കെഎസ്ആർടിസിയുടെ കുത്തക ഇനി ഉണ്ടാകില്ല – കേന്ദ്രസർക്കാരിന്റെ തീരുമാനത്തിലൂടെ ആദ്യമായി സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ ബസുകൾക്ക് പമ്പയിലേക്ക്

ശബരിമലയിൽ മണ്ഡല – മകരവിളക്ക് കാലത്ത് കെഎസ്ആർടിസി ബസുകൾ മാത്രമായിരുന്നു സർവീസ് നടത്തിയത്. എന്നാൽ ഇപ്പോൾ കെഎസ്ആർടിക്കൊപ്പം തന്നെ ആദ്യമായി സ്വകാര്യ ബസ്സുകളും പമ്പ സർവീസ് നടത്താനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. എന്നാൽ സ്വകാര്യ ബസ്സുകളുടെ സർവീസോടുകൂടി ശബരിമല തീർഥാടനത്തിന് കെഎസ്ആർടിസിക്ക് മാത്രമുള്ള കുത്തക ഇല്ലാതാകും എന്നാണ് ഇതിലൂടെ മനസ്സിലാക്കുവാൻ സാധിക്കുന്നത്.

കെഎസ്ആർടിസി കടക്കക്കെണി മൂലം പല ബസ്സുകളും കട്ടപ്പുറത്ത് തന്നെയാണ്. വർഷത്തിലൊരിക്കൽ മാത്രമാണ് ഇത്തരത്തിലുള്ള ചില ലാഭം കൊയ്യുന്ന യാത്രകൾ കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. എന്നാൽ സ്വകാര്യ ബസ്സുകളുടെ സർവീസുമൂലം അതും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ മാസമാണ് കേന്ദ്രസർക്കാർ ആദ്യമായി സംസ്ഥാന സർക്കാരിൻ്റെ അനുമതിയില്ലാതെ സ്വകാര്യ ആഡംബര ബസുകൾക്ക് ഓടാനുള്ള അനുമതി നൽകിയത്.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ടൂർ ഓപ്പറേറ്റർമാർക്ക് നമ്മുടെ രാജ്യത്ത് എവിടെയും ബസുകൾ ഓടിക്കാം എന്നും ഓരോ സംസ്ഥാനത്തിനും പ്രത്യേക പെർമിറ്റുകൾ ഇനി ആവശ്യമില്ല എന്നുള്ളത് ആയിരുന്നു ഈ നിയമത്തിലൂടെ വന്നത്. ഈ അനുമതി ലഭിച്ചതിലൂടെ ലക്ഷ്വറി സൗകര്യങ്ങളുള്ള സ്വകാര്യ ബസ്സുകൾക്ക് പമ്പയിൽ പോകുന്നതിന് യാതൊരു തടസ്സവും ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള യാത്ര സൗകര്യങ്ങൾ ഉള്ള ബസ്സുകൾ ഉണ്ടാകുമ്പോൾ യാത്രക്കാർ കെഎസ്ആർടിസി കളെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യും.

എന്നാൽ പുതിയ നയത്തിലെ പ്രശ്നങ്ങൾ കാണിച്ചുകൊണ്ട് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞത് നാഷണൽ പെർമിറ്റിലൂടെ ബസുകൾക്ക് കിട്ടുന്നത് നാഷണൽ ടൂറിസ്റ്റ് പെർമിറ്റുകൾ ആണെന്നും അത്തരത്തിലുള്ളവ വിനോദ സഞ്ചാരങ്ങൾക്കു വേണ്ടി മാത്രമാണുള്ളതാണെന്നും. എന്നാൽ ശബരിമല തീർത്ഥാടനം ടൂറിസത്തിൽ ഉൾപ്പെടുന്നതുകൊണ്ടുതന്നെ സ്വകാര്യബസുകളുടെ പമ്പയിലേക്കുള്ള സർവീസ് തടയുവാൻ ഗതാഗത വകുപ്പിന് കഴിയില്ല എന്നാണ് പല വിദഗ്ദരും പറയുന്നത്.

എല്ലാ അംഗീകൃത ടൂർ ഓപ്പറേറ്റർമാർക്കും നാഷണൽ പെർമിറ്റ് ലഭിക്കുവാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ അപേക്ഷിച്ചാൽ മാത്രം മതി. പല സ്ഥലങ്ങളിലേക്കും കെഎസ്ആർടിസി ബസ്സുകൾക്ക് ആവശ്യമായ സർവീസുകൾ ഇപ്പോൾ ഇല്ല. അതുകൊണ്ടുതന്നെ അവിടങ്ങളിലേക്ക് സ്വകാര്യബസുകളാണ് സർവീസ് നടത്തുന്നത്. ഇത്തരം സ്വകാര്യ ബസുകൾ ബോർഡുകൾ വയ്ക്കാതെ ഓൺലൈൻ ടിക്കറ്റ് വഴിയാണ് യാത്രക്കാർക്ക് യാത്ര സൗകര്യമൊരുക്കുന്നത്.

ഇത്തരം സ്വകാര്യ ബസ്സുകൾക്ക് വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിന് അനുവാദമില്ല. എന്നാൽ നാഷണൽ പെർമിറ്റ് ലഭിക്കുന്നതോടെ എവിടെയും സർവീസ് നടത്താനുള്ള അവകാശം ലഭിക്കുന്നതോടെ ഇത്തരം ബസുകളെ ചോദ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ആയിരിക്കും സ്വകാര്യ ബസ്സുകൾ ശബരിമലയിലേക്കും യാത്ര നടത്തുക. മന്ത്രി ആൻ്റണി രാജു കേന്ദ്രസർക്കാറിൻ്റെ പുതിയ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഈ കാര്യത്തിൽ യാതൊരു നടപടിയും ഇതുവരെ വന്നിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply