വിവാഹം കഴിഞ്ഞു നാലാം മാസം കുട്ടികൾ ജനിച്ച സംഭവം – നയൻതാരയ്ക്കും വിഘ്‌നേശിനും എതിരെ അന്വേഷണം ആരംഭിച്ചു ആരോഗ്യവകുപ്പ് – മന്ത്രിയുടെ നിലപാട്

കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യൻ സിനിമാലോകത്തെ മുഴുവൻ അമ്പരപ്പിലാഴ്ത്തിക്കൊണ്ട് നയൻതാര കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്ന വാർത്ത പുറത്ത് വന്നിരുന്നത്. ഈ വാർത്തയ്ക്ക് പിന്നാലെ നടി വാടക ഗർഭധാരണം വഴിയാണ് കുഞ്ഞുങ്ങളെ സ്വന്തമാക്കിയത് എന്ന വാർത്ത കൂടി എത്തിയിരിക്കുന്നു. ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നയൻതാര വിഘ്നേശ് ദമ്പതികൾക്ക് കുഞ്ഞു പിറന്നത് സംബന്ധിച്ചാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ അന്വേഷണം വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ചട്ടങ്ങളേ താരങ്ങൾ മറികടന്നിട്ടുണ്ടോ എന്നതാണ് അന്വേഷണ വിഷയം.

വിവാഹം കഴിഞ്ഞു അഞ്ചു വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമാണ് വാടക ഗർഭധാരണം നടത്താവുന്നുവെന്നതാണ് ചട്ടം. ഈ ഒരു നിയമം അനുശാസിച്ചു കൊണ്ടാണ് ഇവർ മുൻപോട്ടുള്ള കാര്യങ്ങൾ നടത്തിയത് എന്ന് അറിയുവാൻ വേണ്ടിയാണ് നിലവിലുള്ള ഒരു വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നും അതിനാൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് തമിഴ്നാട് ആരോഗ്യ മന്ത്രിയായ എം സുബ്രഹ്മണ്യൻ പറയുന്നത്.

21 മുതൽ 35 വരെ പ്രായമുള്ള വിവാഹിതകൾക്ക് മാത്രമാണ് അണ്ഡം ദാനം ചെയ്യാൻ സാധിക്കുക. ഇതിന് ഭർത്താവിന്റെയും മാതാപിതാക്കളുടെ സമ്മതം ഇക്കാര്യത്തിൽ ആവശ്യവുമാണ്. ഇക്കാര്യങ്ങളൊക്കെ തന്നെ പാലിച്ചിട്ടുണ്ട് എന്നും ഏതെങ്കിലും ഘട്ടത്തിൽ നിയമം ഇവർ ലംഘിച്ചിട്ടുണ്ടോ എന്നും അറിയുവാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള അന്വേഷണം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാർത്ത കഴിഞ്ഞ ദിവസമായിരുന്നു ഇവർ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നത്.

വിഘ്‌നേശ് ശിവനും നയൻതാരയും ട്വിറ്ററിലൂടെയായിരുന്നു ഈ വാർത്ത പങ്കുവെച്ചത്. ഞാനും നയനും അപ്പയും അമ്മയും ആയി എന്ന് പറഞ്ഞു കൊണ്ടാണ് കുഞ്ഞുങ്ങളുടെ കാലിന്റെ ചിത്രം ഇവർ പങ്കുവെച്ചത്. എല്ലാ പ്രാർത്ഥനകളും ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഉണ്ടാവണമെന്നും ഞങ്ങളുടെ ഉയിരും ഉലകവും ആണ് ഇവർ എന്നും പറഞ്ഞാണ് കുഞ്ഞുങ്ങളെ ഇവർ സംബോധന ചെയ്തിരുന്നത്. ഈ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ താരങ്ങൾ ചെയ്തതിന്റെ നിയമ വശങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ് ആരോഗ്യവകുപ്പ്. നിലവിൽ യാതൊരു ഔദ്യോഗികമായ കാര്യങ്ങളും പുറത്തു വന്നിട്ടില്ല. ഇക്കാര്യത്തിൽ നയൻതാരയോ വിഘ്നേശോ വിശദീകരണങ്ങളോ ഒന്നും തന്നെ നൽകിയിട്ടുമില്ല. ഇവരുടെ ഭാഗത്ത് നിന്നും ഒരു വിശദീകരണം ഉണ്ടാക്കുവാൻ വേണ്ടിയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഇപ്പോഴും മൗനം പാലിക്കുകയാണ് ചെയ്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply