വീട്ടമ്മമാർ ഉണ്ടാക്കുന്നത് ലക്ഷങ്ങൾ ! വീട്ടിലെ ഭക്ഷണം ഹിറ്റ് ആകും – നിങ്ങൾക്കും ചെയ്യാൻ ആകുന്നതേ ഉള്ളു ഇതൊക്കെ

സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന പണത്തിന്റെ മൂല്യം എന്നത് ഒന്നു വേറെ തന്നെയാണ്. നമ്മുടെ വീട്ടിലിരുന്നു കൊണ്ട് നമുക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്തുകൊണ്ട് നല്ലൊരു വരുമാനം സമ്പാദിക്കാൻ സാധിക്കുക എന്നു പറയുന്നത് വലിയ കാര്യം തന്നെയാണ്. അത്തരത്തിലുള്ള ഒരു യുവതിയുടെ പ്രചോദനം നിറഞ്ഞ കഥയാണിപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണം വീട്ടിലിരുന്ന് ഉണ്ടാക്കിക്കൊണ്ട് ഈ ഭക്ഷണം ഓൺലൈൻ ആയി വിറ്റ് വരുമാനം ഉണ്ടാക്കുന്ന ഒരു സ്ത്രീയാണ് ഇപ്പോൾ എല്ലാവർക്കും പ്രചോദനമായി മാറിക്കൊണ്ടിരിക്കുന്നത്. ഹോമിലി ഫുഡിന് ഇന്നുള്ള മാർക്കറ്റ് എന്ന് പറയുന്നത് വളരെ വലുതാണ്.

കാരണം ഇന്ന് ഒട്ടും ലഭിക്കാത്ത ഒരു സാധനമാണ് ഹോംലി ഫുഡ് എന്ന് പറയുന്നത്. പ്രത്യേകിച്ച് വലിയ വലിയ നഗരങ്ങളിൽ. അതുകൊണ്ട് തന്നെ ഹോംലി ഫുഡ് ലഭിക്കുക എന്നത് പലർക്കും വലിയ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. അത് വലിയ വിലയില്ലാതെ ലഭിക്കുകയാണെങ്കിൽ അതിലേറെ സന്തോഷം. അത്തരത്തിൽ വീട്ടിൽ നിന്നും ആഹാരം ഉണ്ടാക്കി വിൽപ്പന നടത്തി വരുമാനം നേടുകയാണ് ആലുവ സ്വദേശിനിയായ രാജി. ഫ്രം ദി കിച്ചൻ എന്നാണ് രാജിയുടെ ക്ലൗഡ് കിച്ചന്റെ പേര്. ഓൺലൈൻ വഴിയും അല്ലാതെയും ഒക്കെ ഇപ്പോൾ ആളുകൾ രാജിയുടെ കയ്യിൽ നിന്നും ആഹാരം വാങ്ങാറുണ്ട്. കോവിഡ് സമയത്ത് വീട്ടിലിരുന്നപ്പോൾ വെറുതെ തോന്നിയ ഒരു ബുദ്ധിയാണ് ഇത്.

വിവിധതരം ചായകളും കോഫികളും വരെ രാജി ഓൺലൈനിൽ വിൽക്കുന്നുണ്ട്. വെറുതെ വീട്ടിലിരിക്കുന്നവർക്ക് വീട്ടിലെ കാര്യങ്ങൾക്കൊപ്പമുള്ള ഒരു വരുമാന മാർഗം കൂടിയാണ് ഇത്. ഏതൊരു വീട്ടമ്മക്കും വലിയ പ്രചോദനമാണ് രാജിയുടെ കഥ നൽകുന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വെറുതെ വീട്ടിലിരുന്ന് സമയം കളയുന്ന വീട്ടമ്മമാർക്ക് അവർക്ക് ഇഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കി സ്വിഗി വഴിയും വിൽക്കുവാനുള്ള എല്ലാ സംവിധാനങ്ങളും ഇന്ന് നിലവിലുണ്ട്. ആദ്യം വേണ്ടത് ഒരു ലൈസൻസ് ആണ്.

അത് വളരെ വേഗം തന്നെ ലഭിക്കുന്ന ഒന്നുമാണ്. പിന്നീട് വളരെ പെട്ടെന്ന് തന്നെ ആഹാരം വിറ്റു പോവുകയും ചെയ്യും. ഇത്തരത്തിൽ പല വീട്ടമ്മമാർക്കും ഈ ബുദ്ധി പ്രയോഗിക്കാവുന്നതാണ്. എന്തെങ്കിലും ഒരു പ്രത്യേക കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ അത് വലിയ വിജയമായി മാറുകയും ചെയ്യും. ഉദാഹരണമായി ബിരിയാണി തന്നെ പലതരത്തിൽ ഉണ്ടാക്കുകയാണെങ്കിൽ അത്തരം ഭക്ഷണങ്ങൾ ശ്രദ്ധ നേടും. ബിരിയാണി തന്നെ പലരുചികളിൽ ഉണ്ടാക്കി വിൽപ്പന നടത്തുന്നതും ശ്രദ്ധ നേടുന്ന ഒരു കാര്യമാണ്. ഓരോ വീട്ടമ്മമാർക്കും ഈ ഒരു രീതി ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

One thought on “വീട്ടമ്മമാർ ഉണ്ടാക്കുന്നത് ലക്ഷങ്ങൾ ! വീട്ടിലെ ഭക്ഷണം ഹിറ്റ് ആകും – നിങ്ങൾക്കും ചെയ്യാൻ ആകുന്നതേ ഉള്ളു ഇതൊക്കെ

Leave a Reply