തൃശ്ശൂരിൽ വീട്ടിലെ ഇഡലിയും കറിയും കഴിച്ച ഗൃഹനാഥൻ മരിച്ച സംഭവം – അച്ഛനെ കൊന്നത് ആയുർവേദ ഡോക്ടറായ മകൻ ! മോട്ടീവ് കേട്ട് തലയിൽ കൈവെച്ച് പോലീസ്

കഴിഞ്ഞദിവസം ആയിരുന്നു രാവിലെ ഇഡ്ഡലിയും കടലക്കറിയും കഴിച്ചതിന്റെ പേരിൽ ഭക്ഷ്യവിഷബാധയുണ്ടായി ശശീന്ദ്രൻ എന്ന കുടുംബനാഥൻ മരണപ്പെട്ട വാർത്ത സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറലായി മാറിയിരുന്നത്. ആദ്യം ഭക്ഷണത്തിലെ വിഷബാധയാണ് കാരണമെന്നായിരുന്നു വിചാരിച്ചിരുന്നത് എങ്കിലും. പിന്നീടാണ് ഇത് അങ്ങനെയുള്ള വിഷബാധ അല്ല എന്നും മറ്റെന്തോ പ്രശ്നങ്ങളാണ് എന്നും മനസ്സിലാക്കാൻ സാധിച്ചത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു.

മകൻ മയൂര നാഥൻ അറസ്റ്റിലായി. ഇയാൾ തന്നെയാണ് ഈ കാര്യം പോലീസിനോട് പറയുകയും ചെയ്തത്. കുട്ടിക്കാലത്ത് തനിക്ക് കഴുത്തിൽ ഒരു മുഴയുണ്ടായിരുന്നു. അതിനു ശസ്ത്രക്രിയ ആവശ്യമായിരുന്നു. അതെല്ലാം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ മകൻ ശാസ്ത്രക്രിയയെ അതിജീവിക്കണമല്ലോ എന്ന മാനസിക വിഷമത്തെ തുടർന്ന് അമ്മ തീ കൊളുത്തി ഇല്ലാതായി. അമ്മ മരിച്ച് ഒരു വർഷം കഴിയുന്നതിനു മുൻപേ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു രണ്ടാനമ്മയോട് തോന്നിയ പാകയാണ് കൊലപാതകത്തിന് കാരണമായത്.

അച്ഛനോടും രണ്ടാനമ്മയോടും വല്ലാത്ത പകയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഓൺലൈനിൽ നിന്നും രാസവസ്തുക്കൾ വാങ്ങി. സ്വന്തമായി ഒരു പൊടി പോലെ ഇത് ആക്കിയതിനു ശേഷം ഭക്ഷണത്തിൽ കലർത്തി കൊടുക്കുകയായിരുന്നു ചെയ്തത്. കുറെ കാലങ്ങളായി രണ്ടാനമ്മയോട് അച്ഛനോടും തനിക്ക് പകയുണ്ടായിരുന്നു എന്നും സമ്മതിച്ചിട്ടുണ്ട്. എംബിബിഎസ് ലഭിച്ചിട്ടും അത് പഠിക്കാതെ ആയുർവേദ ഡോക്ടർ എന്ന ലേബലിൽ അറിയപ്പെടാനായിരുന്നു ഇഷ്ടം. അതുകൊണ്ടു തന്നെ തിരഞ്ഞെടുത്ത മേഖലയും അതു തന്നെയായിരുന്നു.

അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടെന്ന് പറയുന്നതു പോലെ മയൂഖനാഥനെ സപ്പോർട്ട് ചെയ്യുന്നവരും അതുപോലെ തന്നെ എതിർക്കുന്നവരും ഉണ്ട്. എന്തൊക്കെയാണെങ്കിലും അച്ഛനല്ലേ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് ചിലർ പറയുമ്പോൾ. മറ്റു ചിലർ പറയുന്നത് അച്ഛനും രണ്ടാനമ്മയും ഈ മകനോട് എന്തൊക്കെയോ ക്രൂരതകൾ ചെയ്തിട്ടുണ്ടാവാമെന്നാണ്. അതുകൊണ്ടല്ലേ ഇത്തരമൊരു തീരുമാനത്തിലേക്ക് അയാൾ എത്തിയത്. അതുകൊണ്ടു തന്നെ അയാളെ കുറ്റം പറയാൻ പാടില്ലന്ന്.

നമ്മുടെ കേരളം എവിടെക്കാണ് പോകുന്നതെന്ന് ആളുകൾ ചോദിക്കുന്നുണ്ട്. അച്ഛനെ കൊല്ലാൻ വേണ്ടി മകൻ വിഷം തയ്യാറാക്കി വയ്ക്കുന്നു. അതിനുശേഷം അത് ഭക്ഷണത്തിൽ കലർത്തി നൽകുന്നു. എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്.. വീട്ടിൽ തെങ്ങ് കയറാൻ എത്തിയ രണ്ടുപേർക്കും ഇവർ ഭക്ഷണം നൽകി. എല്ലാവർക്കും സമാനമായ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെയാണ് ഇത് ഭക്ഷ്യവിഷബാധയല്ല എന്ന ഒരു സ്ഥിതിയിൽ എത്തുന്നത്. വൃക്കരോഗം ഉള്ളത് കൊണ്ട് ശശീന്ദ്രൻ മാത്രമാണ് മരണപ്പെട്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply