കാവ്യാമാധവന്റെ മുൻ ഭർത്താവ് നിഷാൽ ചന്ദ്രയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ – വെറും അഞ്ചു മാസം മാത്രമേ ഇവരുടെ വിവാഹബന്ധത്തിന് ആയുസ്സുണ്ടായിരുന്നുള്ളു

ബാലതാരമായി സിനിമയിൽ വന്നു കൊണ്ട് പിന്നീട് നായികയായി മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് കാവ്യ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ നായികയായി മാറുകയും ചെയ്തു. ഈ ചിത്രത്തിൽ ദിലീപിൻ്റെ നായികയായിട്ടായിരുന്നു കാവ്യ അഭിനയിച്ചത്. കാസർഗോഡ് ജില്ലയിൽ യുവജനോത്സവത്തിൽ നിരവധി വർഷങ്ങൾ കലാതിലകം ആയിരുന്നു കാവ്യ. 2009 ഫെബ്രുവരി അഞ്ചിന് കാവ്യയുടെ വിവാഹം കഴിഞ്ഞു.

വരൻ നിഷാൽ ചന്ദ്രയായിരുന്നു. അദ്ദേഹം നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായിരുന്നു. എന്നാൽ കാവ്യയുടെയും നിഷാലിൻ്റെയും വിവാഹജീവിതം അധികനാൾ നീണ്ടു നിന്നിരുന്നില്ല. രണ്ടു വർഷങ്ങൾക്കു ശേഷം 2011 മെയ് മാസത്തിൽ കാവ്യയും നിഷാലും വിവാഹബന്ധം വേർപ്പെടുത്തി. 2016 നവംബർ 25ന് കാവ്യ സിനിമാനടനായ ദിലീപിനെ വിവാഹം ചെയ്യുകയും ചെയ്തു. വളരെ ഞെട്ടലോടെയായിരുന്നു പ്രേക്ഷകർ ഈ വാർത്ത കേട്ടത്.

പ്രേക്ഷകർക്ക് ഇത്തരം വാർത്തകൾ വായിക്കുവാൻ വളരെ ആകാംക്ഷയും കൂടുതലാണ്. കാവ്യയും നിഷാലും തമ്മിലുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിൻ്റെ കാരണങ്ങൾ ആരോപിച്ചുകൊണ്ട് കാവ്യ പലപ്പോഴും സംസാരിക്കാറുണ്ട്. കാവ്യയുടെ ഭർത്താവായിരുന്ന നിഷാൽ ചലച്ചിത്ര രംഗത്ത് ബാലതാരമായി അഭിനയിച്ചിട്ടുണ്ടായിരുന്നു. പിന്നീട് സിനിമയിൽ സജീവമായിരുന്നില്ല. ബിസിനസ് രംഗത്തേക്ക് ആയിരുന്നു ശ്രദ്ധ ചെലുത്തിയത്.

കവ്യയെ വിവാഹമോചനം ചെയ്തതിനുശേഷം അദ്ദേഹം മറ്റൊരു വിവാഹം ചെയ്തിരുന്നു. രമ്യ എസ് നാഥിനെയായിരുന്നു വിവാഹം ചെയ്തത്. വിവാഹശേഷം നിഷാലും രമ്യയും അമേരിക്കയിൽ സ്ഥിരതാമസം ആക്കുകയും ചെയ്തു. വളരെ ആർഭാടത്തോടുകൂടിയായിരുന്നു 2009 ൽ കാവ്യയും നിഷാലും തമ്മിലുള്ള വിവാഹ നടന്നത്. മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. അതിനുശേഷം രണ്ടുപേരും വിദേശത്ത് പോവുകയായിരുന്നു.

എന്നാൽ ഏകദേശം 5 മാസങ്ങൾക്ക് ശേഷം കാവ്യ എറണാകുളത്തെ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. അതിനുശേഷം ആയിരുന്നു വിവാഹമോചന നോട്ടീസ് അയച്ചത്. വിവാഹമോചനത്തിൻ്റെ കാരണങ്ങൾ പറഞ്ഞത് നിഷാലിൻ്റെ വീട്ടിൽ ജാതി വിവേചനം ഉണ്ട് എന്നാണ്. നിഷാൽ പറയുന്നത് കാവ്യ വിവാഹ ശേഷം രാത്രിയൊക്കെ ഏറെ സമയം പ്രമുഖ നടനുമായി ഫോണിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുകയൊക്കെ ചെയ്യാറുണ്ടെന്ന്.

കാവ്യയുടെ ഫോണും കമ്പ്യൂട്ടറുമൊക്കെ പരിശോധിച്ചപ്പോഴാണ് കാര്യങ്ങളൊക്കെ മനസ്സിലായതെന്നും പറഞ്ഞു. കൂടാതെ വിവാഹത്തിന് തൊട്ടുമുന്നേ കാവ്യ ഈ വിവാഹത്തിൽ നിന്ന് പിന്മാറാൻ നോക്കിയെന്നും വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് വിവാഹം നടന്നതെന്നും നിഷാൽ പറഞ്ഞു. എന്നാൽ നിഷാൽ ഇപ്പോൾ ഭാര്യയായ രമ്യയും രണ്ട് മക്കളുമൊത്ത് വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇവരുടെ ഫോട്ടോസും വീഡിയോസും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നിഷാലിനും കുടുംബത്തിനും ആരാധകർ ആശംസകൾ അറിയിക്കാറുമുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply