സർക്കാരിനെ വാരികോരി സ്നേഹിക്കുന്ന നായകന്മാരും തള്ളി പറഞ്ഞു തുടങ്ങി – ശ്വാസം മുട്ടുന്ന കൊച്ചിയുടെ അവസ്ഥ പുറത്ത് കൊണ്ടുവന്നു ഒടുവിൽ പ്രിത്വിരാജ്

ഇന്ന് എറണാകുളം ജില്ലയിൽ ആളുകൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ബ്രഹ്മപുരത്ത് നിന്നും ഉയരുന്ന അണയാത്ത തീയും പുകയും ആണ്. മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത് മാർച്ച് മൂന്നാം തീയതിയാണ്. അതിനുശേഷം ഓരോ ദിവസവും ഫയർഫോഴ്സും മറ്റു ഉദ്യോഗസ്ഥരും ബ്രഹ്മപുരത്ത് ഹാൾട്ട് ചെയ്തുകൊണ്ട് തീ അണക്കാനുള്ള ശ്രമത്തിലായിരുന്നു. ഒടുവിൽ തീ നിയന്ത്രണവിധേയമാവുകയും ചെയ്തു. എന്നാൽ പുകയ്‌ക്കൊരുശമനവും ഉണ്ടായില്ല.

എന്നാൽ പതിനൊന്നാം തീയതിയും അവിടെനിന്നും പുക ഉയരുകയാണ്. ഇതിനിടയിൽ എറണാകുളം ജില്ലാ കളക്ടർ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. ഈയൊരു പ്രശ്നം ആദ്യം പല പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സർക്കാരോ നഗരസഭയോ ഇതിനുവേണ്ടി കാര്യമായ ഒരു ശ്രമവും നടത്തിയിട്ടില്ല. ഒടുവിൽ സ്ഥിതി നിയന്ത്രണാധീതമായപ്പോൾ ഹൈക്കോടതി തന്നെ നേരിട്ട് കേസെടുത്തു. സർക്കാരിനെയും നഗരസഭയെയും താക്കീത് ചെയ്യുകയും ചെയ്തു.

ഒടുവിൽ ഹൈക്കോടതി എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് സർക്കാർ കലക്ടറെ ആ സ്ഥാനത്തുനിന്ന് മാറ്റി പുതിയ കലക്ടറെ നിയമിച്ചത്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് ബ്രഹ്മപുരത്തെ ജനത്തെ പോലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ്. അവർ കഴിഞ്ഞ 10 ദിവസവും അവിടെ ടെൻ്റ് ചെയ്തുകൊണ്ട് രാവും പകലുമായി അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്. തീ അണക്കാനും പുക ഒഴിവാക്കാനും വേണ്ടി.

ഇതേത്തുടർന്ന് കേന്ദ്രമലിനീകരണ ബോർഡ് അന്വേഷണം പ്രഖ്യാപിക്കുകയും ബ്രഹ്മപുരത്തുള്ള മാലിന്യ പ്ലാൻ്റ് അശാസ്ത്രീയമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മലിനീകരണം നിയന്ത്രണ ബോർഡ് നിർദേശിച്ച പല നിയമങ്ങളും പാലിക്കപ്പെടുന്നില്ല എന്നും ചൂണ്ടിക്കാട്ടി. ഏത് വിഷയത്തിലും അഭിപ്രായങ്ങൾ പറയുന്ന സാംസ്കാരിക സാഹിത്യ സിനിമാ മേഖലയിൽ നിന്നുള്ള ആൾക്കാർ ഇതിനെതിരെ ഒരു ശബ്ദവും എന്തുകൊണ്ട് ഉയർത്തിയില്ല എന്നതാണ് ഇപ്പോൾ എറണാകുളം ജില്ലക്കാർ ചോദിക്കുന്ന ചോദ്യം.

10 ദിവസത്തിനുശേഷമാണ് സിനിമാ മേഖലയിൽ നിന്നുള്ള ചിലരെങ്കിലും ഈ ദുരന്തത്തിനെതിരെ വായ തുറന്നത്. ഒടുവിൽ ഹരീഷ് പേരടി നടന്മാരുടെ പേരെടുത്തു പറയാതെ തന്നെ സിനിമാമേഖലയുള്ള പ്രമുഖരെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. നടൻ പൃഥ്വിരാജ് വിനയ് ഫോർട്ട് ഒക്കെ പത്താം ദിവസമായപ്പോഴാണ് ഒന്ന് പ്രതികരിച്ചത്. എന്നാൽ അന്വേഷണത്തിൽ നിന്ന് വ്യക്തമായിരിക്കുന്നത് ഈ പ്രശ്നത്തിൻ്റെ ഒന്നാംപ്രതി എറണാകുളം കോർപ്പറേഷൻ തന്നെയാണ്.

മുൻപ് പലതവണ ചെറിയ രീതിയിലുള്ള തീപിടുത്തങ്ങളും മറ്റും ഉണ്ടായപ്പോൾ അതിനെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയത് കൊണ്ട് തന്നെയാണ് ഇന്ന് ഈ ദുരന്തം എറണാകുളം ജനങ്ങൾ നേരിടേണ്ടി വന്നത്. കോടികൾ വില വരുന്ന കരാറാണ് സർക്കാർ സോണ്ട എന്ന ഏജൻസിയുമായി ഈമാലിന്യ പ്ലാൻ്റിന് വേണ്ടി തയ്യാറാക്കിയത്. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് മുൻപും പല വീഴ്ചകളും കത്ത് മുഖേന നഗരസഭയെ അറിയിച്ചിട്ടുണ്ടെങ്കിലും അതിന് കൃത്യമായ ഒരു നടപടി എടുക്കാത്തത് കൊണ്ടാണ് ഇന്ന് ഈ ദുരന്തം നമുക്ക് നേരിടേണ്ടി വന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply