വിനായകന് മോഹൻലാലിൻറെ അത്രയ്ക്ക് പ്രതിഫലം കൊടുത്തില്ലെന്നു കരയുന്ന ചിലർ – മോഹൻലാൽ എവിടെ നിക്കുന്നു വിനായകൻ എവിടെ നിൽക്കുന്നു – കുറിപ്പ് വൈറൽ

സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ജയിലർ എന്ന സിനിമ ഇപ്പോൾ വമ്പൻ ഹിറ്റായി മാറിയിരിക്കുന്നു. ഈ സിനിമ കാണുവാൻ വേണ്ടി ഇപ്പോൾ തിക്കുംതിരക്കുമാണ്. തിയേറ്ററുകൾ ഒക്കെ തന്നെ ഹൗസ് ഫുള്ളും ആണ്. പ്രേക്ഷകരിൽ നിന്നും വളരെയധികം നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നതും. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ദിലീപ് കുമാർ ആണ്. ബീസ്റ്റിന് ശേഷം അദ്ദേഹത്തിൻ്റെ ജയിലർ എന്ന സിനിമ വളരെ പ്രതീക്ഷയോടെ കൂടി തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഈ സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ ആരാധകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു. ഈ സിനിമ റിലീസ് ആയതിനുശേഷം സിനിമയിലെ വില്ലൻ ക്യാരക്ടർ ആയ വിനായകൻ്റെ വർമൻ എന്ന കഥാപാത്രമാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത്. തമിഴ്നാട്ടിലെ സൂപ്പർസ്റ്റാറായ രജനീകാന്തിൻ്റെ സിനിമയിൽ വില്ലനായി അഭിനയിച്ചുകൊണ്ട് വിനായകൻ ശ്രദ്ധ നേടി എന്നത് മലയാളികൾക്കൊക്കെ തന്നെ അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്.

ചിത്രത്തിൽ തന്നെ കാമിയോ റോളിൽ മലയാളത്തിൻ്റെ സൂപ്പർസ്റ്റാറായ മോഹൻലാലും അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് രണ്ടു വർഷങ്ങൾക്ക് ശേഷം അഭിനയിച്ച സിനിമ എന്ന പ്രത്യേകത കൂടി ജയിലർ എന്ന സിനിമയ്ക്ക് ഉണ്ട്. തൻ്റെതായ വില്ലൻ ലുക്ക് കൊണ്ടും മലയാളം കലർത്തിയുള്ള തമിഴ് സംസാരവും കൊണ്ടും വിനായകൻ ജയിലർ എന്ന സിനിമയിൽ വില്ലനായി തന്നെ ജീവിച്ചു കാണിക്കുകയായിരുന്നു. ഈ ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൻ്റെ സമയത്ത് നടൻ രജനീകാന്ത് വിനായകൻ്റെ അഭിനയത്തെക്കുറിച്ച് പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

അത്രയും ഗംഭീരമായ പെർഫോമൻസ് ആയിരുന്നു വിനായകൻ ഈ സിനിമയിൽ കാഴ്ചവച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യപ്പെടുന്നത് ജയിലർ എന്ന സിനിമയിൽ വിനായകന് പ്രതിഫലം ലഭിച്ച തുക എത്രയാണ് എന്നതാണ്. ഈ സിനിമയിൽ വിനായകന് ലഭിച്ച പ്രതിഫലം 35 ലക്ഷം രൂപയാണ്. പ്രതിഫലം കുറഞ്ഞത് വിനായകൻ താരമൂല്യമില്ലാത്ത നടൻ ആയതുകൊണ്ടാണ് എന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. നിരവധി സിനിമകളിൽ വിനായകൻ അഭിനയിച്ചിട്ടുണ്ടെങ്കിലും മാർക്കറ്റ് വാല്യൂയിൽ വിനായകൻ കുറച്ച് പിറകിലാണ്.

ജയിലർ എന്ന സിനിമയിൽ അതിഥി വേഷം ചെയ്തുകൊണ്ട് 5 മിനിറ്റിൽ വന്ന മോഹൻലാലിന് എട്ടു കോടിയാണ് പ്രതിഫലം ലഭിച്ചത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിലുടനീളം അഭിനയിച്ച വിനായകൻ്റെയും 5 മിനുട്ട് അഭിനയിച്ച മോഹൻലാലിൻ്റെയും പ്രതിഫലത്തെ കുറിച്ച് സിനിമ പ്രേമികൾക്കിടയിൽ ഇപ്പോൾ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ജയിലർ എന്ന സിനിമയിലെ വില്ലൻ കഥാപാത്രം അഭിനയിച്ചതോടുകൂടി വിനായകൻ്റെ താര മൂല്യം ഇപ്പോൾ ഉയർന്നിരിക്കുകയാണ്.

ഈ സിനിമയിൽ അഭിനയിച്ച രജനീകാന്തിന് പ്രതിഫലം ലഭിച്ചത് 110 കോടി രൂപ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ ചിത്രത്തിൽ അതിഥി താരമായി എത്തിയ കന്നട സൂപ്പർസ്റ്റാർ ശിവരാജ് കുമാറിന് എട്ടുകോടി രൂപയാണ് പ്രതിഫലം ലഭിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply