ഒരു അമ്മായിയമ്മയ്ക്ക് മരുമകനു നൽകാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം എന്ന് താര കല്യാൺ !

ഏറെ ആരാധകരുള്ള ഒരു താരകുടുംബമാണ് നടി താര കല്യാണിന്റേത്. താര കല്യാണും മകൾ സൗഭാഗ്യയും കൊച്ചുമകൾ സുദർശനയും എല്ലാം സോഷ്യൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ്. മലയാള കലാരംഗത്ത് തിളങ്ങി നിൽക്കുന്ന ഒരു ഇന്ത്യൻ ക്ലാസിക്കൽ ഡാൻസറാണ് താര കല്യാൺ. അമ്മ സുബ്ബലക്ഷ്മിയും മലയാളത്തിലെ സഹ നടിമാരിൽ ഒരാളാണ്. താര കല്യാണിന്റെ ഭർത്താവും മിനിസ്ക്രീനിൽ വിവിധ കഥാപാത്രങ്ങളിലൂടെ മുഖം കാണിച്ചിട്ടുള്ള വ്യക്തിയായിരുന്നു. അഭിനേത്രിയും നർത്തകീമായ താരകല്യാണം നല്ലൊരു ആങ്കറും കൂടെ ആണ്.

കഴിഞ്ഞദിവസമാണ് കൊച്ചുമകൾ സുദർശനയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ താര കല്യാണിന് തന്റെ മരുമകൻ അർജുൻ നൽകിയ സ്നേഹ സമ്മാനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച. മകൾ സൗഭാഗ്യ വെങ്കിടേഷ് ആണ് തന്റെ അമ്മയ്ക്ക് ഭർത്താവ് ടാറ്റു ചെയ്തു കൊടുക്കുന്ന വീഡിയോ പകർത്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

താരാ കല്യാണിന് ഏറെ ഇഷ്ടപ്പെട്ട ഉണ്ണികൃഷ്ണന്റെ രൂപമാണ് മരുമകൻ അർജുൻ കൈത്തണ്ടയിൽ പച്ചകുത്തി നൽകിയിരിക്കുന്നത്. “ഒരു മരുമകൻ അമ്മായിയമ്മയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം” എന്ന് പറഞ്ഞാണ് സൗഭാഗ്യ വെങ്കിടേഷ് വീഡിയോ പങ്കുവെച്ചത്. ഇതോടൊപ്പം തന്നെ തനിക്കും ആദ്യത്തെ ടാറ്റൂ അർജുൻ ചെയ്തു കൊടുക്കുന്ന വീഡിയോയും സൗഭാഗ്യ ഷെയർ ചെയ്തിരുന്നു. നർത്തകിയായ സൗഭാഗ്യ വെങ്കിടേശന്റെ ഭർത്താവ് അർജുൻ സോമശേഖരൻ നടനും നർത്തകനും ഒരു ടാറ്റു ആർട്ടിസ്റ്റും കൂടിയാണ്. ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് അർജുൻ അഭിനയരംഗത്തേക്ക് എത്തിയത്.

സൗഭാഗ്യയുടെ മിക്ക വീഡിയോകളും ഭർത്താവായ അർജുനും താനുമൊത്തുള്ള ഡാൻസ് വീഡിയോകൾ ആയിരുന്നു. 2020 ഫെബ്രുവരി 20നാണ് അർജുനും സൗഭാഗ്യയും വിവാഹിതരാകുന്നത്. ഇമ്മിണി ബല്യൊരു ഫാൻ എന്ന മലയാളം ടാലന്റ് ഷോയിലെ ജഡ്ജായി ആണ് സൗഭാഗ്യ വെങ്കിടേഷ് മിനി സ്ക്രീനിലേക്ക് കടന്നുവന്നത്. ഉരുളക്കിപ്പേരി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സൗഭാഗ്യയും ഭർത്താവ് അർജുനും ഇപ്പോൾ. പല ഡാൻസ് റിയാലിറ്റി ഷോകളിലും സൗഭാഗ്യ നൃത്തച്ചുവടുകളുമായി എത്തിയിരുന്നു. നർത്തകി എന്നതിലുപരി നല്ലൊരു ഗായികയും അഭിനയിത്രിയും കൂടിയാണ് സൗഭാഗ്യ. എല്ലാത്തിനും ഉപരി വളരെയധികം പോപ്പുലറായ സോഷ്യൽ മീഡിയ താരമാണ് സൗഭാഗ്യ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply