21 വയസ്സുകാരിക്കെതിരെ കെ.എസ്. ആർ.ടി.സി ബസ്സിൽ ലൈംഗികാതിക്രമം – പ്രമുഖ താരം ബിനു ബി കമൽ പിടിയിൽ

കെ.എസ്. ആർ.ടി.സി ബസ്സിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. യുവതി പരാതി നൽകിയിരിക്കുന്നത് ടെലിവിഷൻ താരമായ ബിനു ബി കമലിനെതിരെയാണ്. ഈ സംഭവം ഉണ്ടായിരിക്കുന്നത് തിരുവനന്തപുരത്തെ വട്ടപ്പാറയിൽ വച്ചാണ്. പരാതി നൽകിയിരിക്കുന്നത് 21 വയസ്സുകാരിയായ കൊല്ലം സ്വദേശിനിയാണ്.

പാരാതിയുടെ അടിസ്ഥാനത്തിൽ ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നലെ വൈകുന്നേരം 4:45 നോടുകൂടി തമ്പാനൂരിൽ നിന്നും നിലമലേയ്ക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിൽ വെച്ചായിരുന്നു ഈ സംഭവം നടന്നത്. ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ കടന്നു പിടിച്ചുകൊണ്ട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി നൽകിയത്. സംഭവത്തെത്തുടർന്ന് പെൺകുട്ടി ബസ്സിൽ നിന്നും ബഹളം വെച്ചതോടുകൂടി ബസ് നിർത്തുകയായിരുന്നു.

വണ്ടി നിർത്തിയ സമയത്ത് ബിനു ബസ്സിൽ നിന്നും ഇറങ്ങി ഓടുകയും ചെയ്തു. ബസ്സിലെ യാത്രക്കാരും നാട്ടുകാരും വിനുവിൻ്റെ പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. വട്ടപ്പാറ ശീമമുള്ള മുക്കിൽ നിന്നും വിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വട്ടപ്പാറ പോലീസാണ് ഈ പരാതിയുമായി ബന്ധപ്പെട്ടു കൊണ്ട് ബിനുവിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് ആയിരുന്നു ഈ സംഭവം നടന്നത്. ബസ് വട്ടപ്പാറ ഭാഗത്ത് എത്തിയതോടെ ആയിരുന്നു തൊട്ടടുത്ത് സീറ്റിൽ ഇരിക്കുന്ന പ്രതി അപമര്യാതയായി യുവതിയോട് പെരുമാറിയത്.

യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതോടെ ശല്യം സഹിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയായിരുന്നു യുവതി ബസ്സിൽ വച്ച് ബഹളമുണ്ടാക്കിയത്. 40 വയസ്സുകാരനായ ബിനു ബി കമൽ ടിവി സ്റ്റേജ് കോമഡി താരമാണ്. യാത്ര ചെയ്തുകൊണ്ടിരിക്കെ ബിനു യുവതിയുടെ അടുത്ത് വന്നിരിക്കുകയും യുവതിയുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിക്കുകയും ചെയ്തതോടുകൂടി എതിർത്തെങ്കിലും ബിനു വീണ്ടും വീണ്ടും തൻ്റെ പ്രവർത്തി തുടരുകയായിരുന്നു.

സഹിക്കവയ്യാതായപ്പോൾ ആയിരുന്നു യുവതി ബഹളം വെച്ചത്. ബിനു ഒരു മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ്. അറിയപ്പെടുന്ന ഒരു കലാകാരനിൽ നിന്നും ഉണ്ടായ ഇത്തരത്തിൽ ഉള്ള ഒരു പ്രവർത്തി വളരെ ലജ്ജാവഹം തന്നെയാണ്. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ അഭിമുഘീകരിക്കുന്ന പ്രശ്നങ്ങളിൽ വലിയ ഒരു പ്രശ്നമാണ് ഇത്തരത്തിലുള്ളത്. ബിനു ബി കമൽ ടെലിവിഷൻ രംഗത്ത് പ്രശസ്തനായത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാർസിലൂടെയാണ്.

പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും വെച്ച് വളരെ ക്രൂരമായ രീതിയിലാണ് സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത്. ഇത്തരം മോശം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ വളരെ ശക്തമായ രീതിയിലുള്ള നിയമം തന്നെ വരേണ്ടതാണ്. ഇത്തരത്തിൽ പല മോശം കാര്യം ചെയ്യുന്നവർക്കെതിരെയും നിയമ പ്രകാരം വലിയ ശിക്ഷകൾ ഒന്നും ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇവർ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നതും. വളരെ ശക്തമായ നിയമങ്ങൾ വരികയാണെങ്കിൽ ഇത്തരത്തിലുള്ള പല കേസുകളും ഇല്ലാതാവുകയും ചെയ്യും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply