മുപ്പത് വർഷം ആയി വിവാഹമോചനം നേടിയിട്ട്…മകൻ ബോളിവുഡ് സിനിമ സംവിധായകൻ…എനിക്ക് വേണ്ടി പകരം വീട്ടിയത് പോലെ ആയി…ടി പി മാധവന്റെ വാക്കുകൾ വൈറൽ ആകുന്നു…

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയും ഒട്ടനവധി വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരവും ആണ് ടിപി മാധവൻ. ഒരു കാലത്ത് സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന ടി പി മാധവൻ ഇന്ന് സിനിമകളിലോ ടിവി പരമ്പരകളിലോ ഇല്ല. 600ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു മാറി നിൽക്കുന്നതിന്റെ കാരണം അടുത്തിടെ സമൂഹമാധ്യമങ്ങൾ നേരെ ചർച്ചയായിരുന്നു.

അനാരോഗ്യവും ദാരിദ്ര്യവും ബാധിച്ച് പത്തനാപുരത്തെ ഗാന്ധിഭവനിൽ ജീവിക്കുകയാണ് അദ്ദേഹം ഇപ്പോൾ. സിനിമാലോകത്ത് ആരും തന്നെ തിരിഞ്ഞു നോക്കാറില്ലെന്നും മാധവൻ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ അദ്ദേഹം ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങൾ ശ്രദ്ധേയമാകുന്നത്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജെ ബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഭാര്യയെ കുറിച്ച് ടിപി മാധവൻ പറഞ്ഞത്.

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ ചിത്രം “ചിന്താവിഷ്ടയായ ശ്യാമള” ശ്രീനിവാസൻ എഴുതിയത് തന്റെ ജീവിതം കണ്ടിട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു. തന്നെക്കാളും ഒരുപാട് പൈസ ഉള്ള വീട്ടിലെ പെൺകുട്ടിയെ ആയിരുന്നു ടിപി മാധവൻ വിവാഹം കഴിച്ചത്. എന്നാൽ പെണ്ണു കാണാൻ പോലും അദ്ദേഹം പോയില്ല. ഭാര്യ തൃശ്ശൂരിൽ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു. ഒരു സ്ട്രോങ്ങ് ലേഡി ആയിരുന്നു അവർ.

സിനിമയിലേക്ക് അവസരം കിട്ടിയപ്പോൾ ഭാര്യയോട് പറഞ്ഞു സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന്. എന്നാൽ അതിന്റെ പേരിൽ ഭാര്യ അദ്ദേഹത്തിന് ഡിവോഴ്സ് നോട്ടീസ് അയക്കുകയായിരുന്നു. സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ് എത്തിയ അദ്ദേഹത്തിനെ കാത്തിരുന്നത് ഡിവോഴ്സ് നോട്ടീസ് ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ പ്രശസ്ത ബോളിവുഡ് സംവിധായകൻ രാജാകൃഷ്ണ മേനോൻ ആണ്.

അക്ഷയ് കുമാർ നായകനായ “എയർ ലിഫ്റ്റ്” എന്ന ചിത്രം സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ മകനാണ്. തനിക്കു വേണ്ടി പകരം വീട്ടത് പോലെയായി മകന്റെ സിനിമ ചുവട് വെപ്പ് എന്ന് അദ്ദേഹം പറയുന്നു. 30 വർഷമായി ഇദ്ദേഹം വിവാഹമോചനം നേടിയിട്ട്. 80- 90 കാലഘട്ടങ്ങളിൽ ഏതെങ്കിലും ഒരു ചെറിയ വേഷത്തിലെങ്കിലും മലയാള സിനിമയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം നിറഞ്ഞിരുന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഏറ്റവും ഒടുവിൽ 2016ൽ പുറത്തിറങ്ങിയ “മാൽഗുഡി ഡെയ്‌സ്” എന്ന ചിത്രത്തിൽ ആണ് അദ്ദേഹം അഭിനയിച്ചത്.

1975ൽ “രാഗം” എന്ന ചിത്രത്തിലൂടെയാണ് മാധവൻ അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്. ഗൗരവമേറിയ കഥാപാത്രങ്ങളും നർമം നിറഞ്ഞ വേഷങ്ങളും അനായാസമായി അവതരിപ്പിച്ചിട്ടുള്ള താരം ഇപ്പോൾ കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ ആണ് താമസിച്ചു വരുന്നത്. സിനിമ കഥകളേക്കാൾ വെല്ലുന്ന സാഹചര്യങ്ങളിലൂടെ ആയിരുന്നു ജീവിതത്തിൽ അദ്ദേഹത്തിന് കടന്നു പോകേണ്ടി വന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply