കോഴിക്കോട് വീട്ടമ്മയുടെ ഇടതു കാലിന് പകരം വലതുകാൽ ശസ്ത്രക്രിയ നടത്തി ഡോക്ടർ – ഒടുവിൽ തെറ്റ് മനസ്സിയപ്പോൾ ഡോക്ടർ ചെയ്ത പണി കണ്ടോ

The doctor did surgery for the right leg instead of the left..

കോഴിക്കോടാണ് ഏവരെയും നടുക്കിക്കൊണ്ടുള്ള ഈ സംഭവം അരങ്ങേറിയത്. കോഴിക്കോടുള്ള ആശുപത്രിയിലായിരുന്നു വീട്ടമ്മയുടെ ഇടതുകാലിന് പകരമായി ഡോക്ടർമാർ വലതുകാലിൽ ശസ്ത്രക്രിയ നടത്തിയത്. വീട്ടമ്മയ്ക്ക് പരിക്കുപറ്റിയത് ഇടതു കാലിനായിരുന്നു. എന്നാൽ പകരം വലതുകാൽ ആണ് ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് ഇടയാക്കിയത്. കോഴിക്കോടുള്ള നാഷണൽ ഹോസ്പിറ്റലിലായിരുന്നു കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്. തുടർന്ന് ശാസ്ത്രക്രിയയ്ക്ക് ശേഷം രോഗിയായ വീട്ടമ്മ പറഞ്ഞപ്പോഴാണ് ഡോക്ടർമാർ പോലും ഇക്കാര്യം ശ്രദ്ധിച്ചത്.

പിന്നീട് ഡോക്ടർ തന്നെ തന്റെ തെറ്റ് സമ്മതിച്ചതായി വീട്ടമ്മയുടെ ബന്ധുക്കളും വ്യക്തമാക്കി. ആശുപത്രിയിലെ ഓർത്തോ ഡോക്ടർ ബഷീർ ഷാൻ ആണ് ഇത്തരത്തിലുള്ള ഒരു പിഴവ് വരുത്തിയത്. കോഴിക്കോടുള്ള കക്കോടി സ്വദേശിനിയായ അറുപത്തുകാരിയാണ് ശാസ്ത്രക്രിയയ്ക്ക് നാഷണൽ ഹോസ്പിറ്റലിൽ എത്തിയത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇവർ ഈ ഡോക്ടറുടെ തന്നെ ചികിത്സയിലായിരുന്നു.

എന്നാൽ ചികിത്സ പിഴവ് സംഭവിച്ചതിന് ഡോക്ടർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ഇടതു കാലിന് വേദന മാറ്റാനായി ആശുപത്രിയിൽ എത്തിയ 60 കാരിയായ സജിനക്കാണ് ഡോക്ടർമാർ ഇടതുകാലിൽ പകരമായി വലതുകാലിൽ ശസ്ത്രക്രിയ നടത്തിയത്. വാതിലിനിടയിൽ കാലു കുടുങ്ങിയ സജിനയുടെ കാലിന്റെ ഞരമ്പ് തകരാറിലയതിനെ തുടർന്ന് എട്ടു മാസങ്ങൾക്കു മുമ്പാണ് സജിന ഈ ഡോക്ടറുടെ പക്കം ചികിത്സ തേടിക്കൊണ്ട് കോഴിക്കോടുള്ള നാഷണൽ ആശുപത്രിയിൽ എത്തിയത്.

ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷം ഡോക്ടർ ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്തിയത്. തിങ്കളാഴ്ച വീട്ടമ്മ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും തുടർന്ന് ചൊവ്വാഴ്ച ഓപ്പറേഷൻ നടത്തുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് വേണ്ടി വീട്ടമ്മയുടെ ഇടതുകാലിലെ രോമം അടക്കം വൃത്തിയാക്കി വെച്ചിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു കുഴപ്പവുമില്ലാത്ത വലതുകാലിന്റെ ശസ്ത്രക്രിയ നടത്തുകയായിരുന്നു ഡോക്ടർ.

ഓപ്പറേഷൻ കഴിഞ്ഞതിനു പിന്നാലെ ശസ്ത്രക്രിയ വിജയകരമായി എന്ന് ഡോക്ടർ ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം വിട്ടുണർന്ന സജിന തന്റെ രണ്ടുകാലിലും വേദന അനുഭവപ്പെട്ടതോടെയാണ് ഇടത് കാലിന് പകരം വലതുകാൽ ആണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത് എന്ന് മനസ്സിലാക്കുന്നത്. തുടർന്ന് കാലുമാറി ഓപ്പറേഷൻ നടത്തിയ വിവരം നഴ്സുമാരെ അറിയിക്കുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply