അച്ഛനെ വെല്ലുന്ന പെർഫോമെൻസുമായി മകൻ; അത്ഭുതപ്പെടാൻ ഒന്നുമില്ല മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ? ചാക്കോച്ചനും മകനുമൊത്തുള്ള ഡാൻസ് വൈറലായി.

മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബനെ മലയാളികൾക്കെല്ലാം തന്നെ പ്രിയവുമാണ്. നിരവധി സിനിമകളിൽ നായക വേഷം ചെയ്തുകൊണ്ട് മലയാള പ്രേക്ഷകരുടെ മനസ്സു കീഴടക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന മലയാള സിനിമയിലൂടെ ആയിരുന്നു കുഞ്ചാക്കോ ബോബൻ്റെ സിനിമയിലേക്കുള്ള വരവ്. അന്നുമുതൽ തന്നെ ചോക്ലേറ്റ് ഹീറോ എന്നാണ് താരം അറിയപ്പെടുന്നത്.

താരം അഭിനയിച്ച ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം നാ താൻ കേസുകൊട് എന്നതാണ്. വൻ ഹിറ്റായിരുന്നു ഈ ചിത്രം. ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ ചെയ്ത ക്യാരക്ടർ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നൊക്കെ തന്നെ വളരെയധികം വ്യത്യസ്തതയോട് കൂടിയുള്ളതായിരുന്നു. കുഞ്ചാക്കോ ബോബൻ കഥാപാത്രങ്ങളും, സിനിമയും, സ്ക്രിപ്റ്റും ഒക്കെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്താറുണ്ട്.

അതുകൊണ്ടുതന്നെ അടുത്തിടെ ചെയ്യുന്ന സിനിമകളിൽ എല്ലാം തന്നെ വളെരെ പ്രേക്ഷക പ്രശംസയും ലഭിക്കാറുണ്ട്. എന്നാ താൻ കേസുകൊട് എന്ന ചിത്രം 50 കോടിയോളം കളക്ട് ചെയ്തു. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം. കുഞ്ചാക്കോ ബോബൻ പങ്കുവെക്കുന്ന വീഡിയോസും ഫോട്ടോസും ഒക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലാകാറുമുണ്ട്. കുഞ്ചാക്കോ ബോബൻ വിവാഹം ചെയ്തിരിക്കുന്നത് പ്രിയ അന്ന സാമുവലിനെയാണ്.

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് വളരെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവർക്ക് ഒരു കുഞ്ഞുണ്ടായത്. മകൻ്റെ പേര് ഇസ്ഹാക്ക് എന്നാണ്. പൊതുപരിപാടികളിലും അതുപോലെ തന്നെ സോഷ്യൽ മീഡിയകളിലെ പ്രോഗ്രാമുകൾക്കുമൊക്കെ പങ്കെടുക്കുന്ന സമയത്ത് താരത്തിൻ്റെ കൂടെ മകനും ഭാര്യയും ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ താരത്തെപ്പോലെ താരത്തിൻ്റെ മകനെയും ഭാര്യയെയും പ്രേക്ഷകർക്ക് സുപരിചിതമാണ്.

കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച മനോഹരമായ ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. താരം ഇൻ്റർനാഷണൽ ഡാൻസ് ഡേയോടനുബന്ധിച്ച് മകൻ്റെ കൂടെ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വളരെയധികം സ്റ്റൈലിഷ് ആയിട്ടാണ് കുഞ്ചാക്കോബോബനും മകനും ഇതിൽ ഡ്രസ്സ് ചെയ്തിരിക്കുന്നത്. താരത്തിൻ്റെയും മകൻ്റെയും ഡാൻസ് പെർഫോമൻസ് കണ്ട് ആരാധകരുടെ കണ്ണുതള്ളിപ്പോയി.

ഈ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് ആശംസകളും ആയി എത്തിയിരിക്കുന്നത്. നിരവധി പോസിറ്റീവ് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത് അച്ഛന്റേതല്ലേ മോൻ അതുകൊണ്ട് അത്ഭുതപ്പെടാൻ ഒന്നുമില്ല, പഴഞ്ചൊല്ലിൽ പതിരില്ല മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ അപ്പന്റെ മോൻ തന്നെ തുടങ്ങിയ നിരവധി കമൻ്റുകൾ ആണ് വരുന്നത്. വളരെ മനോഹരമായി ഡാൻസ് ചെയ്യും താരം. ഡാൻസ് എവേ ദ ബ്ലൂസ്, ഹാപ്പി ഇൻ്റർനാഷണൽ ഡാൻസ് ഡേ, ജസ്റ്റ്‌ മൂവ് ആൻഡ് ഗ്രൂവ് ടു മേക്ക് ദ വേൾഡ് യുവർ സ്റ്റേജ് എന്ന ക്യാപ്ഷനോട്‌ കൂടിയാണ് ഡാൻസ് വീഡിയോ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply