിവുഡ് നടനായ ഷാറൂഖാൻ്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസ് പ്രതിയായിരുന്നു. വളരെ അധികം വിവാദമായി മാറിയിരുന്നു ഈ പ്രശ്നം. എന്നാൽ ആര്യൻ ഖാൻ കേസിൽ നിന്നെല്ലാം ഊരി വന്നിരിക്കുകയാണ് ഇപ്പോൾ. കേസിൽ നിന്നും ഊരി പോന്നത് പിതാവായ ഷാറൂഖാൻ്റെ പണം ഉപയോഗിച്ചുകൊണ്ടാണ് എന്നാണ് ഗോസിപ്പുകൾ വരുന്നത്. പണം ഉപയോഗിച്ചുകൊണ്ട് കേസ് ഒത്തുതീർപ്പാക്കിയതാണെന്നും പറയുന്നു.

ആര്യൻ ഖാൻ്റെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. കേസന്വേഷിച്ച ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും മാറ്റിയെന്നാണ് അറിയുന്നത്. ആദ്യമായി ഈ കേസ് അന്വേഷിച്ച കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനെയാണ് സർവീസിൽ നിന്നും മാറ്റിയത്. എൻസിബി അന്വേഷണത്തിന് പിന്നാലെ വിശ്വാ വിജയ് സിംഗ് എന്ന് ഉദ്യോഗസ്ഥനെയാണ് മാറ്റിയത്. ആര്യനെ കസ്റ്റഡിയിലെടുത്തത് ആഡംബര കപ്പലിലെ പാർട്ടിയിൽ ലഹരിവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു.

ആര്യൻ മിസ്റ്റർ ക്ലീൻ ആയി മാറുകയായിരുന്നു. വിശ്വാ വിജയ് സിംഗിനെ സസ്പെൻഡ് ചെയ്തത് ആര്യൻ ഖാനെ നിരുപാധികം വെറുതെ വിട്ടപ്പോൾ ആയിരുന്നു. വിശ്വാ വിജയി സിംഗിൻ്റെ പേരിൽ നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സസ്പെൻഡ് ചെയ്തത്. അദ്ദേഹത്തിന് എതിരെ പലതരത്തിലുള്ള കേസുകൾ 2019 മുതൽ നിലവിൽ ഉണ്ടായിരുന്നു. ഈ കേസിൻ്റെ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ ആയിരുന്നു സർവീസിൽ നിന്നും മാറ്റിയത്.

ഇദ്ദേഹത്തെ മാത്രമല്ല വിശ്വനാഥ് തിവാരി എന്ന ഉദ്യോഗസ്ഥനെ കൂടി സസ്പെൻഡ് ചെയ്തിട്ടുണ്ട്. തിവാരിയെ സസ്പെൻഡ് ചെയ്തത് മേലുദ്യോഗസ്ഥൻ്റെ അനുമതിയില്ലാതെ സിംഗപ്പൂരിലേക്ക് യാത്ര പോയി എന്ന കേസിലാണ്. പണവും പ്രശസ്തിയും ഉണ്ടെങ്കിൽ ഏതു കേസിൽ നിന്നും ഊരി പോകാമെന്ന് തരത്തിലാണ് നിയമം. പണവും പ്രശസ്തിയും ഉള്ളതുകൊണ്ടാണ് ഷാറൂഖാൻ്റെ മകൻ മയക്കുമരുന്ന് കേസിൽനിന്നും പുഷ്പം പോലെ ഊരി വന്നതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

2021 ഒക്ടോബർ രണ്ടിന് രാത്രി മുംബൈ തീരത്തെ കോർഡെലിയ എന്ന കപ്പൽ റെയ്ഡ് ചെയ്യുകയും റെയ്‌ഡിൽ എൻസിബി 13 ഗ്രാം കോക്കെയിൻ, 5 ഗ്രാം മെഫിഡ്രോൺ, 21 ഗ്രാം കഞ്ചാവ്, 22 എം ഡി എം എ ഗുളികകൾ, 1.33 ലക്ഷം രൂപ തുടങ്ങിയവ കണ്ടെത്തിയതിനെ തുടർന്ന് ആര്യൻ ഖാനെയും 17 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഒക്ടോബർ 28ന് ബോംബെ ഹൈക്കോടതി ആര്യനെ ജാമ്യത്തിൽ വിടുകയായിരുന്നു.

ഷാറൂഖാൻ്റെ വീട്ടിലേക്ക് ഒരു ഉദ്യോഗസ്ഥ സംഘത്തെ അന്വേഷണവുമായി ബന്ധപ്പെട്ട് അയക്കുകയായിരുന്നു. എന്നാൽ ഈ കാര്യം അന്വേഷിച്ച മറ്റൊരു എൻസിബി സംഘം കേസിനാസ്പദമായ തെളിവുകൾ ഇല്ല എന്ന് പറഞ്ഞു കേസിൽ ആര്യൻ ഖാന് കുറ്റപത്രം നൽകിയില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply