മീനാക്ഷി അന്നും ഇന്നും ഒരുപോലെ തന്നെ – മാമാട്ടിക്കുട്ടി വളർന്നെങ്കിലും ആ നിഷ്കളങ്കമായ ചിരിക്ക് ഒരു മാറ്റവുമില്ല

മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്നാണ് ദിലീപ് അറിയപ്പെടുന്നത്. ദിലീപിൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ദിലീപിൻ്റെയും ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും മകളാണ് മീനാക്ഷി. മീനാക്ഷിയെ കുറിച്ചുള്ള വാർത്തകൾ വളരെ പെട്ടെന്ന് ആണ് ആരാധകർ ഏറ്റെടുക്കാറ്. ദിലീപും കുടുംബവും സോഷ്യൽ മീഡിയയിലൂടെ സജീവമാകാൻ തുടങ്ങിയത് ഈയടുത്ത കാലത്താണ്.

അരുൺ ഗോപിയുടെ ഇരട്ട കുഞ്ഞുങ്ങളുടെ പിറന്നാൾ ആഘോഷ വേളയിൽ ദിലീപും കുടുംബവും എത്തിയിരുന്നു. ആ സമയത്തുള്ള ഫോട്ടോസും വീഡിയോസും ഒക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ദിലീപിൻ്റെ ഫാൻ പേജിൽ 2019 ലും 2023 എടുത്ത ദിലീപിൻ്റെ കുടുംബചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളും കണ്ട പ്രേക്ഷകർ ഇപ്പോൾ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും താരതമ്യം ചെയ്യുകയാണ്.

ഈ രണ്ടു ചിത്രങ്ങളിലും ഇവർക്കുണ്ടായ മാറ്റങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ആദ്യത്തെ ചിത്രം മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിന് എടുത്ത ചിത്രമാണ്. ആ ചിത്രത്തിൽ ദിലീപിന് താടിഇല്ലായിരുന്നു. കാവ്യക്ക് വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ രണ്ടാമത്തെ ചിത്രത്തിൽ ദിലീപിന് താടി ഉണ്ട്. അന്നും ഇന്നും ഒരു മാറ്റവും സംഭവിക്കാത്തത് മീനാക്ഷിക്ക് ആണെന്ന് ആരാധകർ പറയുന്നു.

എന്നാൽ മഹാലക്ഷ്മിയുടെ പുഞ്ചിരി നിറഞ്ഞ നിഷ്കളങ്കത രണ്ട് ഫോട്ടോയിലും ഉണ്ട്. മൂത്തമകളായ മീനാക്ഷിക്ക് മഹാലക്ഷ്മിയെ ഒരുപാട് ഇഷ്ടമാണ്. മഹാലക്ഷ്മിയെ വീട്ടിൽ മാമാട്ടി എന്നാണ് വിളിക്കുന്നത്. ഈ രണ്ടു കുഞ്ഞുങ്ങളും തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചകൾ ഉണ്ടായിട്ടും ഉണ്ട്. ധാരാളം ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി. മീനാക്ഷി അച്ഛൻ്റെ കൂടെയാണെങ്കിലും അമ്മയെ പോലെയാണ് മീനാക്ഷിയെ കാണാൻ എന്നാണ് പല ആരാധകരും പറയുന്നത്.

മീനാക്ഷി മെഡിസിന് ചെന്നൈയിൽ ആയിരുന്നു പഠിച്ചത്. മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ വേണ്ടി ആരാധകർ കാത്തുനിൽക്കാറുണ്ട്. ദിലീപിൻ്റെയും മഞ്ജു വാര്യരുടെയും ഏക മകളാണ് മീനാക്ഷി. ദിലീപും മഞ്ജു വാര്യറും വിവാഹ ജീവിതത്തിൽ ഒന്നിച്ചു പോകുവാൻ കഴിയാതെ വന്നപ്പോഴായിരുന്നു വിവാഹമോചനം നേടിയത്. ആ സമയത്ത് മീനാക്ഷി അമ്മയുടെ കൂടെ പോകാതെ അച്ഛനായ ദിലീപിൻ്റെ കൂടെയായിരുന്നു പോയത്.

വിവാഹ മോചനത്തിന് ശേഷം മഞ്ജു സിനിമയിൽ സജീവമാവുകയും ചെയ്തു. മഞ്ജു വാര്യരും ദിലീപും വിവാഹമോചനം നേടിയതിനു ശേഷം 2016 ൽ ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തു. ദിലീപിനും കാവ്യക്കും മഹാലക്ഷ്മി എന്ന ഒരു മകളാണുള്ളത്. മീനാക്ഷിയുടെ സിനിമയിലേക്കുള്ള വരവ് കാത്തുനിൽക്കുകയാണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply