ഇനി സെക്‌സും കായിക ഇനം ! ലൈംഗികതയെ കായിക വിനോദമായി അംഗീകരിച്ച്‌ സെക്സ് ചാംപ്യൻഷിപ് ജൂൺ 8 മുതൽ.

ലൈംഗികതയെ ഒരു കായികമായി അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി സ്വീഡൻ മാറി എന്നാണ് പല റിപ്പോർട്ടുകളിൽ നിന്നും അറിയുന്നത്. ഒരു സെക്സ് ചാമ്പ്യൻഷിപ്പ് നടത്തുവാൻ ഒരുങ്ങുകയാണെന്നും അറിയുന്നുണ്ട്. യൂറോപ്പ്യൻ സെക്സ് ചാമ്പ്യൻഷിപ്പ് ആദ്യമായി സംഘടിപ്പിക്കുന്നത് ഗോഥെൻബർഗിൽ ആയിരിക്കും എന്നും ആണ് റിപ്പോർട്ടുകളിൽ പറയുന്നത്. യൂറോപ്യൻ സെക്സ് ചാമ്പ്യൻഷിപ്പ് 2023 ജൂൺ 8ന് ആരംഭിക്കുമെന്നും അത് 6 ആഴ്ചകളോളം നീണ്ടുനിൽക്കുകയും ചെയ്യും.

6 മണിക്കൂറാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഓരോ ദിവസവും മത്സരിക്കുക. 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാണ് സമയം ലഭിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് യൂറോപ്യൻ സെക്സ് ചാമ്പ്യൻഷിപ്പിന് പല രാജ്യങ്ങളിൽ നിന്നുള്ള 20 പേർ അപേക്ഷിച്ചിട്ടുണ്ട്. വിജയികളെ നിർണ്ണയിക്കുന്നത് മൂന്ന് ജൂറികളും പ്രേക്ഷക റേറ്റിംഗുകളും സംയോജിപ്പിച്ചു കൊണ്ടായിരിക്കും. കായിക തന്ത്രങ്ങളുടെ ഭാഗമായി ലൈംഗിക ആഭിമുഖ്യം ഉൾപ്പെടുത്തുന്നത് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വികസനം ഉണ്ടാക്കും എന്നാണ് സ്വീഡിഷ്‌ ഫെഡറേഷൻ ഓഫ് സെക്സിൻ്റെ ചെയർമാൻ ഡ്രാഗൺ ബ്രാറ്റിച്ച് പറഞ്ഞത്.

കായിക തരങ്ങൾ 16 ഇനങ്ങളായി വേർതിരിച്ചു കൊണ്ടാണ് നടത്തുന്നത്. 70 ശതമാനം വോട്ട് പ്രേക്ഷകരിൽ നിന്നും 30% വോട്ട് വിധികർത്താക്കളുടേതുമായിട്ടാണ് പരിഗണിക്കുക. ഡ്രാഗൺ ബ്രാറ്റിച്ച് പറയുന്നത് മറ്റ് ഏതൊരു കായിക വിനോദങ്ങളെയും പോലെ ലൈംഗിക വിനോദത്തിലും പരിശീലനം അത്യാവശ്യമാണെന്നാണ്. 16 വിഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന മത്സരത്തിൽ പങ്കാളികളിൽ വശീകരണം, ഓറൽ സെക്സ്, നുഴഞ്ഞുകയറ്റം, സഹിഷ്ണുത, ബോഡി മസാജ് ,ഫോർ പ്ലേ, ലൈംഗിക മേഖലകളിൽ പര്യവേഷണം നടത്തൽ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഉൾപ്പെടുത്തുന്നത് എന്നാണ് അറിയുന്നത്.

മത്സരാർത്ഥികളെ വിലയിരുത്തുന്നത് ലൈംഗിക പ്രവർത്തനത്തിൻ്റെ പല വശങ്ങളിലൂടെയും ആണ്. ലൈംഗികതയെ കുറിച്ചുള്ള ഏറ്റവും പുരാതന ഇന്ത്യൻ ഗ്രന്ഥമായ കാമസൂത്രയിൽ അറിവുണ്ടാകുന്ന ദമ്പതികൾക്ക് ബോണസ് പോയിൻ്റ് ലഭിക്കുമെന്നാണ് അറിയുന്നത്. ഈ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടുകൂടി നിരവധി കമൻ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നെഗറ്റീവും പോസിറ്റീവുമായ കമൻ്റുകൾ വരുന്നുണ്ട്.

അടുത്തത് പ്രസവ മത്സരം ആയിരിക്കും, ഇപ്പോഴാണ് ചെങ്കോലിൻ്റെ ഒരു പ്രാധാന്യം മനസ്സിലായത്, കായിക ഇനം ആയാൽ സ്കൂൾതലം മുതലേ പരിശീലനം തുടങ്ങണം തുടങ്ങിയ നിരവധി കമൻ്റുകളാണ് വരുന്നത്. മൂന്ന് വിധികർത്താക്കൾ ഉള്ള പാനലാണ് ഉണ്ടാവുക. ലൈംഗിക ആഭിമുഖ്യമുള്ളവരുടെ പങ്കാളിത്തം മത്സരത്തിന് പ്രോത്സാഹനം ആകും എന്നും പറയുന്നു. സ്പോർട്സ് ബോഡി ലൈംഗികത ഒരു കായിക വിനോദമായി അംഗീകരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മത്സരം നടക്കുമോ ഇല്ലയോ എന്നുള്ളത് ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നാണ് ചില റിപ്പോർട്ടുകൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply