ആന്റണി നിർബന്ധിച്ചു ലാലിനെക്കൊണ്ട് കഴിപ്പിക്കുമായിരുന്നു – ജീവിതത്തിലേക്ക് ഭാര്യയും ആന്റണിയും ഒരുമിച്ചാണ് കയറിവന്നതെന്ന് ലാൽ പറയുമായിരുന്നു !

മോഹൻലാലിൻ്റെ ഡ്രൈവറായി വന്നു കൊണ്ട് ഇന്ന് മലയാള സിനിമ മുഴുവൻ അടക്കിവാഴുന്ന നിർമ്മാതാവാണ് ആൻ്റണി പെരുമ്പാവൂർ. മോഹൻലാൽ ആൻ്റണി പെരുമ്പാവൂർ കൂട്ടുകെട്ട് മലയാളസിനിമ ലോകത്തിനു മാത്രമല്ല പ്രേക്ഷകർക്കിടയിലും അറിയപ്പെടുന്ന സൗഹൃദമാണ്. നടൻ മോഹൻലാലിൻ്റെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികവും നോക്കുന്നത് ആൻ്റണി പെരുമ്പാവൂർ ആണ്. ഇവർ തമ്മിലുള്ള സൗഹൃദം പലർക്കും ഇഷ്ടക്കേടാണ്.

പലർക്കും തങ്ങളുടെ സിനിമ കഥയുമായി മോഹൻലാലിൻ്റെ അടുത്തേക്ക് ചെല്ലുവാൻ സാധിക്കുന്നില്ല എന്നാണ് പലരുടെയും വിഷമം. മോഹൻലാലിൻ്റെയും ആൻ്റണി പെരുമ്പാവൂരിൻ്റെയും സൗഹൃദത്തെ കുറിച്ച് പലരും സംസാരിക്കാറുണ്ട്. അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിൽ വർഷങ്ങഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് മോഹൻലാൽ ആൻ്റണിയെ കാണുന്നത്. ചില ആളുകളെ കണ്ടാൽ അൾക്കു മുൻപേ സിദ്ധിഖ് ചില കാര്യങ്ങൾ പറഞ്ഞിരുന്നു.

അദ്ദേഹം പറഞ്ഞത് മോഹൻലാലിൻ്റെ അടുത്തേക്ക് ആൻ്റണി എത്തിപ്പെട്ടത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. മൂന്നാം.മുറ എന്ന സിനിമയുടെ വരോട് പ്രത്യേകം ചില താൽപര്യങ്ങൾ തോന്നുമല്ലോ അങ്ങനെ മോഹൻലാൽ ആൻ്റണിയോട് തൻ്റെ പേഴ്സണൽ ഡ്രൈവർ ആയി വരുന്നോ എന്ന് ചോദിച്ചപ്പോൾ ആൻ്റണി സമ്മതിക്കുകയായിരുന്നു. ആ സമയത്തായിരുന്നു ആൻ്റണിയുടെ വിവാഹം കഴിഞ്ഞതും ഭാര്യയുമൊത്ത് ഒരുമിച്ചാണ് മോഹൻലാലിൻ്റെ അടുത്തേക്ക് പോയതും.

മോഹൻലാലിൻ്റെ ഭാര്യ ആൻ്റണിക്ക് ഭക്ഷണക്രമീകരണങ്ങളൊക്കെ എഴുതി കൊടുക്കുമായിരുന്നു. ആൻ്റണി കൃത്യസമയത്ത് തന്നെ ആ ഭക്ഷണക്രമം അനുസരിച്ച് മോഹൻലാലിനെ കൊണ്ട് ഭക്ഷണം കഴിപ്പിക്കാറുമുണ്ട് എന്ന് സിദ്ദിഖ് പറഞ്ഞു. മോഹൻലാൽ പലപ്പോഴും രാവിലെ ഭക്ഷണം കഴിക്കുന്നില്ല എന്ന് പറയുമെങ്കിലും കുറച്ചു കഴിഞ്ഞാൽ കഴിക്കുന്നതും കാണാമെന്നും. ആൻ്റണിയുടെ നിർബന്ധപ്രകാരമാണ് മോഹൻലാൽ ഭക്ഷണം കഴിക്കുന്നത് എന്നും സിദ്ദിഖ് പറഞ്ഞു.

ലാൽ എപ്പോഴും തിരക്കിലായത് കൊണ്ട് അദ്ദേഹത്തിൻ്റെ പിറകെ നടന്ന് എല്ലാ കാര്യങ്ങളും ചെയ്യിക്കുന്നതും ആൻ്റണി തന്നെയാണ്. അവതാരകനായ സിദ്ദിഖിനോട് ആൻ്റണി പറഞ്ഞത് സിനിമാനിർമ്മാതാക്കളുടെ പ്രശ്നങ്ങൾ വർഷങ്ങളോളമായി കണ്ടതായിരുന്നു. അതുകൊണ്ടുതന്നെ നിർമ്മാതാവ് ആകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ ലാൽ പിന്നിലുള്ളത് കൊണ്ട് മാത്രമാണ് സിനിമയെടുക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാൽ താൻ സഹായിക്കുന്നത് മറ്റാരും അറിയരുതെന്ന് നിർബന്ധമുള്ള ആളായിരുന്നു എന്നും പറഞ്ഞു. ആർക്കെങ്കിലും സഹായം ചെയ്യണമെന്ന് തോന്നിക്കഴിഞ്ഞാൽ ആൻ്റണിയോട് പറയും. പക്ഷേ അത് പുറത്ത് ആരും അറിഞ്ഞിട്ടും ഇല്ല എന്ന് ആൻ്റണി പറഞ്ഞു. എന്നാൽ മോഹൻലാലിന് ഇപ്പോൾ കരിയറിലെ ഏറ്റവും മോശം സമയമാണെന്ന്‌ പല ആരാധകരും പറയുന്നുണ്ട്. വളരെ ആവേശത്തോടെ വന്ന പല നല്ല സിനിമകളെല്ലാം തന്നെ പരാജയപ്പെടുകയും ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply