കണ്ണൂരിൽ ഒപ്പിടാൻ കുനിഞ്ഞ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ സഹകരണ ബാങ്ക് ജീവനക്കാരൻ മൊബൈൽ ക്യാമറയിൽ പകർത്തി; കൂത്തുപറമ്പ് സഹകരണ ബാങ്ക് ജൂനിയർ ക്ലർക്കായ ഷിജിനെതിരെ കേസ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് സഹകരണ ബാങ്ക് ജീവനക്കാരൻ ഒരു വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ ക്യാമറയിൽ പകർത്തി എന്ന വാർത്തയാണ്. കണ്ണൂരിലെ കൂത്തുപറമ്പ് സ്വദേശിയായ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങളാണ് പേപ്പറിൽ ഒപ്പിടുവാൻ വേണ്ടി കുനിഞ്ഞിരുന്ന സമയത്ത് സഹകരണ ബാങ്ക് ജീവനക്കാരൻ മൊബൈൽ ക്യാമറയിലൂടെ പകർത്തിയത്. വീട്ടമ്മ കൂത്തുപറമ്പ് സഹകരണ അർബൻ ബാങ്ക് ജൂനിയർ ക്ലർക്കായ കൈവേലിക്കൽ സ്വദേശിയായ ഷിജിനെതിരെ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് പോലീസ് ഷിജിനെതിരെ കേസെടുത്തു. ബാങ്കിൽ നിന്നും രണ്ട് ജീവനക്കാർ കുടിശ്ശിക നിവാരണത്തിൻ്റെ ഭാഗമായി വീട്ടമ്മയുടെ ഭർത്താവിന് നോട്ടീസ് നൽകുന്നതിന് വേണ്ടി അവരുടെ വീട്ടിൽ പോയതായിരുന്നു. ബാങ്കിലെ ജൂനിയർ ക്ലർക്ക് ആയ ഷിജിനും പ്യൂണും കൂടിയായിരുന്നു കുടിശ്ശിക നിവാരണത്തിൻ്റെ ഭാഗമായി പരാതിക്കാരിയുടെ വീട്ടിൽ പോയത്. ആ സമയത്ത് അവരുടെ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഭർത്താവ് സ്ഥലത്തില്ലാത്തതുകൊണ്ട് വീട്ടമ്മയോട് ഒപ്പിട്ട് നോട്ടീസ് കൈപ്പറ്റുവാൻ അവർ ആവശ്യപ്പെടുകയായിരുന്നു.

ജീവനക്കാരുടെ ആവശ്യപ്രകാരം അവർ നൽകിയ പേപ്പറിൽ വീട്ടമ്മ ഒപ്പിടുന്ന സമയത്ത് ആയിരുന്നു ഷിജിൻ അവരുടെ സ്വകാര്യഭാഗങ്ങൾ ഫോണിലെ ക്യാമറ വഴി പകർത്തിയത്. ഷിജിൻ ക്യാമറയിലൂടെ ദൃശ്യങ്ങൾ പകർത്തുന്നത് വീട്ടമ്മയുടെ മക്കൾ കാണുകയും ബഹളം വയ്ക്കുകയും ചെയ്തു. മക്കൾ ബഹളം വച്ചതോടുകൂടി ബാങ്ക് ജീവനക്കാരൻ മൊബൈൽ അവിടെ ഉപേക്ഷിച്ചുകൊണ്ട് ഓടിപ്പോവുകയായിരുന്നു. പോലീസ് കേസ് ഏറ്റെടുത്തതോടുകൂടി ഷിജിൻ ഒളിവിൽ പോവുകയും ചെയ്തു.

ഷിജിൻ ഉപേക്ഷിച്ചു പോയ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പല മോശം തരത്തിലുള്ള പ്രവർത്തികളും പലരും സ്ത്രീകളോട് ചെയ്യുന്നുണ്ട്. കാസർഗോഡ് ജലനിധി അവലോകന യോഗത്തിൽ പങ്കെടുത്ത വനിതാ പഞ്ചായത്ത് അംഗം മുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സ്വകാര്യഭാഗം പിടിച്ചു ഞെരിച്ചതിനെതിരെ കേസെടുത്തു. വനിതാ പഞ്ചായത്ത് അംഗം ഇത്തരത്തിൽ മോശം തരത്തിൽ പെരുമാറിയിരിക്കുന്നത് ഈസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡൻ്റിനോട് ആണ്.

സംഭവവുമായി ബന്ധപ്പെട്ട് കൊണ്ട് ചിറ്റാരിക്കൽ പോലീസ് നാലുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ടായ ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ മേഴ്സി മാണി, സിന്ധു ടോമി, ഫിലോമിന ജോണി തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജെയിംസ് നൽകിയ പരാതിയിൽ മീറ്റിംഗ് ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ടായ ജോസഫ് മുത്തോലി തന്നെ പിടിച്ചു തള്ളുകയും മേഴ്സി മാണിയെയും ഫിലോമിന ജോണിയെയും കടന്നു പിടിക്കുകയും സിന്ധു ടോമി തൻ്റെ സ്വകാര്യഭാഗത്ത് പിടിക്കുകയും ചെയ്തു എന്നാണ്.

യോഗത്തിനിടെ വാക്കു തർക്കങ്ങൾ ഉണ്ടായതോടെ ആയായിരുന്നു ഈ ഒരു പ്രശ്നം ഉണ്ടായത്. യോഗത്തിനിടയിൽ സിന്ധു ടോമിയെ സ്ത്രീത്വത്തെ അപമാനിച്ചതിനും ജെയിംസ് പന്തമാക്കലിനെതിരെ ചീത്ത വിളിച്ചതിനും കയ്യേറ്റം ചെയ്തതിനും പോലീസ് കേസെടുത്തു. ജല ജീവൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു കൊണ്ട് ഉണ്ടായ വാക്ക് തർക്കങ്ങളാണ് പിന്നീട് സംഘർഷത്തിൽ അവസാനിച്ചത്. യോഗത്തിനിടെ ജെയിംസ് പന്തമാക്കൽ പഴയ ജലനിധി ഗുണഭോക്ത സമിതിക്ക് തന്നെ നടത്തിപ്പ് ചുമതല കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply