തൃശൂരിൽ ബസ് ഡ്രൈവർക്ക് പ്രവാസിയുടെ ഭാര്യയുമായി അവിഹിതം – അർദ്ധരാത്രി യുവതിയെ കാണാൻ വീട്ടിൽ എത്തിയപ്പോൾ യുവാവിനെ അടിച്ചു കൊന്നു

സദാചാര ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബസ് ഡ്രൈവർ മരിച്ചു. 32 വയസ്സുകാരനായ തൃശ്ശൂർ ചേർപ്പ് സ്വദേശി സഹറാണ് മരനപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി മാസം പതിനെട്ടാം തീയതി അർദ്ധരാത്രിയിൽ ആയിരുന്നു യുവാവിന് മർദ്ദനമേറ്റത്. യുവാവിനെ പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും അർദ്ധരാത്രി വിളിച്ചിറക്കി ആറംഗസംഘമായ സദാചാര ഗുണ്ടകൾ മർദ്ധിക്കുകയായിരുന്നു. യുവാവിനെ മാർദ്ധിച്ച ആറംഗസംഘം ഇപ്പോൾ ഒളിവിലാണ്. തൃശ്ശൂരിലെ തൃപ്രയാർ റൂട്ടിൽ ഓടുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു സഹർ.

പ്രവാസിയുടെ ഭാര്യയും തന്റെ പെൺ സുഹൃത്തും ആയ യുവതിയെ കാണാനായിരുന്നു കഴിഞ്ഞ മാസം പതിനെട്ടാം തീയതി അർദ്ധരാത്രി യുവതിയുടെ വീട്ടിൽ സഹാർ എത്തിയത്. തുടർന്ന് സദാചാര ഗുണ്ടകൾ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സഹറിനെ പ്രവാസിയുടെ ഭാര്യയായ യുവതി ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. യുവതിയുടെ വീട്ടിൽ രാത്രി എന്തിനു വന്നു എന്നായിരുന്നു സദാചാര ഗുണ്ടകളുടെ ചോദ്യം. തുടർന്ന് ആറു പേർ ചേർന്ന് സഹറിനെ മർദ്ദിക്കുകയായിരുന്നു.

കടുത്ത മർദ്ദനം ഏറ്റതിന് തുടർന്ന് യുവാവിന്റെ വാരിയെല്ലിന് ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നു. യുവാവിന്റെ വൃക്കകൾ തകരാറിലാവുകയും ചെയ്തിരുന്നു. തുടർന്ന് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു യുവാവ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു ആശുപത്രിയിൽ ചികിത്സക്കിടെ സഹർ മരണപ്പെട്ടത്. സംഭവത്തിലെ പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ എട്ട് പ്രതികളാണുള്ളത് എന്നാണ് പോലീസിന്റെ റിപ്പോർട്ട്. ഇരിഞ്ഞാലക്കുട റൂറൽ സ് പി ആയ ഐശ്വര്യയുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ടീമിനെ അന്വേഷണത്തിനായി ഇതിനോടകം നിയമിച്ചിട്ടുണ്ട്.

യുവാവിനെ മർദ്ദിക്കുന്ന തരത്തിലുള്ള സിസിടിവി ഫൂട്ടേജുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളിലൊരാളായ രാഹുൽ വിദേശത്തേക്ക് കടന്നതായും മറ്റ് പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോർട്ടുകൽ പറയുന്നു. സഹറിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞു. അതേസമയം, കേസിലെ പ്രതികളെ ഇതുവരെയും പിടികൂടാത്തത് രോഷത്തിനും കാരണമായിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply