ശബരിമലയിൽ സ്ത്രീപ്രവേശനം ! പ്രധാന ഹർജിക്കാർ കേസിൽ നിന്ന് പിന്മാറി – യുവതികൾ കയറണം എന്ന് വാദിച്ചവരാണ് പിന്മാറിയത്

വർഷങ്ങളായി ശബരിമലയിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത് ആചാരപരമായി നിരോധിച്ചിരുന്നു. എന്നാൽ 2006 ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിൽ സ്ത്രീകളെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കരുത് എന്നതിനെ ചോദ്യം ചെയ്തു കൊണ്ട് സുപ്രീംകോടതിയിൽ ഒരു പൊതു താൽപര്യ ഹർജി ഫയൽ ചെയ്യുകയും ചെയ്തിരുന്നു. ഈ ഹർജിയുടെ ഭാഗമായി ഉണ്ടായ പല വാദ പ്രതിപാദങ്ങളുടെയും ഒടുവിൽ 2018 സെപ്റ്റംബർ 28 ന് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് വിധി വരികയും ചെയ്തു.

എന്നാൽ ഇപ്പോൾ ശബരിമല യുവതി പ്രവേശന കേസിലെ ഹർജിക്കാരായിരുന്ന ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ ഈ കേസിൽ നിന്ന് പിന്മാറി. ഈ കേസിൽ നിന്നും ഹർജിക്കാർ പിന്മാറിയെങ്കിലും കേസ് തുടരും എന്നാണ് പറയുന്നത്. ഈ കേസിന് വിധി നടപ്പിലാക്കുവാൻ വേണ്ടി കോടതിയെ തങ്ങൾ സമീപിക്കില്ലെന്ന് അസോസിയേഷൻ മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തത് ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരെ നിരവധി പ്രതിഷേധങ്ങൾ വ്യക്തമായി ഉയർന്നുവന്ന സാഹചര്യത്തിലാണ്.

ശബരിമലയിലെ യുവതി പ്രവേശന വിധിക്കെതിരെ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അനുകൂലമായി ഹാജരാവാത്തവരുടെ ഹർജി സുപ്രീംകോടതി മാറ്റുകയായിരുന്നു. എന്നാൽ ശബരിമലയിൽ യുവതികളുടെ പ്രവേശനം അനുവദിച്ചുകൊണ്ട് വന്ന സുപ്രീംകോടതിയുടെ വിധി അതേപോലെതന്നെ നടപ്പിലാക്കണം എന്ന സംസ്ഥാന സർക്കാർ ഉൾപ്പെടെ നൽകിയ ഹർജികളിൽ ഇനിയും വാദം തുടരും. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് വിധി വന്നതോടുകൂടി ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ഒരു വിഭാഗക്കാർ ശബരിമലയിലേക്കുള്ള യുവതികളുടെ പ്രവേശനത്തിന് അനുകൂലമായും ചിലർ വിധിക്ക് പ്രതികൂലം ആയിട്ടുമായിരുന്നു ഉണ്ടായിരുന്നത്. യുവതികളെ ശബരിമലയിൽ പ്രവേശിക്കണമെന്ന് 2006 ൽ തുടങ്ങിയ നിയമ പോരാട്ടം അവസാനിച്ചത് 2018 സെപ്റ്റംബർ 28 ഓടുകൂടിയായിരുന്നു. ഈ വിധി വന്നതോടുകൂടി പലതരത്തിലുള്ള പ്രതിഷേധങ്ങളും രാഷ്ട്രീയ വിവാദങ്ങളും ഉടലെടുത്തു. ഇതിനെ തുടർന്ന് പലറം പല ചേരികളായി തിരിയുകയും ചെയ്തിരുന്നു.

ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനുവേണ്ടി ഭക്തി പ്രസിജ സേഠി, ലക്ഷ്മി ശാസ്ത്രി, പ്രേരണ കുമാരി, അൽക്കാ ശർമ്മ, സുധാ പാൽ തുടങ്ങിയവർ ചേർന്ന് 2006 ൽ ശബരിമലയിൽ കയറുവാൻ ഏത് പ്രായത്തിലുമുള്ള സ്ത്രീകളെയും തടയരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി കൊടുത്തിരുന്നു. ഇത്‌ ക്ഷേത്രപ്രവേശന നിയന്ത്രണപരമായ അവകാശങ്ങൾക്ക് എതിരാണ് എന്നും അവർ കോടതിയെ ബോധിപ്പിക്കുകയും ചെയ്തു.

ഇവർ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി കാര്യങ്ങൾ പരിശോധിച്ചുകൊണ്ട് ശബരിമലയിൽ സ്ത്രീ പ്രവേശനം സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018 സെപ്റ്റംബർ 28ന് നൽകിയ വിധിപ്രകാരം ഏത് പ്രായത്തിലുള്ള വനിതകൾക്കും യാതൊരു ഉപാധികളും ഇല്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കാം എന്ന ഉത്തരവ് ഉണ്ടായി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply