ബിഗ് ബോസ് മലയാളം ലിസ്റ്റിൽ ഇടം പിടിച്ച ഇഷ്ട്ട താരങ്ങൾ – ഇത്തവണ ബിഗ് ബോസ് വേറെ ലെവൽ ആണെന്ന് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മറ്റു റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമായി മത്സരാർത്ഥികൾ എല്ലാവരും നൂറു ദിവസം ഒരു വീടിനകത്ത് താമസിച്ചു മത്സരിക്കുന്ന വ്യത്യസ്തമായ ഷോയാണ് ബിഗ് ബോസ്. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, ഫോണോ ടിവിയോ പോലുള്ള ഇലക്രോണിക്സ് ഉപകരണങ്ങൾ ഒന്നും ഇല്ലാതെ ഒരു വീട്ടിൽ കഴിഞ്ഞു വിവിധ ടാസ്കുകൾ ചെയ്യുന്ന വ്യത്യസ്തമായ ഒരു ഗെയിം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്.

ഇന്ത്യയിൽ വിവിധ ഭാഷകളിലായി അവതരിപ്പിക്കുന്ന ബിഗ് ബോസ്, മലയാളത്തിൽ അവതരിപ്പിക്കുന്നത് നടന വിസ്മയം മോഹൻലാലാണ്. ആദ്യമൊക്കെ രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നെങ്കിലും പിന്നീട് ബിഗ് ബോസ് മലയാളം പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ ആയി മാറുകയായിരുന്നു. തുടർച്ചയായി നാലു സീസണുകളുടെ വിജയത്തിനു ശേഷം അഞ്ചാം സീസണിനായി ഒരുങ്ങുകയാണ് ബിഗ് ബോസ്. അടുത്തിടെ അഞ്ചാം സീസണിന്റെ ലോഗോ മോഹൻലാൽ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിപരീതമായി ഗോൾഡൻ ലുക്കിലാണ് ഇത്തവണ ലോഗോ തയ്യാറാക്കുന്നത്. ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസ് വീട്ടിൽ എത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകർ. ഇതിനോടകം ബിഗ് ബോസിന്റെ പ്രവചന ലിസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ടെലിവിഷൻ, സിനിമ, സോഷ്യൽ മീഡിയ എന്നിവയിലൂടെ ശ്രദ്ധേയമായ പല കലാകാരന്മാരുടെ പേരുകൾ അടങ്ങിയ വിവരങ്ങളാണ് ബിഗ് ബോസ് പ്രെഡിക്ഷന് ലിസ്റ്റിൽ പുറത്തു വരുന്നത്.

ആദ്യം ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത് സീരിയൽ നടൻ ജിഷിൻ മോഹന്റെ പേരാണ്. സീരിയലുകളിൽ നായകനായും വില്ലനായും തിളങ്ങിയ താരം വിവാഹം കഴിച്ചത് നടി വരദയെ ആണ്. അടുത്തിടെ ഇവർ വിവാഹ മോചിതരായി എന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ സ്ഥിരം കേൾക്കുന്ന പേരായി മാറി ജിഷിന്റേത്. രണ്ടാമതായി പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത് സംവിധായകൻ അഖിൽ മാരാരാണ്.

മലയാള സിനിമ റിവ്യൂ ചെയ്തു നശിപ്പിക്കുന്നു എന്ന് പറഞ്ഞ് അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറൽ ആയിരുന്നു. റോബിൻ രാധാകൃഷ്ണൻ, യൂട്യൂബർ ചെകുത്താൻ എന്നിവരുമായുള്ള വിവാദങ്ങളിലും ഇദ്ദേഹത്തിന്റെ പേര് നിറഞ്ഞു നിന്നിരുന്നു. ഇവർക്ക് പുറമെ നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയും ബിഗ് ബോസിൽ എത്തുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്.

അടുത്തിടെ ആയിരുന്നു ദീർഘകാല കാമുകൻ വൈഷ്ണവുമായി ദിയ കൃഷ്ണ ബ്രേക്ക് അപ്പ് ആയത്. ഇതുവരെ കേട്ടതിൽ വെച്ച് പ്രെഡിക്ഷൻ ലിസ്റ്റിൽ പ്രവചിച്ചിരിക്കുന്നത് ഏറ്റവും ശ്രദ്ധേയനായ വ്യക്തി സംവിധായകൻ ഒമർ ലുലു ആണ്. ഇതിനു മുമ്പുള്ള ബിഗ് ബോസ് സീസണുകളിലും ഒമറിന്റെ പേര് ഇടം പിടിച്ചിരുന്നു. ഇവർക്ക് പുറമെ യൂട്യൂബർ സായി കൃഷ്ണ, നടി പാർവതി നമ്പ്യാർ, പാലാ സജി എന്നിവരും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ആരെല്ലാം ഉണ്ടാകും എന്ന് ഉറ്റു നോക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply