ഭാര്യ മറ്റൊരുത്തനുമായി അവിഹിതത്തിൽ ! ചോര നീരാക്കി അക്കൗണ്ടിലേക്ക് അയച്ച ഒരുകോടി രൂപ കാണാനില്ല; നാട്ടിലെത്തിയ പ്രവാസി ഭർത്താവ് കമ്പിപ്പാര ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തി

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ കാണുന്ന വാർത്തയാണ് ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടി അല്ലെങ്കിൽ ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ കൂടെ പോയി മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മരണപ്പെട്ട 46 വയസ്സുകാരിയായ സുലി കല്ലടിമൂല സ്വദേശിനിയാണ്.

സുലിയെ കൊന്നത് ഭർത്താവായ ഉണ്ണികൃഷ്ണനാണ്. 50 വയസ്സുകാരനായ ഉണ്ണികൃഷ്ണൻ ഭാര്യയായ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു. ഉണ്ണികൃഷ്ണൻ ഒരു പ്രവാസിയായിരുന്നു. അദ്ദേഹം സുലിയെ കൊലപ്പെടുത്തുന്നതിന് മൂന്ന് ദിവസം മുൻപ് ആയിരുന്നു വിദേശത്ത് നിന്നും നാട്ടിലേക്ക് എത്തിയത്. വിദേശത്തായിരുന്ന ഉണ്ണികൃഷ്ണന് ഭാര്യക്ക് നാട്ടിൽ മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു.

ഭാര്യക്ക് മറ്റൊരാളുമായുള്ള അവിഹിതബന്ധം ഉണ്ട് എന്ന സംശയമാണ് ഉണ്ണികൃഷ്ണൻ ഭാര്യയായ സുലിയെ കൊലപ്പെടുത്താൻ ഉള്ള സാഹചര്യമുണ്ടായത്. വിദേശത്ത് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഏകദേശം ഒരു കോടിയിലധികം രൂപ അയച്ചിരുന്നു. എന്നാൽ ആ ഒരു കോടി രൂപ കാണാതായത് കൂടാതെ ഭാര്യക്ക് ഏകദേശം മൂന്ന് ലക്ഷം രൂപയോളം കടം ഉണ്ടെന്നുമാണ് ഉണ്ണികൃഷ്ണൻ പറയുന്നത്.

ഉണ്ണികൃഷ്ണൻ പോലീസിന് നൽകിയ മൊഴിയിൽ ഭാര്യയായ സുലിക്ക് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടായിരുന്നു എന്നും പറഞ്ഞു. ഉണ്ണികൃഷ്ണൻ ഭാര്യയ്ക്ക് പൈസ അയച്ചു കൊടുത്തതിൻ്റെ കാര്യവുമായി ബന്ധപ്പെട്ട് കൊണ്ട് രണ്ടുപേരും തമ്മിൽ വഴക്കും ഉണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തുന്നതിന് മൂന്ന് ദിവസം മുൻപായിരുന്നു പ്രവാസജീവിതം വേണ്ടെന്നുവച്ചുകൊണ്ട് നാട്ടിൽ കുടുംബത്തോടൊപ്പം കഴിയാനായി തീരുമാനിച്ചുകൊണ്ട് ഉണ്ണികൃഷ്ണൻ വിദേശത്തുനിന്നും നാട്ടിലെത്തിയത്.

നാട്ടിലെത്തിയ ശേഷമായിരുന്നു ഉണ്ണികൃഷ്ണൻ അറിഞ്ഞത് താൻ വിദേശത്തുനിന്നും കഷ്ടപ്പെട്ടുണ്ടാക്കി ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ച ഒരു കോടിയിലധികം രൂപ അക്കൗണ്ടിൽ ഇല്ല എന്നുള്ളത്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് അന്വേഷിച്ചപ്പോഴാണ് ഉണ്ണികൃഷ്ണന് തൻ്റെ ഭാര്യക്ക് മൂന്ന് ലക്ഷം രൂപയോളം കടം ഉള്ളതായി കണ്ടെത്തിയത്. ഇത് അറിഞ്ഞ ഉണ്ണികൃഷ്ണൻ ഭാര്യയെ ചോദ്യം ചെയ്യുകയും പണം എവിടെ എന്ന് ചോദിച്ചപ്പോൾ ഭാര്യ മറുപടിയൊന്നും പറഞ്ഞും ഇല്ല.

ഉണ്ണികൃഷ്ണൻ്റെ അടുത്ത സുഹൃത്തുക്കളിൽ നിന്നും തൻ്റെ ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് അദ്ദേഹം അറിയുകയും ചെയ്തു. ഉണ്ണികൃഷ്ണൻ വെള്ളിയാഴ്ച രാത്രി 12 മണിയോടുകൂടിയായിരുന്നു ഭാര്യയായ സുലിയെ കമ്പിപ്പാര വച്ചുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്നതിനുശേഷം ഉടനെ തന്നെ പോലീസ് സ്റ്റേഷനിൽ പോകുകയും കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply