സിനിമ ലൊക്കേഷനിൽ വെച്ചാണ് തിലകനുമൊത്തുള്ള ആ പിണക്കം എന്ന് കവിയൂർ പൊന്നമ്മ – ഇഡ്‌ലിക്ക് വേണ്ടി എന്റെ മുന്നിൽ വന്നു കൈനീട്ടി നിൽക്കും തിലകൻ ! കൈ തട്ടി മറ്റും ഞാൻ എന്ന് താരം !

സിനിമാനടിയായ കവിയൂർ പൊന്നമ്മയെ മലയാളത്തിൻ്റെ സ്വന്തം അമ്മ എന്നാണ് വിശേഷിപ്പിക്കുന്നത്. സിനിമയിലെ അമ്മ കഥാപാത്രങ്ങൾ നോക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് കവിയൂർ പൊന്നമ്മയുടെ വാത്സല്യനിധിയായ മുഖമാണ്. എപ്പോഴും ചിരിച്ചുകൊണ്ടാണ് നമുക്ക് കാണാൻ സാധിക്കുക. നാടക രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയതായിരുന്നു കവിയൂർ പൊന്നമ്മ. ആദ്യകാലങ്ങളിൽ നായികയായിട്ടാണ് അഭിനയിച്ചതെങ്കിലും പിൽക്കാലത്ത് അമ്മ വേഷങ്ങളുമായി മുന്നേറുകയായിരുന്നു.

നാടക രംഗത്ത് തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച തിലകൻ 1979 ഉൾക്കടൽ എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു സിനിമാരംഗത്തേക്കുള്ള പ്രവേശനം. ശക്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായിട്ടാണ് തിലകനെ കാണുന്നത്. തൻ്റെതായ സ്വതസിദ്ധമായ കഴിവുകൾ കൊണ്ട് സിനിമ രംഗത്ത് നല്ലൊരു സ്ഥാനത്ത് എത്തുവാൻ തിലകന് സാധിച്ചിട്ടുണ്ട്.

തനിക്കു ലഭിക്കുന്ന ഏത് കഥാപാത്രത്തെയും മികച്ചതാക്കുവാൻ തിലകന് സാധിച്ചിട്ടുണ്ട്. മോഹൻലാലും തിലകനും കവിയൂർ പൊന്നമ്മയും ഒന്നിച്ചുള്ള കോമ്പിനേഷൻ മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ടതാണ്. മോഹൻലാലിൻ്റെ അച്ഛനായി തിലകനും അമ്മയായി കവിയൂർ പൊന്നമ്മയും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിരീടത്തിലെയും ചെങ്കൊലിനെയും ഒക്കെ ഇവരുടെ കോമ്പിനേഷൻ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു.

കവിയൂർ പൊന്നമ്മ തിലകനുമായുണ്ടായ ചില പ്രശ്നങ്ങൾ തുറന്നു പറയുകയാണ്. കിരീടത്തിൽ അഭിനയിക്കുന്ന സമയത്ത് കവിയൂർ പൊന്നമ്മയും തിലകനും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കിരീടം എന്ന സിനിമയിൽ അഭിനയിക്കുവാൻ വന്നപ്പോൾ അവിടെ വെച്ച് ആ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും കവിയൂർ പൊന്നമ്മ പറഞ്ഞു. ജാതകം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു കവിയൂർ പൊന്നമ്മയും തിലകനും തമ്മിൽ വഴക്കുണ്ടായത്.

അവിടെ വെച്ച് വഴക്കു കാരണം കവിയൂർ പൊന്നമ്മ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോവുക വരെ ചെയ്തിട്ടുണ്ട് എന്നും പറഞ്ഞു. കിരീടം എന്ന സിനിമയിലെ ലൊക്കേഷനിൽ തിലകൻ അഭിനയിക്കാൻ വരുന്ന സമയത്ത് മോഹൻലാലും കവിയൂർ പൊന്നമ്മയും അവിടെ ഇരുന്നുകൊണ്ട് ഇഡ്ഡലി കഴിക്കുകയായിരുന്നു. കവിയൂർ പൊന്നമ്മയ്ക്ക് മോഹൻലാൽ ഇഡ്ഡലി എടുത്തു കൊടുക്കുന്നതൊക്കെ തിലകൻ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു എന്നും പറഞ്ഞു.

ഇതുകണ്ട് തിലകൻ കവിയൂർ പൊന്നമ്മയുടെ അടുത്തേക്ക് വരികയും ഇഡ്ഡലിക്ക് വേണ്ടി കൈ നീട്ടിയപ്പോൾ കവിയൂർ പൊന്നമ്മ തിലകൻ്റെ കൈ തട്ടിമാറ്റി. പിന്നെ ആ പിണക്കം അവസാനിക്കുകയും ചെയ്തു. പുറമെ കർക്കശക്കാരനായി അഭിനയിക്കുന്ന ആളായിരുന്നു തിലകൻ എന്നും അതുപോലെ തന്നെ ഇനി മലയാള സിനിമയ്ക്ക് ഇത്രയും നല്ല ഒരു മഹാനടനെ ഒരിക്കലും ലഭിക്കുകയില്ലെന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply