മണിച്ചേട്ടൻ സ്നേഹത്തോടെ വാങ്ങിത്തന്നതാ – പക്ഷെ മണിച്ചേട്ടന്റെ മരണത്തിനു ശേഷം വീട്ടുകാർ തന്നോട് ചെയ്തത് തുറന്ന് പറഞ്ഞു രേവത് – മോശമായി പോയെന്നു പ്രേക്ഷകരും

മലയാളി മനസുകളിൽ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു താരമാണ് കലാഭവൻ മണി. നിരവധി സാധാരണക്കാർക്കാണ് ഇദ്ദേഹം സഹായഹസ്ത്രവുമായി ചെന്നത്. അത്തരത്തിൽ കലാഭവൻ മണിയുടെ സഹായം ലഭിച്ച വ്യക്തികളിൽ ഒരാളാണ് രേവത്. ഇപ്പോഴിതാ ബിഹൈൻഡ് വുഡ്‌സ് ഐസ് എന്ന ചാനലിന് നൽകിയ ഒരു അഭിമുഖത്തിലൂടെ രേവത് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. നടൻ കലാഭവൻ മണിയെ കുറിച്ചും അദ്ദേഹത്തിന്റെ പെട്ടെന്നുണ്ടായ വിയോഗത്തെക്കുറിച്ചും ആണ് രേവതി സംസാരിച്ചത്.

തന്റെ വീട്ടിൽ പലപ്പോഴും ഒരു നേരം ഭക്ഷണം വയ്ക്കാനുള്ള പൈസ പോലും ഉണ്ടാകാറില്ല എന്നും എന്നാൽ അത്തരം സന്ദർഭങ്ങളിൽ പോലും സൗജന്യമായി ക്യാൻസർ രോഗികളെയും കൊണ്ട് തിരുവനന്തപുരത്ത് ഓട്ടം പോകാറുണ്ട് എന്നും രേവത് പറയുന്നു. കലാഭവൻ മണി എന്ന വ്യക്തി തനിക്ക് ദൈവതുല്യനാണ് എന്നും മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് താൻ ലോട്ടറി വിറ്റ് നടക്കുകയായിരുന്നു എന്നും ആ സമയത്ത് തന്നെ കാണുവാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ മാനേജറുടെ കല്യാണത്തിന് തങ്ങളെ ക്ഷണിച്ചിരുന്നു എന്നും രേവത് പറയുന്നു.

അവിടെ വച്ചായിരുന്നു കലാഭവൻ മണിയെ താൻ ആദ്യമായി കണ്ടുമുട്ടിയത് എന്നും അപ്പോൾ തന്റെ കയ്യിൽ 29 ബംബർ ലോട്ടറികൾ ഉണ്ടായിരുന്നുവെന്നും അതെല്ലാം അദ്ദേഹം വാങ്ങിച്ചിരുന്നുവെന്നും ശേഷം തങ്ങൾക്ക് 5000 രൂപ തന്നിരുന്നുവെന്നും കൂടാതെ പുതിയ ഉടുപ്പുകളും സമ്മാനങ്ങളും അദ്ദേഹം തന്നിരുന്നു എന്നും രേവത് പറഞ്ഞു. അദ്ദേഹം മരിക്കുന്നതുവരെ തങ്ങളെ എല്ലാവരെയും ഒത്തിരി സഹായിച്ചിരുന്നുവെന്നും തന്റെ ചേച്ചിയെ നഴ്സിംഗ് പഠിപ്പിക്കുവാൻ അദ്ദേഹം പണം നൽകിയിരുന്നു എന്നും തങ്ങളുടെ വീട്ടിലേക്ക് കറണ്ട് കണക്ഷൻ കിട്ടുവാൻ പോലും കാരണം അദ്ദേഹം ആയിരുന്നു എന്നും തങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം കണ്ടപ്പോൾ അദ്ദേഹം താങ്കൾക്ക് ഒരു ഓട്ടോറിക്ഷ തന്നിരുന്നുവെന്നും രേവത് കൂട്ടിച്ചേർത്തു.

പിന്നീട് ഒരിക്കൽ ഉത്സവപ്പറമ്പിൽ കാസറ്റ് വിട്ടുകൊണ്ട് നിന്നിരുന്ന സമയത്തായിരുന്നു പോലീസുകാർ അദ്ദേഹം മരിച്ചു എന്ന വാർത്ത പറയുന്നത് എന്നും ആ വാർത്ത വിശ്വസിക്കാൻ സാധിക്കാത്ത ഒന്നായിരുന്നു എന്നും രേവത് പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുംബക്കാർ വന്ന് ഓട്ടോറിക്ഷ തങ്ങളിൽ നിന്നും തിരികെ വാങ്ങുകയായിരുന്നു എന്നും അന്ന് അതിന്റെ പേരിൽ കേസ് ഒക്കെ നടന്നിരുന്നു എന്നും രേവത് വ്യക്തമാക്കി. രേവത് പറഞ്ഞ ഈ വാക്കുകൾ കേട്ടുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ കലാഭവൻ മണിയുടെ കുടുംബത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.

എന്നാൽ അങ്ങനെയൊന്നും ചെയ്യരുത് എന്നും കലാഭവൻ മണി സിനിമയിൽ നിന്നും ഒന്നും ഉണ്ടാക്കിയിട്ടില്ല എന്നും അദ്ദേഹത്തിന്റെ കുടുംബവും ഇപ്പോൾ വലിയ കഷ്ടപ്പാടിലാണ് കഴിയുന്നത് എന്നും അതുകൊണ്ടുതന്നെ ഓട്ടോറിക്ഷ തിരിച്ചു വാങ്ങിയിട്ടുണ്ട് എങ്കിൽ അത് അവരുടെ കഷ്ടപ്പാട് കൊണ്ടായിരിക്കും എന്നും ഒക്കെയാണ് മണിയെ സ്നേഹിക്കുന്ന ഒരു വിഭാഗം ആളുകൾ മണിയുടെ കുടുംബത്തെ സപ്പോർട് ചെയ്തുകൊണ്ട് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply