എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നതെന്ന് നിത്യ – ശരിയായ ഭീരുത്വമാണ് ഇതെന്ന് ശ്വേത മേനോൻ ! ഇരുവർക്കും എന്താണ് സംഭവിച്ചത് കണ്ടോ

nithya das

നടി നിത്യ ദാസ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരികെ വരുന്ന ഒരു ചിത്രമാണ് പള്ളിമണി. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്വേതാ മേനോൻ ആണ്. വലിയൊരു ആരാധകനിര തന്നെയായിരുന്നു ശ്വേതാ മേനോൻ കൂട്ടുകെട്ടിന് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി ഇരുവരും ഒരുമിച്ച് എത്തിയപ്പോൾ രണ്ടുപേരും ഒരുമിച്ചുള്ള വൈബും കെമിസ്ട്രിയും ആരാധകർ ഏറ്റെടുത്തിരുന്നു എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമാണ് ഇരുവരും.

സമകാലികപ്രസക്തിയുള്ള ഒരു കാര്യമാണ് പള്ളിമണി എന്ന ചിത്രം ചർച്ച ചെയ്യുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം നേരിടുന്ന ഒരു വെല്ലുവിളിയെ കുറിച്ച് നിത്യ ദാസും ശ്വേതാ മേനോനും തുറന്നുപറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും കാര്യം അറിയിക്കുന്നത്. ചിത്രത്തിന് വരുന്ന ഒരു ബുദ്ധിമുട്ടാണ് ഇവർ ചൂണ്ടി കാണിക്കുന്നത്. പള്ളിമണി എന്ന ചിത്രത്തിന്റെ പോസ്റ്റർ ആരോ കീറി കളഞ്ഞിരിക്കുന്നതായി ആണ് ഇവർ പങ്കുവെച്ച ചിത്രത്തിൽ കാണുന്നത്. അതിനുശേഷം നിത്യ കുറിച്ചത് ഇങ്ങനെയാണ്. തിരുവനന്തപുരത്തുനിന്നുള്ള കാഴ്ചയാണ്.

കണ്ണുനിറയ്ക്കുന്ന കാഴ്ച. കൈയിൽ ക്യാഷ് ഒന്നും ഉണ്ടായിട്ടില്ല. വലിയ ആർട്ടിസ്റ്റുള്ള ചിത്രവും അല്ല. പടം തീയേറ്ററിൽ എത്തുന്നതിനു മുന്നേ ക്യാഷ് കിട്ടാൻ ഇതൊക്കെ കടമൊക്കെ എടുത്ത് ചെയ്യുന്നതാണ് എന്നത് സത്യമാണ്. ഉപദ്രവിക്കരുത് എല്ലാം പ്രതീക്ഷയാണല്ലോ. പള്ളി മണി 24ന് നമ്മുടെ അടുത്തുള്ള തീയറ്ററിൽ എത്തും. ചിത്രം ഇറങ്ങുമ്പോൾ തന്നെ പോയി കാണാൻ ഇത് വലിയ സ്റ്റാർ പടം ഒന്നുമല്ല എന്നുള്ളത് നിങ്ങളെപ്പോലെ ഞങ്ങൾക്കും അറിയാം ഞങ്ങളുടെ പരിമിതിയിൽ നിന്നുകൊണ്ട് ഞങ്ങളും ഇങ്ങനെയൊരു പ്രമോഷൻ ചെയ്തോട്ടെ. പബ്ലിസിറ്റി ചെയ്യുകയാണ് ഞങ്ങളും. ഉപദ്രവിക്കരുത് എന്ന അപേക്ഷയാണ് എന്നായിരുന്നു നിത്യ മേനോൻ കുറിച്ചിരുന്നത്.

അതോടൊപ്പം തന്നെ ശ്വേത മേനോൻ ഈ കാര്യത്തെ കുറിച്ച് പങ്കുവച്ചു. തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകൾ കീറി കളഞ്ഞത് ശ്രദ്ധയിൽപ്പെട്ടു. പല വിഷയങ്ങളിലും ഉള്ള ധീരവും നീതിപൂർവ്വമായ നിലപാട് എതിർപ്പിന് കാരണമായേക്കാം എന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. എങ്കിലും എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ് എന്നായിരുന്നു ശ്വേതാ മേനോൻ പറഞ്ഞത്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിർമ്മാതാവിന്റെയും സ്വപ്നസാക്ഷാത്കാരമാണ് ഈ സിനിമ. എണ്ണമറ്റ വ്യക്തികൾ ഉപജീവനമാർഗമായ സിനിമ വ്യവസായവുമായി ബന്ധപ്പെട്ട ഇരിക്കുകയാണ്. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വെച്ചുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകൾ ഉപജീവനത്തെ വ്രണപ്പെടുത്തുന്നതിന് പകരം ഈ തരംതാണ പ്രവർത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാൻ ഞാൻ തയ്യാറാണ് എന്നും വേദക്കുറിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply