ജീവിതം അവസാനിപ്പിക്കാൻ ആത്മഹത്യയ്ക്ക് ശ്രമിച്ച പവൻ കല്യാൺ – താരത്തെ രക്ഷപ്പെടുത്തി ചിരഞ്ജീവി

pavan kallyan and chiranjeevi

തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് പവൻ കല്യാൺ. പവർ സ്റ്റാർ എന്നാണ് ആരാധകർക്കിടയിൽ ഇദ്ദേഹം അറിയപ്പെടുന്നത്. ഈ അടുത്തിടെ ഇദ്ദേഹം ഒരു അഭിമുഖം നൽകിയിരുന്നു. അവതാരകനായി അഭിമുഖത്തിൽ എത്തിയത് ബാലകൃഷ്ണ ആയിരുന്നു. തനിക്ക് മുൻപ് ജീവിതത്തിൽ വിഷാദരോഗം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നായിരുന്നു ഈ പരിപാടിയിലൂടെ പവൻ കല്യാൺ തുറന്നു പറഞ്ഞത്. പിന്നീട് തന്റെ പതിനേഴാമത്തെ വയസ്സിൽ നടന്ന സംഭവങ്ങൾ താരം വിശദീകരിക്കുകയായിരുന്നു.

പവൻ കല്യാണിന്റെ സഹോദരനാണ് നടൻ ചിരഞ്ജീവി. ചിരഞ്ജീവിക്ക് സ്വന്തമായി ഒരു തോക്കുണ്ട്. മുൻപ് ആ തോക്ക് ഉപയോഗിച്ചായിരുന്നു താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് നടൻ തുറന്നു പറഞ്ഞത്. ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നും അതിന്റെ കൂടെ പരീക്ഷസ സമ്മർദ്ദം കൂടി ആയതോടെ അദ്ദേഹത്തിന്റെ മാനസികാരോഗ്യം വലിയ രീതിയിൽ തന്നെ ബാധിക്കപ്പെട്ടു എന്നുമായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

വിഷാദരോഗവുമായുള്ള തന്റെ പോരാട്ടം വളരെ കഠിനുകരമായിരുന്നു എന്നും അതിനെതിരെ പോരാടുവാൻ തീരുമാനിച്ച സമയത്ത് തനിക്ക് ആസ്മ ഉണ്ടായിരുന്നു എന്നും അതുകൊണ്ടുതന്നെ അടിക്കടി ആശുപത്രിയിൽ പോകേണ്ടി വന്നതോടെ താൻ ഒറ്റപ്പെട്ടു പോവുകയായിരുന്നു എന്നും താരം പറയുന്നു. താൻ സോഷ്യലി അത്ര ഇടപെടുന്ന ഒരു വ്യക്തി ആയിരുന്നില്ല എന്നും പതിനേഴാമത്തെ വയസ്സിൽ പരീക്ഷയുടെ സമ്മർദ്ദം താങ്ങാതെ വന്നപ്പോൾ വിഷാദരോഗം കൂടുകയായിരുന്നു എന്നും പവൻ പറഞ്ഞു.

ആ സമയത്ത് ചേട്ടൻ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി അദ്ദേഹത്തിന്റെ ലൈസൻസ് ഉള്ള റിവോൾവർ എടുത്ത് സ്വയം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു എന്നും താരം ഓർത്തു പറയുന്നു. പിന്നീട് സഹോദരൻ നാഗബാബുവും ഭാര്യ സഹോദരി സുരേഖയും ചേർന്നായിരുന്നു തന്നെ രക്ഷിച്ചതെന്നും താരം കൂട്ടിച്ചേർത്തു. പിന്നീട് സഹോദരനായ ചിരഞ്ജീവി തനിക്കുവേണ്ടി നീ ജീവിക്കണം എന്നായിരുന്നു പറഞ്ഞത് എന്നും നീ ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്നും ജീവിക്കണം എന്നായിരുന്നു പറഞ്ഞത് എന്നും പവൻ പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് എങ്കിലും ആദ്യമായിട്ടാണ് പവൻ കല്യാൺ ഒരു അഭിമുഖത്തിലൂടെ ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. പവൻ കല്യാൺ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്ത ടൈറ്റിലുകൾ കണ്ട് പലരും ഇപ്പോഴാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത് എന്ന് തെറ്റിദ്ധരിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply