എ ഐ ക്യാമറ ഉപയോഗിച്ചുകൊണ്ട് റോഡിന്റെ ശോചനാവസ്ഥ നിരീക്ഷിക്കാൻ പറ്റുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി

കേരളത്തിലെ റോഡുകളിൽ മിക്ക സ്ഥലങ്ങളിലും നമുക്ക് കാണുവാൻ സാധിക്കുന്നത് കുഴികൾ മാത്രമാണ്. റോഡിലെ കുഴികൾ കാരണം പലർക്കും വാഹനം ഓടിക്കുവാൻ തന്നെ ബുദ്ധിമുട്ടാണ്. നമ്മൾ ടാക്സ് കൊടുത്ത് വാഹനം ഓടുന്ന റോഡിലൂടെ ഇത്തരത്തിലുള്ള ദുരിതം സഹിക്കേണ്ട ആവശ്യം നമുക്കില്ല. റോഡിലുള്ള കുണ്ടും കുഴിയും കാരണം പലതരത്തിലുള്ള അപകടങ്ങളും ഉണ്ടാകുന്നുണ്ട്. എന്നാൽ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് കേരളത്തിലെ റോഡുകളിലുള്ള കുഴികൾ എഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചു കൂടെ എന്ന ഹൈക്കോടതിയുടെ ചോദ്യമാണ്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറയുന്നത് ഇക്കാര്യത്തിലുള്ള സർക്കാറിൻ്റെ നിലപാട് എത്രയും പെട്ടെന്ന് അറിയിക്കണമെന്നാണ്. സർക്കാർ ഉത്തരവ് പ്രകാരം വിവിധ റോഡുകളിലായി കൊണ്ട് 732 എ ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. റോഡിൽ കാണുന്ന കുഴികളുമായി ബന്ധപ്പെട്ടു കൊണ്ട് ലഭിച്ച ഹർജിയിലാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. കോടതി നിർദ്ദേശപ്രകാരം ഹർജിയിൽ ഉള്ള നിലപാട് ഈ മാസം 26ന് അറിയിക്കുവാനും പറഞ്ഞിട്ടുണ്ട്.

റോഡ് നിയമങ്ങൾ ലംഘിക്കുന്നത് കണ്ടുപിടിക്കുവാൻ വേണ്ടി ക്യാമറകൾ സ്ഥാപിച്ചത് നിരുത്സാഹപ്പെടുത്തുവാൻ ആകില്ലെന്ന് തന്നെ ഹൈക്കോടതി പറഞ്ഞിരുന്നു. ക്യാമറയുടെ പ്രയോജനവും അതുപോലെതന്നെ അഴിമതി ആരോപണങ്ങളും കണ്ടുപിടിക്കണം. മൂവാറ്റുപുഴ സ്വദേശികളായ ദമ്പതികൾ ഹെൽമെറ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജി സമർപ്പിച്ചിരുന്നു. ഇത് സിംഗിൾ ബെഞ്ചിൻ്റെ നിരീക്ഷണത്തിലാണ്.

നമ്മുടെ നാട്ടിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുവാൻ സർക്കാരും അതുപോലെ തന്നെ മോട്ടോർ വാഹന വകുപ്പുകളും പല ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതിൽ അവരെ അഭിനന്ദിക്കുകയും വേണം. എന്നാൽ ഇത്തരം പദ്ധതി നടപ്പാക്കുന്നതിലുള്ള നല്ല കാര്യങ്ങളും അതുപോലെ തന്നെ അതോടൊപ്പം ഉയർന്നുവരുന്ന അഴിമതി ആരോപണവും ഇതിൻ്റെ രണ്ടു വശങ്ങളാണ്. പ്രതിപക്ഷത്തിന് പോലും എ ഐ ക്യാമറയുടെ ഉദ്ദേശിച്ച ഫലപ്രാപ്തിയെക്കുറിച്ച് ഇപ്പോൾ സംശയമില്ല.

കോടതി ഉത്തരവായിരുന്നു ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കരുത് എന്ന്. എന്നാൽ ഹെൽമെറ്റ് ധരിക്കുന്നത് കൊണ്ടുതന്നെ ഇരുചക്ര വാഹന യാത്രക്കാർക്കു സുരക്ഷയും ഉണ്ട്. നമ്മുടെ നാട്ടിലെ റോഡിൻ്റെ ശോചനീയാവസ്ഥ ശരിക്ക് അറിയാത്തതുകൊണ്ടാണ് അതിൽ പരിഹാരം കാണുവാൻ വൈകുന്നത് എന്ന കാരണം കൊണ്ടാണ് ക്യാമറ നിരീക്ഷണത്തിലൂടെ അത് കണ്ടെത്താനാകുമോ എന്ന് ഹൈക്കോടതി ആരാഞ്ഞത്.

എന്നാൽ പൊതുമരാമത്ത് അഭിഭാഷകൻ പറയുന്നത് എല്ലാ സ്ഥലങ്ങളിലും ക്യാമറ സ്ഥാപിച്ചിട്ടില്ല എന്നും അതുകൊണ്ടുതന്നെ എല്ലാ സ്ഥലത്തുമുള്ള റോഡിൻ്റെ സ്ഥിതി നിരീക്ഷിക്കുവാൻ ആകുമോ എന്ന് പരിശോധിക്കണം എന്നാണ്. ക്യാമറ ഉപയോഗിച്ച് സീറ്റ് ബെൽറ്റ്, ഹെൽമെറ്റ്, ഇരുചക്ര വാഹനത്തിലെ രണ്ടിലധികം കൂടുതൽ യാത്രക്കാർ, അമിതവേഗത തുടങ്ങിയ അടിസ്ഥാന നിയമലംഘനങ്ങളാണ് കണ്ടെത്തുന്നത്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിലൂടെ തന്നെ റോഡിൽ ഉണ്ടാകുന്ന അപകടമരണനിരക്ക് കുറക്കാൻ സാധിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. സംസ്ഥാനത്തുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായി കൊണ്ടാണ് എ ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply