കോച്ചിന്റെ തഗ് തീരുമാനം പോലെ ഐ എസ് എലിനു പണി കൊടുത്തു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ! ഇതുപോലോ ഒരു പണി ആരും പ്രതീക്ഷിച്ചു കാണില്ല

kerala blasters vs bangalore fc

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സും ബാംഗ്ലൂർ എഫ്‌സിയും നടന്ന മത്സര വിവാദങ്ങൾ വിട്ടൊഴിയാതെ തുടരുകയാണ്. ആവേശകരമായ മത്സരത്തിൻ്റെ നിറം കെടുത്തിയ രീതിയിലുള്ള അവസാനം കാണികളെ നിരാശരാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർ ഇപ്പോൾ ബാംഗ്ലൂർ എഫ്‌സിയെ അൺഫോളോ ചെയ്യുന്നതിനുള്ള ക്യാമ്പയിൻ തുടങ്ങിക്കഴിഞ്ഞു.

അത് ഇപ്പോൾ വിജയം കണ്ടു കൊണ്ടിരിക്കുകയാണ്. ബാംഗ്ലൂർ എഫ് സി യുടെ താരമായ സുനിൽ ഛേത്രി എക്സ്ട്രാ ടൈമിൽ അടിച്ച ഫ്രീ ഗോളുമായി ബന്ധപ്പെട്ടാണ് വിവാദം കത്തി കൊണ്ടിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സിൻ്റെയും മറ്റ് ആരാധകരും ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഇൻസ്റ്റാഗ്രാം പേജ് അൺഫോളോ ചെയ്തു തുടങ്ങി. ബാംഗ്ലൂർ എഫ്‌സിക്ക് ലഭിച്ച ഫ്രീ കിക്ക് റഫറി ഫ്രീകിക്ക് അനുവദിച്ച കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ താരങ്ങൾ പ്രതിരോധിക്കുന്നതിന് മുമ്പ് പെട്ടെന്ന് തന്നെ ഗോൾ അടിച്ചു വലയിലാക്കുകയായിരുന്നു.

എന്നാൽ അത് റഫറി ഗോൾ അനുവദിക്കുകയും ചെയ്തു. എന്നാൽ അത് ശരിക്കും ഗോളല്ല എന്ന വാദത്തിലാണ് ആരാധകർ നിൽക്കുന്നത്. അതൊരിക്കലും ഗോൾ അനുവദിക്കരുതെന്നും ആരാധകർ അവകാശപ്പെട്ടു. അതിനുശേഷം പരിശുദ്ധ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിൻ്റെ നിർദ്ദേശപ്രകാരം ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളിക്കളം വിടുകയായിരുന്നു. ബാംഗ്ലൂർ എഫ്‌സിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

വളരെ നിർണായകമായ ഈ ഒരു കളി റഫറിയും സുനിൽ ഛേത്രിയും കാരണമാണ് ഞങ്ങൾ പരാജയപ്പെട്ടതെന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ വാദമാണിപ്പോൾ പ്രതിഷേധാഗ്നിയായി പടർന്നുകൊണ്ടിരിക്കുന്നത്. ഇതിൻ്റെ ഭാഗമായിട്ടാണ് അൺഫോളോ ക്യാമ്പയിൻ തുടങ്ങിയത്. ഏകദേശം 16 ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സ് ഉണ്ടായിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ അൺഫോളോ എണ്ണം കൂടിക്കൂടി വരികയാണ്.

ഇതിങ്ങനെ തുടർന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ നല്ലൊരു ഇടിവു വരുകയും അത് അവർക്ക് ഒരു ക്ഷീണം ആവുകയും ചെയ്യും. എന്തായാലും ഇനിയുള്ള നാളുകളിൽ ഈ പ്രതിഷേധം കത്തി പടരുക തന്നെ ചെയ്യും എന്ന കാര്യം ഉറപ്പാണ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ്റെ പരിശീലക നേതൃത്വത്തിൽ വളരെ മികച്ച കളിയാണ് പുറത്തെടുത്തത്. എല്ലാ കളിയിലും ഒന്നിനൊന്നു മെച്ചപ്പെട്ടു വരികയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്.

അതുപോലെതന്നെ ഇവാൻ്റെ പരിശീലകത്വവും ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നായിരുന്നു. എന്തായാലും ഇങ്ങനെ ഈ ഗോളും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഇനി വരും നാളുകളിലും ഉണ്ടാകുമെന്ന് ഉറപ്പാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply