98 ദിവസം ജയിലിൽ – പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹോദരന്റെ കൂട്ടുകാരൻ വീട്ടിലെത്തി പീഡിപ്പിച്ചു എന്ന കേസിൽ വിനീതിനെ അറസ്റ്റ് ചെയ്‍തത് ! ഡി എൻ എ റിസൾട്ട് വന്നപ്പോൾ പ്രതി നിരപരാധി

പോക്സോ കേസിൽ പിടിക്കപ്പെട്ട യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. ഒരു ആദിവാസി യുവാവിനെയാണ് പ്രതി എന്ന പേരിൽ അറസ്റ്റ് ചെയ്തത്. യുവാവ് ഈ കേസുമായി ബന്ധപ്പെട്ടു കൊണ്ട് 98 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. ഉപ്പുതറ കണ്ണംപടി സ്വദേശിയായ വിനീതാണ് 98 ദിവസം ജയിലിൽ കിടക്കേണ്ടിവന്നത്. ഡിഎൻഎ റിപ്പോർട്ട് വന്നതിനുശേഷം ആണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിനീതിനെ കുറ്റവിമുക്തനാക്കിയത്.

യുവാവിനെ അറസ്റ്റ് ചെയ്തത് പെൺകുട്ടി നൽകിയ വ്യാജമൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു. ആദിവാസി യുവാവായ വിനീതിൻ്റെ ജീവിതം മാറിമറിഞ്ഞത് 2019 ഒക്ടോബർ 14ന് ആയിരുന്നു. ആദിവാസിയായ പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെ പരിശോധിച്ചതിനുശേഷം നാലുമാസം ഗർഭിണിയാണെന്ന വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.

പോലീസുകാർ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി പറഞ്ഞത് തൻ്റെ സഹോദരൻ്റെ കൂട്ടുകാരൻ വിനീത് വീട്ടിലെത്തി പീഡിപ്പിച്ചു എന്നാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു വിനീതിനെ പോലീസ് വന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് ഡിഎൻഎ പരിശോധന ഫലം 90 ദിവസത്തിനു ശേഷം പുറത്ത് വന്നപ്പോഴാണ് കുട്ടിയുടെ പിതാവ് വിനീത് അല്ല എന്ന് തെളിഞ്ഞത്. അതോടെ വിനീതിനെ വിട്ടയക്കുകയായിരുന്നു.

തെളിവുകളുടെ അടിസ്ഥാനത്തിൽ വിനീത് പുറത്തിറങ്ങിയതോടെ പെൺകുട്ടി സ്വന്തം സഹോദരനെതിരെ മൊഴി നൽകുകയായിരുന്നു. അതിനുശേഷം സഹോദരൻ ജയിലിൽ ആവുകയും ചെയ്തു. വീണ്ടും ഡിഎൻഎ ടെസ്റ്റ് ചെയ്ത സമയത്ത് കുട്ടിയുടെ പിതാവ് ഈ യുവാവ് അല്ലെന്ന് വ്യക്തമാവുകയും ചെയ്തു. പിടിക്കപ്പെട്ട രണ്ട് യുവാക്കളും പ്രതികൾ അല്ലെന്ന് തെളിഞ്ഞതിനുശേഷം ആയിരുന്നു ഉപ്പുതറ പോലീസ് അന്വേഷണം നടത്തി യഥാർത്ഥ പ്രതിയായ കണ്ണംപടി സ്വദേശി ശ്രീധരനെ പിടികൂടിയത്.

ഡിഎൻഎ പരിശോധനയിൽ ശ്രീധരനാണ് കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞു. യാതൊരു തെറ്റും ചെയ്യാതെ ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വിനീത് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. വിനീത് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കും എന്നാണ് പറഞ്ഞത്. അതുകൂടാതെ സർക്കാരിൽ നിന്നും കേസിന് പിന്നിൽ ആരൊക്കെയാണ് അവരുടെ കയ്യിൽ നിന്നും തുക ഈടാക്കണമെന്നാണ് ആവശ്യമെന്നും പറഞ്ഞു.

നിരപരാധികളായ രണ്ട് യുവാക്കളെയാണ് ഈ കേസിനെ ആസ്പദമായി അറസ്റ്റ് ചെയ്തത്. എല്ലാത്തിനും അവസാനമായിട്ടായിരുന്നു യഥാർത്ഥ പ്രതിയായ കണ്ണംപടി അമ്പഴത്തിനാലിൽ ശ്രീധരൻ എന്ന 63 കാരനെ പോലീസ് പിടികൂടിയത്. നിരപരാധികൾ യാതൊരു ദയ ദാക്ഷിണ്യവും കൂടാതെ ജയിലിൽ കിടന്നതിന് ആര് മറുപടി പറയും. ഇത്തരത്തിൽ എത്ര നിരപരാധികളാണ് പല കേസുകളിലും ശിക്ഷിക്കപ്പെടുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply