താനെപ്പോ മുതലാണ് എന്നെ അങ്ങിനെ വിളിക്കാൻ തുടങ്ങിയത് ! എടോ പോടോ എന്നൊക്കെ വിളിക്കാമോ – എന്നേക്കാൾ ഒരുപാട് മുകളിലാണ് എന്ന് തോന്നിയ നിമിഷം ഓർത്ത് ടി ജി രവി

mammukka and tg ravi

മലയാള സിനിമയുടെ താരരാജാവായ മമ്മൂട്ടി എന്നും മലയാളികളുടെ ഹരമാണ്. സിനിമ ഫീൽഡിൽ പൊതുവേ അദ്ദേഹത്തെക്കുറിച്ച് ഒരു റൂമർ ഉണ്ട്. വളരെ കർക്കശക്കാരനും എല്ലാവരോടും പരുഷമായി പെരുമാറുന്നയാളും എന്നാണ്. മമ്മൂട്ടി സിനിമയോടുള്ള അദ്ദേഹത്തിൻ്റെ അടങ്ങാത്ത ആഗ്രഹം കൊണ്ടാണ് 71 മത്തെ വയസ്സിലും അഭിനയത്തിൽ യാതൊരു കോംപ്രമൈസും ഇല്ലാതെ തൻ്റെ ഹൺഡ്രഡ് പർസൻ്റേജ് കൊടുത്തുകൊണ്ട് അഭിനയിക്കുന്നത്.

ടി ജി രവി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായിരിക്കുന്നത്. ഏറെ നാളുകളായി ടി ജി രവി അഭിനയരംഗത്ത് നിന്നും വിട്ടുനിന്നെങ്കിലും ദി പ്രീസ്ഡ് എന്ന ഫിലിമിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിരുന്നു. പല ആൾക്കാരും മമ്മൂട്ടിയുടെ കൂടെ ആ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം എന്നെ കണ്ട ഉടനെ തന്നെ വാ ഇരിക്കടോ എന്ന് പറഞ്ഞു. എന്നാൽ ഞാൻ അദ്ദേഹത്തെ വളരെ വിനയത്തോടെ കൂടിയായിരുന്നു വിളിച്ചിരുന്നത്.

അതിനുശേഷം മമ്മൂട്ടി ടിജി രവിയെ അദ്ദേഹത്തിൻ്റെ കേരവനിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിൻ്റെ അടുത്തെത്തിയപ്പോൾ തന്നെ എന്നോട് ചോദിച്ചത് താൻ എന്നുമുതലാണ് എന്നെ നിങ്ങൾ എന്നൊക്കെ സംബോധന ചെയ്ത് ബഹുമാനത്തോടെ വിളിക്കാൻ തുടങ്ങിയത് എന്നാണ്. സിനിമകളിൽ നിന്ന് ബ്രേക്ക് എടുക്കുന്നതിന് മുന്നേ നമ്മൾ ഒരുമിച്ച് പല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ സമയത്തൊക്കെ ഞാൻ മമ്മൂട്ടിയെ എടോ പോടോ എന്നൊക്കെ വിളിക്കാറുണ്ടായിരുന്നു.

എന്നാൽ കുറേക്കാലത്തെ ബ്രേക്കിന് ശേഷം അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ വർഷങ്ങൾ ഒരുപാട് കഴിഞ്ഞതുകൊണ്ട് തന്നെ മമ്മൂട്ടി സിനിമയിൽ താര രാജാവായി മാറി. അദ്ദേഹം മലയാള സിനിമയിലെ ഒരു ഭാഗമായി തന്നെ മാറി. മമ്മൂട്ടി ഒരുപാട് മുകളിൽ ആയതുകൊണ്ട് തന്നെ ആളുകളൊക്കെ നിൽക്കുന്ന സമയത്ത് ഞാൻ പഴയതുപോലെ എടോ താൻ എന്നൊക്കെ വിളിക്കുന്നത് ശരിയല്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ബഹുമാനത്തോടെ നിങ്ങൾ എന്ന് സംബോധന ചെയ്തതെന്നും ടി ജി രവി പറഞ്ഞു.

ഇങ്ങനെ പറഞ്ഞപ്പോൾ മമ്മൂട്ടി അദ്ദേഹത്തെ നോക്കി ചിരിക്കുക മാത്രമേ ചെയ്തുള്ളു. എന്നാൽ എനിക്ക് ഒരു പാഠം തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ സ്വഭാവത്തിലെ മാറ്റമില്ലായ്മ. അദ്ദേഹം അന്നത്തെപ്പോലെ തന്നെ ഇന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഞാൻ അദ്ദേഹത്തോടുള്ള സൗഹൃദത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചത്. അദ്ദേഹത്തിൻ്റെ ആ സ്വഭാവത്തിൽ എനിക്ക് സ്നേഹം കൂടുകയും ചെയ്തു. മമ്മൂട്ടിയെ പോലെ തന്നെ മോഹൻലാലും ഞാനും തമ്മിൽ ഒരുപാട് കാലം ഒരു റൂമിൽ തന്നെ താമസിച്ചിരുന്നു. ഇന്നും ഞങ്ങൾ തമ്മിൽ ആ സൗഹൃദം അതേപോലെ കാത്തുസൂക്ഷിച്ചു പോകുന്നുണ്ടെന്നും ടി ജി രവി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply