സഞ്ജു സാംസണെ വേൾഡ് കപ്പിൽ നിന്നും ഒഴിവാക്കിയത് നല്ലതീരുമാനം; ശ്രീശാന്തിന്റെ ഞെട്ടിക്കുന്ന വാക്കുകൾ

2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ സ്ക്വാഡിൽ നിന്നും മലയാളിയായ സഞ്ജു സാംസണെ ഒഴിവാക്കി എന്നുള്ളത് വളരെ ഞെട്ടലോടുകൂടിയായിരുന്നു മലയാളികൾ കേട്ടത്. എന്തുകൊണ്ടാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തത് എന്നുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. സഞ്ജുവിൻ്റെ പേര് ടീമിൽ ഇല്ലാത്തതു കൊണ്ട് തന്നെ ഇർഫാൻ പത്താൻ, റോബിൻ ഉത്തപ്പ തുടങ്ങിയവർ പോലും നിരാശ പ്രകടിപ്പിക്കുന്നുണ്ട്.

എന്നാൽ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ഒരു മുൻ ക്രിക്കറ്റ് താരത്തിൽ നിന്നും ഇതിന് വിരുദ്ധമായ അഭിപ്രായം ഉയർന്നുവന്നു എന്നുള്ളതാണ്. സഞ്ജു സാംസണെ ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡിൽ നിന്നും നിന്നും ഒഴിവാക്കിയുള്ള തീരുമാനത്തെ ന്യായീകരിച്ചു കൊണ്ടായിരുന്നു അദ്ദേഹം മുന്നോട്ട് വന്നത്. ഈ തീരുമാനത്തോട് യോജിച്ചത് ശ്രീശാന്ത് ആണ്. ശ്രീശാന്ത് പറഞ്ഞത് സഞ്ജു സാംസണെ ടീമിൽ നിന്നും ഒഴിവാക്കി എന്നത് ഇന്ത്യൻ സെലക്ടർമാരുടെ ശരിയായ തീരുമാനം ആയിരുന്നു എന്നാണ്.

കൂടാതെ സഞ്ജുവിന് മനോഭാവ പ്രശ്നങ്ങൾ ഉണ്ടെന്നും അതുപോലെ തന്നെ ഇതിഹാസങ്ങളെ കേൾക്കുന്നില്ലെന്നും മുൻപേ പേസർ പറഞ്ഞെന്നും. കൂടാതെ സഞ്ജുവിനെ കുറിച്ച് ശ്രീശാന്ത് പറഞ്ഞത് നിയമങ്ങൾക്ക് അനുസൃതമായി ബാറ്റ് ചെയ്യണം എന്നാണ്. സഞ്ജു സാംസൺ ഏകദിനത്തിൽ നല്ല രീതിയിൽ പെർഫോം ചെയ്തെങ്കിലും ഏഷ്യൻ ഗെയിംസിലും ഓസ്ട്രേലിയയിലേക്ക് എതിരായ ഏകദിന പരമ്പരയിലും ലോകകപ്പിലും സാംസണെ ടീമിൽ പരിഗണിച്ചില്ല.

സൂര്യകുമാർ യാദവ് മുന്നിലേക്ക് വന്നത് ടി 20 യിലെ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണെന്നും പറഞ്ഞു. തിലക് വർമ്മ ഇടം കൈയ്യനും ഓഫ്‌ സ്പിൻ ബൗളിങ്ങിലും ഉള്ള കഴിവുകൊണ്ട് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ശ്രീശാന്ത് പറഞ്ഞത് ഒരു കളിക്കാരൻ സ്വയം മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് ശരിയായ തീരുമാനമാണ് എന്നാണ് താൻ കരുതുന്നത് എന്ന്. ഇതൊക്കെ കൂടാതെ ശ്രീശാന്ത് പറയുന്നത് ഗവാസ്ക്കർ സാർ മുതൽ ഹർഷ ഭോഗ്‌ലെ സാറും രവിശാസ്ത്രീ സാറും വരെ എല്ലാവരും സഞ്ജുവിനെ റേറ്റ് ചെയ്യുന്നുണ്ടെന്നും.

സഞ്ജുവിൻ്റെ കഴിവിൽ സംശയമില്ല എന്നും. പക്ഷേ സഞ്ജുവിൻ്റെ സമീപനത്തിൽ മാറ്റം വരണം എന്നും പിച്ച് അനുസരിച്ച് കളിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ സഞ്ജു അത് ചെവിക്കൊള്ളാറില്ല എന്നും പറഞ്ഞു. അത്തരത്തിലുള്ള സഞ്ജുവിൻ്റെ മനോഭാവങ്ങൾ മാറ്റാൻ കഴിയണമെന്നും ശ്രീശാന്ത് പറഞ്ഞു. സഞ്ജു കളിയിൽ നിന്നും മിക്കപ്പോഴും പുറത്താകുന്നത് റാഷ് ഷോട്ട് കളിച്ചതിനുശേഷം ആണെന്നും പറഞ്ഞു.

അതുപോലെ തന്നെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ വിക്കറ്റിൽ തുടരേണ്ടതിൻ്റെ പ്രാധാന്യം പഠിക്കണം എന്നും പറഞ്ഞു. സഞ്ജുവിന് ധാരാളം അവസരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും സ്ഥിരതയില്ല എന്നും. ഓരോ ബൗളർമാരുടെയും പിന്നാലെ പോകരുത് അത് ചിന്തിക്കണം എന്നും. എപ്പോൾ വേണമെങ്കിലും ആരെയും അടിക്കാം. അതുകൊണ്ടുതന്നെ അവസരത്തിനായി കാത്തിരിക്കണം എന്നും ശ്രീശാന്ത് പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply