മാളികപ്പുറം എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന് തിയേറ്ററിൽ നിന്നും അകന്നു പോയ കുടുംബങ്ങളെ തിരിച്ച് വീണ്ടും തീയേറ്ററുകളിൽ കൊണ്ടുവരാൻ സാധിച്ചു – സംവിധായകൻ രാമസിംഹൻ.

ramasimhan about malikapuram movie

മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ്‌ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ്. ഈ ചിത്രത്തിലെ നായകൻ ഉണ്ണിമുകുന്ദനാണ്. ഉണ്ണി മുകുന്ദൻ്റെ ആരാധകരും സിനിമ പ്രേമികളും ഒക്കെ തന്നെ പറയുന്നത് അദ്ദേഹത്തിൻ്റെ ഈ സിനിമയിലെ അഭിനയം സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള ഒരു കാൽവെപ്പാണ് എന്നാണ്. ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ആൻ്റോ ജോസഫും, വേണു കുന്നപ്പിള്ളിയും ചേർന്നാണ്.

മാളികപ്പുറം എന്ന സിനിമ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ ഓഡിയൻസുമായി പ്രദർശനം തുടരുകയാണ്. മലയാളത്തിന് പുറമേ പല അന്യഭാഷ ചിത്രങ്ങളിലും ഇത് റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പറയുന്നത്. ഈ ചിത്രം ജനുവരി 6 മുതൽ പാൻ ഇന്ത്യ പ്രദർശനത്തിനും ഒരുങ്ങുകയാണ്. സിനിമ സംവിധായകനായ രാമസിംഹൻ അബൂബക്കർ മാളികപ്പുറം സിനിമ കണ്ടതിനുശേഷം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

അദ്ദേഹം സിനിമ കണ്ടതിനുശേഷം ഫേസ്ബുക് പേജിൽ എഴുതിയത് മാളികപ്പുറം എന്ന സിനിമക്ക് തിയേറ്ററിൽ നിന്നും അകന്നു പോയ കുടുംബങ്ങളെ വീണ്ടും തീയേറ്ററിലേക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചു എന്നാണ്. ഈ സിനിമയിൽ അഭിനയിച്ച കല്ലുവിന് അടുത്ത വർഷത്തെ ബാലനടിക്കുള്ള ദേശീയ, സംസ്ഥാന അവാർഡ് ലഭിക്കുമെന്ന് തോന്നുന്നുവെന്നും പറഞ്ഞു. കല്ലുവിൻ്റെ കൂട്ടുകാരനായി വന്ന പയ്യൻ്റെ അഭിനയവും മികച്ചതാണെന്ന് പറഞ്ഞു.

അയ്യപ്പൻ്റെ ശക്തി എന്താണെന്നുള്ളത് ഈ സിനിമയിൽ കല്ലുമോളിലൂടെ കാണിച്ചുതന്നത് അയ്യപ്പഭക്തർക്ക് മനസ്സിന് കുളിരേകുന്നുണ്ട്. ഈ സിനിമയുടെ സംവിധായകൻ്റെയും അതുപോലെ തന്നെ സിനിമയിൽ മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയ ഛായാഗ്രാഹകനും അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. ഇതിൽ ഉണ്ണി മുകുന്ദന് കല്ലുവിൻ്റെ ഭക്തിക്ക് അനുസരിച്ച് അയ്യപ്പൻ ആവാനും അതേപോലെ തന്നെ ഒരു സാധാരണക്കാരനാകാനും സാധിച്ചിട്ടുണ്ട്.

ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം തന്നെ മികച്ചതായിരുന്നു. ഇതിൽ മനോജ് കെ ജയൻ്റെ വേഷം ആയിരിക്കാം ചില പ്രേക്ഷകർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഈ കഥാപാത്രം ഇഷ്ടപ്പെടാത്ത ആളുകളാണ് വിമർശനങ്ങൾ ഉന്നയിച്ചതും. ഒരു മുസ്ലിം കഥാപാത്രമായി വന്നുകൊണ്ട് ഗണപതിക്ക് തേങ്ങയുടച്ചത് ചിലർക്ക് അംഗീകരിക്കാൻ സാധിച്ചില്ല. അയ്യപ്പന് ജാതിമത വ്യത്യാസങ്ങൾ ഒന്നും പ്രശ്നമല്ല. മാളികപ്പുറം എന്ന സിനിമയുടെ വിജയത്തിന് പിന്നിൽ അയ്യപ്പഭക്തരുടെ വിശ്വാസവും ശക്തി സാന്നിധ്യം കൂടി ഉണ്ടെന്ന് പറയുന്നു.

ഉണ്ണിമുകുന്ദന് അയ്യപ്പ അനുഗ്രഹം കൂടിയുണ്ട് അതും സിനിമയുടെ വിജയത്തിൻ്റെ ഭാഗമായി. രാമസിംഹൻ്റെ അഭിപ്രായം കല്ലുവിനെ മാളികപ്പുറത്തിൻ്റെ മുന്നിൽ തൊഴാൻ ഒരു അവസരം കൂടി ഉണ്ടാക്കാമായിരുന്നു എന്നാണ്. സിനിമയുടെ തിരക്കഥയെ വിസ്മരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply