താൻ ശരിക്കും ജീവിതം ആസ്വദിച്ചു തുടങ്ങിയത് ഭർത്താവിന്റെ മരണശേഷമാണ് ! വൈറലായി താരകല്യാണിന്റെ വാക്കുകൾ

നടിയും നർത്തകിയുമായ താരാകല്യാണിനെയും കുടുംബത്തെയും മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. താര കല്യാൺ മാത്രമല്ല നടിയുടെ അമ്മയായ സുബ്ബലക്ഷ്മിയും ഭർത്താവായ രാജാറാമും അഭിനയരംഗത്ത് കഴിവ് തെളിയിച്ചവർ തന്നെയാണ്. താര കല്യാണിൻ്റെ ഭർത്താവ് രാജാറാം മരണപ്പെട്ടു പോയിരുന്നു. അന്തരിച്ച ഭർത്താവിനെ കുറിച്ച് താരാ കല്യാൺ പറയുന്ന ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

മരണപ്പെട്ട തൻ്റെ ഭർത്താവിനെ കുറിച്ച് സംസാരിച്ച താര കല്യാൺ ഇപ്പോൾ ആകെ അങ്കലാപ്പിലായിരിക്കുകയാണ്. താരാ കല്യാൺ പറഞ്ഞത് തൻ്റെ ഭർത്താവ് മരണപ്പെട്ടതിനുശേഷമാണ് താൻ ജീവിതം ആസ്വദിച്ചു തുടങ്ങിയത് എന്നായിരുന്നു. താരാ കല്യാൺ പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോൾ പലരും പല രീതിയിലും വളച്ചൊടിച്ചിരിക്കുന്നത്. താര കല്യാൺ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ ഭക്ഷണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു തൻ്റെ ഭർത്താവിൻ്റെ മരണത്തെക്കുറിച്ച് പരാമർശിച്ചത്.

താര പറഞ്ഞത് ഭക്ഷണം ഉണ്ടാക്കുന്നത് സ്ത്രീകളുടെ മാത്രം ജോലി അല്ലെന്നും പുരുഷന്മാരും ആ ജോലിയിൽ പങ്കുകൊള്ളണം എന്നുമാണ്. കൂടാതെ താരാ കല്യാൺ പറഞ്ഞത് താനിപ്പോൾ തനിച്ചാണ് ജീവിക്കുന്നത് എന്നും അതുകൊണ്ടുതന്നെ ജീവിതം ആസ്വദിക്കുകയാണ് എന്നും പറഞ്ഞിരുന്നു. താരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു ഞാൻ എൻ്റെ മകളുടെ അച്ഛൻ പോയതിനുശേഷം ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ജീവിതത്തെ ആസ്വദിക്കുന്നത് ഇപ്പോഴാണ്.

സത്യം ഇങ്ങനെ പറയാമോ എന്നും താൻ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് തനിക്ക് അറിയില്ല എന്നും. എന്നാൽ തൻ്റെ ലൈഫിൽ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ലായിരുന്നു. അതാരും തരാത്തത് ആയിരുന്നില്ല അത് അങ്ങനെ സംഭവിച്ചു പോയതാണെന്നും. താര പറഞ്ഞത് തനിക്ക് ലഭിച്ച ഫാമിലിയും ഭർത്താവും ഒക്കെ ഏറ്റവും നല്ലത് തന്നെ ആയിരുന്നു എന്നാണ്. എന്നാൽ ഇതൊക്കെയുണ്ടെങ്കിലും നമുക്ക് പല കമിറ്റ്‌മെൻ്റും ഉണ്ടാകും.

അതുകൊണ്ടുതന്നെ അതിന് വേണ്ടി ജീവിച്ച് ജീവിതം ഓടി തീർത്തു ഇപ്പോൾ ഏകദേശം 6 വർഷമായി കൊണ്ട് ഫസ്റ്റ് ഗിയറിലാണ് താൻ പോകുന്നതെന്നും താര പറഞ്ഞു. തൻ്റെ ജീവിതം ഇപ്പോൾ സുഖകരം ആണെന്നും അത് ആരും കോപ്പിയടിക്കാൻ നിൽക്കരുത് എന്നും ഓരോരുത്തരും ഓരോ രീതിയിലാണ് സന്തോഷം കണ്ടെത്തുക എന്നും താര പറഞ്ഞു. കൂടാതെ തൻ്റെ ലൈഫ് തൻ്റെ ചോയ്സ് ആണെന്നും. സ്ത്രീയാണോ പുരുഷനാണോ കുട്ടിയാണോ എന്ന തരത്തിലുള്ള യാതൊരു വ്യത്യാസവുമില്ലാതെ ഓരോരുത്തർക്കും അവരുടെ ജീവിതത്തിൽ ഒരു ചോയ്സ് ആവശ്യമാണെന്നും താര കല്യാൺ പറഞ്ഞു.

താരയുടെ ഭർത്താവായ രാജാറാം 2017ലായിരുന്നു അന്തരിച്ചത്. അദ്ദേഹം തൻ്റെ കുടുംബത്തിനുവേണ്ടി ജീവിച്ച് മരിച്ച വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ താരാ കല്യാൺ അദ്ദേഹത്തെക്കുറിച്ച് പരാമർശിച്ചത് മോശമായിപ്പോയി എന്നാണ് കുറച്ച് ആളുകൾ പറയുന്നത്. എന്നാൽ താരാ കല്യാണിൻ്റെ വാക്കുകളെ അനുകൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകൾ സ്വയം ജീവിക്കാൻ മറക്കുകയും തൻ്റെ കുടുംബത്തിനും ചുറ്റുപാടിനും വേണ്ടി ജീവിതാവസാനം വരെ ചെലവഴിക്കുന്നതിന് എതിരെയാണ് താരാ കല്യാണിൻ്റെ വാക്കുകൾ സൂചിപ്പിക്കുന്നത് എന്നാണ് മറ്റുചിലർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply