പാലക്കാട്ടെ ഗോൾഡൻ റിട്രീവർ ഡെയ്‌സി ചില്ലറക്കാരിയല്ല – 3 പവൻ സ്വർണമാല വിഴുങ്ങി വളരെ കൂൾ ആയിട്ടാണ് ഡെയ്‌സി നിന്നിരുന്നത്

പാലക്കാട് ആണ്ടിമഠം സ്വദേശികളായ കൃഷ്ണദാസിൻ്റെ ഭാര്യ ബേബി കൃഷ്ണയുടെ കഴുത്തിലെ സ്വർണ മാല കാണാതായ സംഭവവും പിന്നീട് അത് ലഭിച്ച സാഹചര്യവും വളരെയേറെരസകരമാണ്. മാല കാണാത്തതിനെ തുടർന്ന് വീടും പരിസരവും ഒക്കെ വീട്ടുകാർ അരിച്ചുപെറുക്കിയെങ്കിലും നഷ്ടപ്പെട്ട മാല കണ്ടെടുക്കാൻ ആയില്ല. ഈ വിഷമത്തിൽ സങ്കടപ്പെട്ട് ഇരിക്കുകയായിരുന്ന വീട്ടുകാർ വളർത്തുനായയായ ഗോൾഡൻ റിട്രീവർ ഇനത്തിലെ ഡെയ്സി റൂമിൻ്റെ ഒരു സൈഡിൽ ഇരുന്നു കൊണ്ട് പെൻസിൽ കടിക്കുന്നത് കണ്ടു.

പെൻസിൽ കടിക്കുന്നത് കണ്ട വീട്ടുകാർക്ക് മനസ്സിൽ ഒരു സംശയം ഉടലെടുത്തു. ഇനി മാല ഡെയ്സി എങ്ങാനും വിഴുങ്ങിയോ. സംശയം തോന്നിയ കൃഷ്ണദാസും ഭാര്യ ബേബിയും ഡെയ്സിയെ കൊണ്ടുപോയി എക്സറേ എടുത്തുനോക്കി. എക്സ്-റേയിൽ മാല വിഴുങ്ങിയത് ഡെയ്സി ആണെന്ന് മനസ്സിലായപ്പോൾ ജില്ലാ മൃഗാശുപത്രിയിൽ പോവുകയും അവിടുത്തെ ഡോക്ടറെ കാണിക്കുകയും ചെയ്തു. ഡോക്ടർ പറഞ്ഞു മാല പുറത്തുവന്നില്ലെങ്കിൽ ഓപ്പറേഷൻ ചെയ്യേണ്ടി വരുമെന്ന്.

അതിനുള്ള തീയതി ഒക്കെ റെഡിയാക്കി കൃഷ്ണദാസും ഭാര്യയും ഡെയ്സിയെ വീട്ടിലേക്ക് കൊണ്ടുപോയി. സ്വർണ്ണത്തിൻ്റെ വില തീ പോലെ ആളിക്കത്തുകയാണ്. എങ്കിലും പൊന്നോമനയായ ഡെയ്സിയെ കത്തിവെച്ച് മുറിച്ചു കൊണ്ട് മാല എടുക്കുന്ന കാര്യം അവരെ വിഷമത്തിലാക്കി. മാല പുറത്തുവരുവാൻ വേണ്ടി ബ്രഡും പഴവും ഒക്കെ ഡെയ്സിക്ക് ധാരാളം നൽകിയെങ്കിലും മാല പുറത്തേക്ക് വന്നില്ല. മാല ഉള്ളിൽ കിടക്കുന്നത് ഡെയ്സിയുടെ ആരോഗ്യത്തിനും മോശമായാലോ എന്ന് കരുതിക്കൊണ്ട് ശാസ്ത്രക്രിയ ചെയ്യാമെന്ന് ഉറപ്പിച്ചുകൊണ്ട് അവർ ആശുപത്രിയിലേക്ക് പോയി.

വീണ്ടും അവിടെവച്ച് എക്സറേ എടുത്തു. നോക്കിയപ്പോൾ ഡോക്ടർ പറഞ്ഞത് മാല പുറത്തുവരാനുള്ള സാധ്യത കാണുന്നുണ്ട് എന്നാണ്. അതുകഴിഞ്ഞ് മൂന്നാം ദിവസം മാല പുറത്തുവന്നപ്പോൾ ഡെയ്സ് തന്നെ വീട്ടുകാരെ കാണിച്ചുകൊടുത്തു. കുറേ ദിവസങ്ങളായി മാല ഡെയ്സിയുടെ വയറിനകത്തായതുകൊണ്ടുതന്നെ മാലയുടെ നിറത്തിൽ ചെറിയ വ്യത്യാസമുണ്ടായിരുന്നു രാസപ്രവർത്തനം മൂലം. തങ്ങളുടെ മാല തിരിച്ചുകിട്ടിയതും ഡെയ്സിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലാത്തതിലും ഇരട്ടി സന്തോഷത്തിലാണ് കൃഷ്ണദാസും ഭാര്യ ബേബിയും കുടുംബവും.

കുന്തം പോയാൽ കുടത്തിലും തപ്പണം എന്ന ഒരു ചൊല്ലാണ് ഈയൊരു മാല കാണാതായ സാഹചര്യവുമായി ബന്ധപ്പെട്ടു കൊണ്ട് ഓർമ്മ വരുന്നത്. മൂന്നു പവൻ ഉള്ള മാലയായിരുന്നു കാണാതെ പോയത്. അവസാനം അത് വളർത്തു നായയുടെ വയറിനുള്ളിൽ തന്നെ തപ്പേണ്ടിവന്നു. വിലപിടിപ്പുള്ള മാലയും വേണം അതുപോലെ തന്നെ പൊന്നോമനയായ നായക്കുട്ടിക്ക് ഒന്നും സംഭവിക്കുകയും ചെയ്യരുത്. ആ കുടുംബത്തിന്റെ ആ സമയത്തെ മാനസികാവസ്ഥ വളരെ വേദനാജനകമായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply