ഗണപതിയും ലക്ഷ്മി ദേവിയും ഇന്ത്യൻ കറൻസിയിൽ വേണമെന്ന് അരവിന്ദ് കെജരിവാൾ ! ഐശ്വര്യം വർദ്ധിക്കാൻ ഈ തീരുമാനം

ഇന്ത്യൻ കറൻസിയിൽ ഗണപതിയുടെയും ലക്ഷ്മിയുടെയും രൂപങ്ങൾ വേണമെന്ന് ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ഗാന്ധിജിയുടെ രൂപത്തിനൊപ്പം തന്നെ ദൈവങ്ങളുടെ രൂപവും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ മുന്നോട്ടു നയിക്കാനും അഭിവൃദ്ധിപ്പെടാനും നമ്മുടെ ശ്രമങ്ങൾ മാത്രം മതിയാകില്ലെന്നും അതിനു സർവ്വേശ്വരന്റെ അനുഗ്രഹം കൂടി വേണമെന്നും കെജരിവാൾ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ കറൻസി നേരിടുന്ന തകർച്ചയെ കുറിച്ചും അദ്ദേഹം ചൂണ്ടി കാണിച്ചു. മുസ്ലിം രാജ്യമായ ഇന്തോനേഷ്യ അവരുടെ ഇരുപതിനായിരം റുപ്പയ്യയിൽ ഗണപതിയുടെ രൂപം പതിപ്പിച്ചതും അദ്ദേഹം ചൂണ്ടി കാണിച്ചു. രാജ്യം അഭിവൃദ്ധിപ്പെടാനായി ഹിന്ദു ദൈവങ്ങളുടെ രൂപങ്ങൾ ഇന്ത്യൻ കറൻസിയിൽ വയ്ക്കണമെന്ന കെജരിവാളിന്റെ പരാമർശം ശക്തമായി വിമർശിക്കുകയാണ് ബിജെപി.

കേവലം രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള പരാമർശമാണ് ഇത് എന്ന് ബിജെപി പ്രതികരിച്ചു. എന്നാൽ ഈ കാര്യം സംബന്ധിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും കത്ത് നൽകുമെന്നും കെജരിവാൾ പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ പ്രസ്താവന ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ് എന്ന് ബിജെപി പ്രതികരിച്ചു. ഹിന്ദു ദൈവങ്ങളെ കെജരിവാൾ അപമാനിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ഡൽഹി എഎപി മന്ത്രി രാജേന്ദ്രപാൽ ഗൗതം കുറച്ചു ദിവസങ്ങൾക്കു മുമ്പ് രാജി വെച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ പാർട്ടിക്ക് വലിയ ക്ഷീണമായ മാറിയിരിക്കുകയാണ് ഈ പ്രസ്താവന. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇന്ത്യൻ കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങൾ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. വാർത്ത സമ്മേളനത്തിൽ സംസാരിക്കവേ ആയിരുന്നു അരവിന്ദ് കെജ്രിവാൾ ഈ കാര്യങ്ങൾ പറഞ്ഞത്. ഇന്തോനേഷ്യയ്ക്ക് ആവാമെങ്കിൽ എന്തുകൊണ്ട് നമുക്ക് ആയിക്കൂടാ എന്നാണ് കെജ്രിവാളിന്റെ വാദം.

എന്നാൽ രാമക്ഷേത്രത്തെ എതിർത്തയാൾ തിരഞ്ഞെടുപ്പിൽ മുഖം രക്ഷിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് എന്ന് ബിജെപി പ്രതികരിച്ചു. രാമ ക്ഷേത്രത്തിൽ അർപ്പിക്കുന്ന പ്രാർത്ഥനകൾ ദൈവം സ്വീകരിക്കില്ലെന്ന് അവകാശപ്പെടുകയും അവിടെ പോകാൻ വിസമ്മതിക്കുകയും ചെയ്തിരുന്ന മനുഷ്യനാണ് കെജരിവാൾ. അങ്ങനെയുള്ള കെജ്രിവാൾ തന്നെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുവാനായി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് പറയുന്നത് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നതിനു തുല്യമാണ് എന്ന് ബിജെപി പ്രതികരിച്ചു.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറവും ഇന്ത്യ ഇപ്പോഴും വികസ്വര രാജ്യമാണ്. നമ്മുടെ രാജ്യം ഒരു വികസിത രാജ്യമാകണം എന്നാണ് ആഗ്രഹം, അതിന് നമ്മുടെ ശ്രമങ്ങൾ മാത്രമല്ല ദൈവങ്ങളുടെ അനുഗ്രഹവും വേണമെന്നും ഇതിനായി നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളാണ് വരേണ്ടത് എന്നും കെജ്രിവാൾ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply