അമൃതയോട് ബാലയെ കുറച്ചൊക്കെ അനുസരിക്കണം എന്ന് റിമി – സ്നേഹമുള്ള ഭർത്താവാണ് ബാലയെന്നും താരം ! അമൃത ചെയ്യുന്നത് കൊച്ചു കൊച്ചു തെറ്റെന്നും ബാല

മലയാളത്തിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. പിന്നീട് അമൃത സിനിമയിലെ പിന്നണിഗായികയായി മാറി. നടൻ ബാല അമൃതയുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. ഇവർക്ക് ഒരു മകളാണ് പാപ്പു. ഇവർ വിവാഹബന്ധം വേർപിരിയുകയായിരുന്നു. മകൾ പാപ്പു അമ്മയായ അമൃതയുടെ കൂടെയാണ്. ഇവർ തമ്മിൽ വിവാഹ ബന്ധം വേർപിരിഞ്ഞതിനുശേഷം ബാല മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു.

ബാല രണ്ടാമത് വിവാഹം ചെയ്തു കഴിഞ്ഞു കുറച്ചുനാൾക്കുശേഷം അമൃത ഗോപി സുന്ദറിനെ വിവാഹം ചെയ്തു. ഗോപി സുന്ദർ മുൻപ് വിവാഹിതനായിരുന്നു അദ്ദേഹത്തിന് ആ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ഗോപി സുന്ദറിൻ്റെ ഭാര്യയുടെ പേര് പ്രിയ എന്നായിരുന്നു. ആ ബന്ധം പിരിഞ്ഞതിനുശേഷം പിന്നീട് ഗായികയായ അഭയ ഹിരൺമയിയുമായി പത്ത് വർഷത്തോളം ലിവിങ് ടുഗതർ ആയിരുന്നു. അതിനുശേഷമാണ് അമൃതയെ വിവാഹം ചെയ്തത്.

നടൻ ബാല കരൾ രോഗവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ആശുപത്രിയിൽ കിടക്കുമ്പോഴും ബാല പറയുന്നത് ഒരു ആഗ്രഹം മാത്രമാണ്. തൻ്റെ മകളായ പാപ്പുവിനെ ഒന്ന് കാണണം എന്നാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള ബാലയെ കാണുവാൻ ആദ്യ ഭാര്യയായ അമൃതയും മകൾ അവന്തികയും അമൃതയുടെ ഇപ്പോഴത്തെ ഭർത്താവായ ഗോപി സുന്ദറും പോയിരുന്നു. ഇപ്പോൾ അമൃതയും ബാലയും ഒരുമിച്ച് റിമി ടോമിയുമൊത്തുള്ള പഴയ ഒരു അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

റിമി അമൃതയോട് ബാല താടി വയ്ക്കുന്നതോ അതോ ഇവെക്കാത്തതോ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ അമൃത പറയുന്നത് താടി വെക്കാത്ത ബാലയെ ആണ് ഇഷ്ടം എന്നാണ്. അമൃതക്ക് ബാലയെ പേടിയാണ് കാരണം ബാലക്ക് പെട്ടെന്ന് ദേഷ്യം വരും കൂടാതെ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തു കഴിഞ്ഞാൽ ഉടനെ സോറി പറയും എന്നും അമൃത പറഞ്ഞു. എന്നാൽ ബാല അമൃതയെ കുറിച്ച് പറയുന്നത് അമൃത എന്ത് തെറ്റ് ചെയ്താലും അത് സമ്മതിച്ചു തരാതെ വളച്ചൊടിച്ചു അത് അവൾ ശരിയാക്കി മാറ്റും.

അതുകൊണ്ടുതന്നെ ബാല അമൃതയ്ക്ക് മറ്റൊരു പേരിട്ടു ലോർഡ് അമൃത എന്ന്. ഉടനെ റിമി ടോമി അമൃതയോട് പറയുന്നുണ്ട് ഭർത്താവിനെ കുറച്ചെങ്കിലും അനുസരിക്കണം എന്ന്. കൂടാതെ ബാല നല്ല ഒരു സ്നേഹമുള്ള ഭർത്താവാണെന്ന് തനിക്കറിയാമെന്നും പറഞ്ഞു. ബാലക്ക് അമൃത സിനിമകളിൽ ഗാനമാലപിക്കുന്നത് ഒരുപാട് ഇഷ്ടമായിരുന്നു. ഈ ഇൻ്റർവ്യൂവിൽ ബാല പറയുന്നത് അമ്മുവിന് കൊച്ചുകുട്ടികളുടെ സ്വഭാവമാണെന്നും അതുകൊണ്ട് കൊച്ചുകൊച്ചു തെറ്റുകളാണ് ചെയ്യുന്നതെന്നും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply