കനിമൊഴിയുടെ ബസ് യാത്രകാരണം ഡ്രൈവർ ജോലിപോയ മലയാളി യുവതിക്ക് കാർ സമ്മാനിച്ച് കമൽഹാസൻ!

ഡിഎംകെ എം പി കനിമൊഴിയുടെ ബസ് യാത്രയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവർ ആണ് ശർമിള. ശർമിളയെ കുറിച്ച് ഡിഎംകെ എംപിയും മുഖ്യമന്ത്രിയായ എംകെ സ്റ്റാലിൻ്റെ സഹോദരിയുമായ കനിമൊഴിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ശർമിളയെ ഫോണിൽ വിളിക്കുകയും കോയമ്പത്തൂരിൽ പോകുമ്പോൾ ശർമിളയുടെ ബസ്സിൽ കയറണമെന്നും ആവശ്യപ്പെട്ടിരുന്നു.

അങ്ങനെ വെള്ളിയാഴ്ച കോയമ്പത്തൂരിലെത്തിയ കനിമൊഴി ശർമിളയെ വിളിക്കുകയും കാണാൻ പോവുകയുമായിരുന്നു. ശർമിളയെ കാണാൻ പോയ സമയത്താണ് ഗാന്ധിപുരം പീലമേട് ബസ്സിൽ അവളോടൊപ്പം യാത്ര ചെയ്തത്. കനിമൊഴിക്ക് ശർമിളയെ ആദരിക്കാനും ആഗ്രഹമുണ്ടായിരുന്നു. ശർമിളക്ക് ഒരു വാച്ച് സമ്മാനമായി നൽകുകയും ചെയ്തു. ശർമിളയുടെ അച്ഛനും ഡ്രൈവറാണ്. അദ്ദേഹം കനിമൊഴിയെ കാണുവാൻ എത്തിയിരുന്നു.

എന്നാൽ ആ സമയത്ത് ബസ്സിലെ കണ്ടക്ടർ കനിമൊഴിയോട് മോശമായി പെരുമാറുകയായിരുന്നു. ആ ബസ്സിലെ കണ്ടക്ടർ ഒരു വനിത തന്നെയായിരുന്നു. കനിമൊഴിയോട് കണ്ടക്ടർ ടിക്കറ്റ് ചോദിക്കുകയും കൂടാതെ മോശമായി സംസാരിക്കുകയും ചെയ്തു എന്നായിരുന്നു കണ്ടക്ടർക്കെതിരെ ശർമിള ശബ്ദം ഉയർത്തി പറഞ്ഞത്. കണ്ടക്ടർ ഉടനെതന്നെ ബസ്സുടമയോട് പരാതി പറയുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ ബസ് ഉടമ ശർമിളക്കെതിരെ തിരിഞ്ഞു.

ബസ് ഉടമ അവളിൽ കണ്ടെത്തിയ കുറ്റം പ്രശസ്തിക്കുവേണ്ടി ശർമിള ബസ് ഉപയോഗിച്ചു എന്നാണ്. അതുകൊണ്ടുതന്നെ ജോലി മതിയാക്കാനും പിതാവിനോട് മോശമായി പെരുമാറുകയും ചെയ്തു. എന്നാൽ ബസ് ഉടമ പറഞ്ഞത് താൻ ജോലിയിൽ നിന്ന് പോകുവാൻ പറഞ്ഞില്ല എന്നും ശർമിള സ്വയം തീരുമാനിച്ചാണ് ജോലി മതിയാക്കിത് എന്നും. എന്നാൽ ഈ കാരണം കൊണ്ട് ജോലി ഉപേക്ഷിച്ച ശർമിളയ്ക്ക് നടനും രാഷ്ട്രീയ നേതാവുമായ കമലഹാസൻ കാർ സമ്മാനിച്ചു.

കമൽ കൾച്ചറൽ സെൻ്റർ ആണ് ശർമിളയ്ക്ക് ഡ്രൈവിംഗ് ജോലി ചെയ്യുവാൻ വേണ്ടി കാർ നൽകിയത് എന്ന് എംഎൻഎം മേധാവി പറയുകയും ചെയ്തു. ജൂൺ 23ന് ആയിരുന്നു ശർമിളയ്ക്ക് തൻ്റെ ജോലി നഷ്ടപ്പെട്ടത്. ഇതിൽ വിഷമം തോന്നിയാണ് ജൂൺ 26 ന് തിങ്കളാഴ്ച കമലഹാസൻ കാർ സമ്മാനമായി ശർമിളയ്ക്ക് നൽകിയത്. ബസ് ഉടമയായ ദുരൈ കണ്ണൻ പറഞ്ഞത് കനിമൊഴി ബസ്സിൽ യാത്ര ചെയ്യുന്നുണ്ടെന്നുള്ള വിവരം അറിയിച്ചിരുന്നെങ്കിൽ അവർക്ക് വേണ്ടി അതിനുള്ള സജ്ജീകരണങ്ങൾ ചെയ്യുമായിരുന്നു എന്നാണ്.

എന്നാൽ ശർമിള പറഞ്ഞത് ഒരു ദിവസം മുന്നേ തന്നെ മാനേജ്മെൻ്റിനെ ഈ കാര്യങ്ങളൊക്കെ അറിയിച്ചിരുന്നു എന്നും. കനിമൊഴി ബസ്സുടമയുമായി സംസാരിച്ച് അവളെ തിരികെ ജോലിയിൽ കയറ്റാൻ സമ്മതിപ്പിക്കാം എന്ന് പറഞ്ഞെങ്കിലും ഓട്ടോ ഓടിക്കാനുള്ള ആഗ്രഹമാണ് തനിക്ക് എന്ന് ശർമിള കനിമൊഴിയോട് പറയുകയായിരുന്നു. അതിനുള്ള സഹായം കനിമൊഴി നൽകാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply