ഇടപാടുകാരിയുടെ അക്കൗണ്ടിൽ നിന്ന് മൂന്നര ലക്ഷം രൂപ തട്ടി ! തിരുവല്ല സഹകരണ ബാങ്ക് മാനേജർ പ്രീത ഹരിദാസിനെ പോലീസിനെ അറസ്റ്റ് ചെയ്തു

തിരുവല്ല അർബൻ സഹകരണ ബാങ്ക് മുൻ മാനേജർ പ്രീത ഹരിദാസിനെ പോലീസിനെ അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. പ്രീതയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് 8 വർഷങ്ങൾക്കു മുൻപ് ബാങ്കിലെ ഒരു ഇടപാടുകാരിയുടെ അക്കൗണ്ടിൽ നിന്ന് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണ്. പണമിടപാടുമായി ബന്ധപ്പെട്ടുകൊണ്ട് ചോദ്യം ചെയ്യുവാൻ വേണ്ടി അന്വേഷണ ഉദ്യോഗത്തിന് മുൻപാകെ ഹാജരാകാൻ പ്രീതയോട് നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ പ്രീത അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. പ്രീത ഒളിവിൽ കഴിയുന്നതിനിടെ രാവിലെ പോലീസ് പ്രീതയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രീത ഹരിദാസ് നൽകിയ മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളിക്കളയുകയായിരുന്നു. 2015 ൽ ആയിരുന്നു ഈ കേസുമായി ബന്ധപ്പെട്ട സംഭവം നടന്നിരുന്നത്. പ്രീത ബാങ്കിൽ വർക്ക് ചെയ്യുന്ന സമയത്ത് അവിടെയുള്ള ഇടപാടുകാരിയുടെ അക്കൗണ്ടിൽ നിന്നും മൂന്നര ലക്ഷം രൂപ പ്രീത ഹരിദാസ് തിരുമറി നടത്തിയതായിരുന്നു.

ഇടപാടുകാർക്ക് ഏറ്റവും സുരക്ഷിതമായി തങ്ങളുടെ പണം നിക്ഷേപിക്കാനുള്ള ഇടം ആയിട്ടാണ് ബാങ്കുകളെ കാണുന്നത്. അവിടുന്നു തന്നെ ഇത്തരത്തിലുള്ള ഒരു പ്രവർത്തി ഉണ്ടായത് ഇടപാടുകാർക്കിടയിൽ വളരെയധികം സംശയങ്ങൾ ഉളവാക്കി ഇരിക്കുകയാണ്. ബാങ്ക് മാനേജർ തന്നെ ഇത്തരം ഒരു തട്ടിപ്പ് നടത്തിയാൽ എങ്ങനെ നമ്മൾ പണം ബാങ്കിൽ നിക്ഷേപിക്കും എന്നാണ് ഉയർന്നു വരുന്ന ചോദ്യം. ഈയ്യിടെ സഹകരണ ബാങ്ക് ജീവനക്കാരൻ ഒരു വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ ക്യാമറയിൽ പകർത്തി എന്ന വാർത്ത വന്നിരുന്നു.

കണ്ണൂരിലെ കൂത്തുപറമ്പ് സ്വദേശിയായ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങളാണ് പേപ്പറിൽ ഒപ്പിടുവാൻ വേണ്ടി കുനിഞ്ഞിരുന്ന സമയത്ത് സഹകരണ ബാങ്ക് ജീവനക്കാരൻ മൊബൈൽ ക്യാമറയിലൂടെ പകർത്തിയത്. വീട്ടമ്മ കൂത്തുപറമ്പ് സഹകരണ അർബൻ ബാങ്ക് ജൂനിയർ ക്ലർക്കായ കൈവേലിക്കൽ സ്വദേശിയായ ഷിജിനെതിരെ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. ബാങ്കിലെ ജൂനിയർ ക്ലർക്ക് ആയ ഷിജിനും പ്യൂണും കൂടിയായിരുന്നു കുടിശ്ശിക നിവാരണത്തിൻ്റെ ഭാഗമായി പരാതിക്കാരിയുടെ വീട്ടിൽ പോയത്.

ആ സമയത്ത് അവരുടെ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഭർത്താവ് സ്ഥലത്ത് ഇല്ലാത്തതുകൊണ്ട് വീട്ടമ്മയോട് ഒപ്പിട്ട് നോട്ടീസ് കൈപ്പറ്റുവാൻ അവർ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരുടെ ആവശ്യപ്രകാരം അവർ നൽകിയ പേപ്പറിൽ വീട്ടമ്മ ഒപ്പിടുന്ന സമയത്ത് ആയിരുന്നു ഷിജിൻ അവരുടെ സ്വകാര്യഭാഗങ്ങൾ ഫോണിലെ ക്യാമറ വഴി പകർത്തിയത്. ഷിജിൻ ക്യാമറയിലൂടെ ദൃശ്യങ്ങൾ പകർത്തുന്നത് വീട്ടമ്മയുടെ മക്കൾ കാണുകയും ബഹളം വയ്ക്കുകയും ചെയ്തു.

മക്കൾ ബഹളം വച്ചതോടുകൂടി ബാങ്ക് ജീവനക്കാരൻ മൊബൈൽ അവിടെ ഉപേക്ഷിച്ചുകൊണ്ട് ഓടിപ്പോവുകയായിരുന്നു. പോലീസ് കേസ് ഏറ്റെടുത്തതോടുകൂടി ഷിജിൻ ഒളിവിൽ പോവുകയും ചെയ്തു. ഷിജിൻ ഉപേക്ഷിച്ചു പോയ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply