ടവ്വൽ ധരിച്ചഭിനയിക്കാൻ സംവിധായകൻ നിർബന്ധിച്ചു – കാജോൾ പറ്റില്ലെന്ന് വാശിപിടിച്ചെങ്കിലും ഒടുവിൽ സംഭവിച്ചത് ഇതാണ്!

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളാണ് ഷാരൂഖാനും കാജോളും. ബോളിവുഡിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലും ലോകസിനിമയിലും ആരാധകരെ സൃഷ്ടിച്ച ജോഡികളാണ് ഷാരൂഖാനും കാജോളും. ഓൺ സ്ക്രീനിൽ ഉള്ള ഇവരുടെ കെമിസ്ട്രി എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഓൺ സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും പല അഭിമുഖത്തിലും ഇവരുടെ കെമിസ്ട്രിയെ അഭിനന്ദിച്ച് എല്ലാവരും രംഗത്തെത്താറുണ്ട്.

കാരണം ഓഫ് സ്ക്രീനിലും ഇവർ വളരെ നല്ല സുഹൃത്തുക്കളും പരസ്പരം കളിയാക്കി പോകുന്ന ആൾക്കാരുമാണ്. കാജോലിൻ്റെയും ഷാരൂഖാൻ്റെയും ബോളിവുഡിലെ എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയായിരുന്നു ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ. ഈ സിനിമ റിലീസ് ആയത് 1995 ഒക്ടോബർ 20 ന് ആയിരുന്നു. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഷാരൂഖാൻ ചിത്രമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ.

ഇതിലെ ഷാരൂഖാൻ കാജോൾ ജോഡി വളരെയേറെ ജനശ്രദ്ധ നേടുകയും ഇതിലെ ഓരോ രംഗങ്ങളും കയ്യടിയോടെ ആൾക്കാർ ഇന്നും ടെലിവിഷനിൽ കാണാറുണ്ട്. അതുമാത്രമല്ല അക്കാലത്തെ ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ. ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് 58 കോടിയും വിദേശത്തുനിന്നും 17.5 കോടിയും നേടിയിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ആ സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് കാജൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. അതിലെ ഒരു ഗാന ചിത്രീകരണ സമയത്ത് കാജൽ ഒരു ടവ്വൽ മാത്രം ഇട്ടുകൊണ്ട് ഡാൻസ് ചെയ്യുന്ന ഒരു രംഗം ഉണ്ടായിരുന്നു. ബോളിവുഡിൽ മാത്രമല്ല ഇന്ത്യൻ സിനിമാലോകത്ത് ഏറ്റവും ആളുകൾ ഇഷ്ടപ്പെടുന്ന ഗാനവും ഗാന ചിത്രീകരണവും ആയിരുന്നു അത്.

ആ ടവ്വൽ ഇട്ട് അഭിനയിക്കാൻ സംവിധായകൻ പറഞ്ഞപ്പോൾ കാജൽ പലതവണ നിരസിച്ചു. തീരെ ഇഷ്ടമില്ലായിരുന്നു എന്നാൽ ഒടുവിൽ കാജൽ അതിനു സമ്മതിക്കുകയും ആ രംഗം മനോഹരമായി ചിത്രീകരിക്കുകയും ചെയ്തു. ആ ഒരു ഗാനം പിന്നീട് തരംഗമായി മാറുകയും കാജലിൻ്റെ കരിയറിൽ തന്നെ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു. ആ ചിത്രത്തിൽ കാജലിൻ്റെ അച്ഛനായി അഭിനയിച്ചത് അമരേഷ് പുരിയും ഷാരൂഖാൻ്റെ അച്ഛനായി അഭിനയിച്ചത് അനുപം ഖേറുമായിരുന്നു. രണ്ട് കഥാപാത്രങ്ങളും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ബോളിവുഡിൽ എവർഗ്രീൻ ഹിറ്റായി നിൽക്കുന്ന ഒരു ചിത്രമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply