ഭിന്നശേഷിക്കാരൻ ആയ തന്റെ ഫാൻനോട് ഇളയദളപതി വിജയ് ചെയ്തത് കണ്ടോ ?

തെന്നിന്ത്യയിൽ നിറഞ്ഞുനിൽക്കുന്ന നായക നടനാണ് ദളപതി വിജയ്. വിജയ് തന്റെ ആരാധകരോട് കാണിക്കുന്ന കരുതലും സ്നേഹവും എന്നും എക്കാലവും സോഷ്യൽ മീഡിയയിൽ വാർത്തകൾ ആയിട്ടുണ്ട്. ഈയിടെ ആരാധകനും ഒത്തുള്ള വിജയിയുടെ ഒരു പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഭിന്നശേഷിക്കാരൻ ആയ ആരാധകനെ കയ്യിലെടുത്ത് നിൽക്കുന്ന വിജയുടെ ചിത്രമാണ് വയറിലായത്.

അതുകൊണ്ടുതന്നെ നിരവധി ആരാധകരാണ് വിജയിയെ ആശംസിച്ചുകൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്. ദളപതി വിജയിക്ക് ആരാധകരോടുള്ള സ്നേഹവും കരുതലും ആണ് ഈ ചിത്രത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ ആരാധകർ വിജയ്ക് ഒരു പേരും നൽകി, ഇളയ ദളപതി. ദളപതി വിജയ് തന്റെ ഏറ്റവും പുതിയ ചിത്രമായ വാരിസിന്റെ പ്രമോഷൻ തിരക്കിലാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അതോടൊപ്പം തന്നെ തന്റെ അടുത്ത ചിത്രത്തിനായി ഉള്ള പ്രഖ്യാപന വീഡിയോ ഷൂട്ട് ചെയ്യുകയും കൂടിയാണ് വിജയ്.

ജനുവരി മാസം പന്ത്രണ്ടാം തീയതിയാണ് വാരിസ് റിലീസ് ചെയ്യാൻ പോകുന്നത്. വംശി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിജയ് നായകനായ എത്തുന്ന ഈ ചിത്രത്തിൽ രശ്മിക മന്താന ആണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും അധികം വൈകാതെ തന്നെ നടക്കും എന്നാണ് സൂചന. ദിൽ രാജു ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

അതിൽ ഒരു ഗാനം പാടിയിരിക്കുന്നത് ദളപതി വിജയ് തന്നെയാണ്. രഞ്ജിതമേ എന്നു തുടങ്ങുന്ന ഗാനമാണ് വിജയ് പാടിയിരിക്കുന്നത്. മറ്റൊരു ഗാനം പാടിയിരിക്കുന്നത് തമിഴ് നടൻ തന്നെയായ സിമ്പുവാണ്. തീ ദളപതി എന്ന് തുടങ്ങുന്ന ഗാനമാണ് സിമ്പു ആലപിച്ചിരിക്കുന്നത്. തമൻ എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഗ്യാങ്‌സ്റ്റർ എന്ന ഒരു ചിത്രമാണ് വിജയി ഇനി ചെയ്യാൻ പോകുന്നത്. ലോകേഷ് കനകരാജ് ആണ് ഗ്യാങ്സ്റ്റർ എന്ന ചിത്രം ഒരുക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും എന്നാണ് സൂചന.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply