ഇന്റർവ്യൂവിൽ ജീവ ചോദിച്ച ചോദ്യം കേട്ട് ശ്വേതാ മേനോൻ പിണങ്ങി ഇറങ്ങി പോയി – എന്ത് ചെയ്യണം എന്നറിയാതെ ജീവ

മമ്മൂട്ടി നായകനായി എത്തിയ അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. വളരെ മികച്ച രീതിയിലുള്ള പ്രകടനമാണ് ഓരോ സിനിമയിലും താരം കാഴ്ചവെക്കാറുള്ളത്. പ്രേക്ഷകരുടെ ഇഷ്ടം വളരെ പെട്ടെന്ന് നേടിയെടുക്കുവാൻ ശ്വേതയ്ക്ക് സാധിച്ചു എന്നതാണ് സത്യം. ടെലിവിഷൻ പരിപാടികളിലും ഇപ്പോൾ സജീവമാണ് ശ്വേത. അടുത്തിടെ ജീവ ജോസഫ് അവതാരകനായി എത്തിയ ഒരു പരിപാടിയിൽ ശ്വേതാ പങ്കെടുത്തു.

ഈ പരിപാടിക്കിടയിൽ നടന്ന ചില സംഭവങ്ങൾ ആണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പൊതുവേ ഒരു ഗ്ലാമർ നായിക എന്ന പരിവേഷമാണ് നടിയ്ക്ക് ഉള്ളത്. ഇപ്പോൾ ക്രെസി സ്റ്റാറ്റർസ് വിത്ത് ജീവ എന്ന പരിപാടിയിൽ ആയിരുന്നു ശ്വേതാ എത്തിയിരുന്നത്. രസകരമായ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു ഈ പരിപാടിയുടെ പ്രത്യേകത എന്നത്. എന്നാൽ പരിപാടിയുടെ ഇടയിൽ നിന്നും നടി ഇറങ്ങി പോകുന്നതാണ് കാണാൻ സാധിച്ചിരിക്കുന്നത്. ഈ വീഡിയോ വളരെ വിശദമായി തന്നെ പുറത്തു വരികയും ചെയ്തിട്ടുണ്ട്. ജീവിതത്തിൽ ഏറ്റവും കുസൃതിയായി ചെയ്തിട്ടുള്ളത് എന്താണെന്ന് ആയിരുന്നു അവതാരകനായ ജീവ ശ്വേതയോട് ആദ്യം ചോദിച്ചത്.

എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ, ഞാൻ സ്വന്തം പ്രസവം ചിത്രീകരിച്ചതാണ് എന്ന് രസകരമായ രീതിയിൽ ശ്വേത ഒരു മറുപടിയും പറഞ്ഞു. ഇനി അടുത്ത പ്രസവത്തിന് കൂടി നോക്കാമെന്നും ശ്വേത പറഞ്ഞിരുന്നു. ഇത്രയും വിവാദങ്ങളൊക്കെ സൃഷ്ടിച്ചത് കൊണ്ട് ഇനിയും പ്രസവം ഷൂട്ട് ചെയ്യാൻ എന്തെങ്കിലും ഭയം തോന്നുന്നുണ്ടോ എന്ന ജീവയുടെ ചോദ്യത്തിന് ഒരിക്കലും അങ്ങനെ ഒരു പേടി ഇല്ലെന്നായിരുന്നു ശ്വേത പറഞ്ഞത്. ആ സമയത്ത് നമുക്ക് ബോധം ഒന്നും ഉണ്ടാവില്ലല്ലോ എന്ന് തമാശരൂപേണ ശ്വേത പറയുകയും ചെയ്തിരുന്നു. തുടർന്ന് ശ്വേതയെ കുറിച്ച് കേട്ടതിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട ഒരു ഗോസിപ്പ് പറയാനാണ് ജീവ പറഞ്ഞത്. തന്നെ കുറിച്ച് ഒരുപാട് ഗോസിപ്പുകൾ കേട്ടിട്ടുണ്ട്.

അതിൽ സൽമാൻ ഖാനുമായി പ്രണയത്തിലാണെന്ന വാർത്ത വന്നിട്ടുണ്ട്. മലയാളത്തിലേക്ക് വരികയാണെങ്കിൽ എല്ലാ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ എന്നെ വിവാഹമോചനവും നടക്കാറുണ്ട്. ചില സമയത്ത് ഞാൻ ആത്മഹത്യ ചെയ്തിട്ടുണ്ട്. വൃദ്ധസദനത്തിൽ എത്തിയിട്ടുണ്ട് എന്നൊക്കെ പറയുന്നു. ഓരോ കാര്യങ്ങളും പറഞ്ഞതിനു ശേഷം മലയാളത്തിലെ ചില വാക്കുകൾ ഇംഗ്ലീഷ് ആക്കി പറയുവാനും ജീവ ആവശ്യപ്പെട്ടു. മലയാളം അറിയാത്ത ശ്വേതയോട് വളരെ ബുദ്ധിമുട്ടുള്ള രീതിയിലുള്ള വാക്കുകളാണ് ജീവ ചോദിച്ചത്. എന്നാൽ അതോടെ ശ്വേത ദേഷ്യം വന്നു ഇറങ്ങി പോകുന്നതായാണ് കാണിക്കുന്നത്. ജീവ എന്ത് ചെയ്യണം എന്ന് അറിയാതെ വേദനിച്ചു നിൽകുമ്പോൾ താൻ ഒരു നാടകം നടത്തിയത് ആണ് എന്ന് പറഞ്ഞു വേഗം തിരികെ വരുന്നതും കാണാൻ സാധിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു വീഡിയോ വൈറൽ ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

One thought on “ഇന്റർവ്യൂവിൽ ജീവ ചോദിച്ച ചോദ്യം കേട്ട് ശ്വേതാ മേനോൻ പിണങ്ങി ഇറങ്ങി പോയി – എന്ത് ചെയ്യണം എന്നറിയാതെ ജീവ

Leave a Reply