തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിൻ്റെ അപ്രതീക്ഷിതമായ അന്നപൂർണ ഹോട്ടലിലേക്കുള്ള വരവ് ഞെട്ടിച്ചു!!! ഭക്ഷണം കഴിച്ച് ജീവനക്കാരോട് കുശലംപറഞ്ഞും ഫോട്ടോയെടുത്തും മടങ്ങി.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അപ്രതീക്ഷിതമായി വടക്കൻ പറവൂരിലെ അന്നപൂർണ്ണ ഹോട്ടലിൽ സന്ദർശനം നടത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അദ്ദേഹം വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു അന്നപൂർണ്ണ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ട ഹോട്ടൽ ജീവനക്കാർ ആദ്യം ഒന്ന് അമ്പരന്നു.

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഒരു ആഡംബരക്കാർ ഹോട്ടൽ അന്നപൂർണ്ണയുടെ മുൻപിൽ വന്ന് നിർത്തിയത്. വണ്ടിയിൽ നിന്നും ഇറങ്ങിയ ആളെ കണ്ട ഉടനെ തന്നെ അവിടെയിരുന്നു ഭക്ഷണം കഴിക്കുന്നവരും ഹോട്ടലിലെ ജീവനക്കാരും അത്ഭുതത്തോടെ നോക്കുകയായിരുന്നു. അദ്ദേഹം നേരെ എസി മുറിയിൽ കയറുകയും മൊരിഞ്ഞ മസാല ദോശയും ചായയും ഓർഡർ ചെയ്യുകയായിരുന്നു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ചുപോകാൻ എയർപോർട്ടിൽ പോകുന്ന വഴി ആയിരുന്നു അന്നപൂർണ്ണ ഹോട്ടലിൽ കയറിയത്.

ഹോട്ടൽ നടത്തിപ്പുകാരനായ മുത്തു പറയുന്നത് ഒരു മുന്നറിയിപ്പുമില്ലാതെ ആയിരുന്നു അദ്ദേഹം വന്നതെന്ന്. തമിഴ്‌നാട് തിരുനെൽവേലി സ്വദേശികളാണ് ഈ ഹോട്ടലിൻ്റെ ഉടമകൾ. അദ്ദേഹം ഭക്ഷണം കഴിച്ച ശേഷം ഹോട്ടൽ ജീവനക്കാരുമായി സംസാരിക്കുകയും അവരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്‌തു. അതിനുശേഷം ആയിരുന്നു മുഖ്യമന്ത്രി സ്റ്റാലിൻ അവിടെ നിന്നും പോയത്. അവിടെനിന്നും നേരെ ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തു.

വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനായിട്ടായിരുന്നു സ്റ്റാലിൻ കേരളത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനും കൂടിയായിരുന്നു ഈ പരിപാടി ഉദ്ഘാടനം ചെയ്തത്. വൈക്കത്ത് വലിയ കവലയിലെ തന്തയെ പെരിയാർ സ്മാരകത്തിൽ ഏകദേശം നാല് മണിയോടെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആയിരുന്നു പരിപാടിയുടെ വേദിയിലേക്ക് എത്തിയത്.

മറ്റൊരു അത്ഭുതം കൂടിയുണ്ടായിരുന്നു അവിടെവെച്ച് സ്റ്റാലിൻ സംസാരിച്ചത് മലയാളത്തിൽ ആയിരുന്നു. ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ച് തന്നെ വിളിച്ചതിൽ തമിഴ് മക്കളുടെ പേരിൽ സ്റ്റാലിൻ നന്ദി അറിയിച്ചുകൊണ്ടായിരുന്നു പ്രസംഗം തുടങ്ങിയത്. പിന്നീട് പിണറായി വിജയനും തനിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചും സംസാരിച്ചു. പിണറായിയും സ്റ്റാലിനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത് ഞങ്ങൾ രണ്ടുപേരുടെയും ശരീരം രണ്ടാണെങ്കിലും ചിന്തകൾ ഒന്നാണെന്നാണ്.

സ്റ്റാലിൻ പറഞ്ഞത് വൈക്കം സത്യാഗ്രഹം ആണ് രാജ്യത്ത് പല സ്ഥലങ്ങളിലും ഉണ്ടായിരുന്ന അയിത്തവിരുദ്ധ സമരത്തിന് പ്രചോദനമായത് എന്ന്. വൈക്കം സത്യാഗ്രഹം മൂലം തമിഴ്‌നാട്ടിലും മാറ്റങ്ങൾ ഉണ്ടായി എന്നും പറഞ്ഞു. സ്റ്റാലിൻ്റെ വലിയ ആഗ്രഹമായിരുന്നു വൈക്കത്ത് വരണമെന്നത്. അതുകൊണ്ടാണ് മന്ത്രിസഭായോഗങ്ങൾ ചേരുന്ന സമയമായിട്ടും ഈ പരിപാടിയിൽ പങ്കെടുക്കാനായി വന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ചാതുർ വർണ്യത്തിനെതിരായ യുദ്ധമായിരുന്നു വൈക്കത്ത് നടന്നതെന്ന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply