സിംഗിൾ ആണോ എന്ന് ചോദിച്ചാൽ സിംഗിൾ അല്ല – കമ്മിറ്റഡ് ആണോ എന്ന് ചോദിച്ചാൽ കയ്യാലപ്പുറത്തെ തേങ്ങയുടെ അവസ്ഥ ആണ് തന്റെ എന്ന് സ്വാസിക !

“സീത” എന്ന ഒരൊറ്റ പരമ്പരയിലൂടെ ജനമനസ്സുകൾ കീഴടക്കിയ താരമാണ് സ്വാസിക വിജയ്. സീരിയലുകളിൽ നായിക വേഷങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ എത്തുകയായിരുന്നു. ഇപ്പോൾ സ്വഭാവം നടിയായും നായികയായും മലയാള സിനിമയിൽ തിളങ്ങുകയാണ് സ്വാസിക. സിജു വിൽസൺ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത “വാസന്തി” എന്ന ചിത്രത്തിലൂടെ 2019ലെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരവും താരം നേടിയെടുത്തു. അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകി കൂടിയായ താരം സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്ന നൃത്ത വീഡിയോകൾ ശ്രദ്ധേയമാകാറുണ്ട്. തമിഴ് സിനിമയിലൂടെ ആയിരുന്നു സ്വാസികയുടെ അഭിനയത്തിലേക്കുള്ള ചുവടുവെപ്പ്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിച്ചു. സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകർ ഉള്ള താരം പങ്കു വെക്കുന്ന വിശേഷങ്ങളും കുറിപ്പുകളും എല്ലാം ശ്രദ്ധേയമാകാറുണ്ട്. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വാർത്തയാണ് സ്വാസികയുടെ വിവാഹം.നടൻ ഉണ്ണിമുകുന്ദന്റെ പേരും ചേർത്ത് സ്വാസികയുടെ വിവാഹ വാർത്തകൾ നിരന്തരം പ്രചരിച്ചിരുന്നു.

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത് റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന “ചതുരം ” ആണ് സ്വാസികയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ അഭിമുഖത്തിൽ സ്വാസിക പങ്കുവെച്ച ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്. താരത്തിന്റെ വിവാഹവാർത്തകൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. താൻ സിംഗിള്‍ അല്ല എന്ന് വ്യക്തമാക്കുകയാണ് താരം. എന്നാൽ കമ്മിറ്റിഡ് ആണ് എന്ന് പറയുവാൻ ആയിട്ടില്ലെന്നും താരം വ്യക്തമാക്കി.

ഇപ്പോൾ അതിനെക്കുറിച്ച് ഉറപ്പ് പറയാൻ ആവില്ല എന്നും താരം പങ്കുവെച്ചു. കയ്യാലപ്പുറത്തെ തേങ്ങ പോലെ നിൽക്കുകയാണെന്നും കമ്മിറ്റിഡ് ആണെന്ന് ഇപ്പോൾ പറയാൻ ആവില്ല എന്നും താരം പങ്കുവെച്ചു. താരത്തിന്റെ തുറന്നുപറച്ചിൽ കേട്ട സന്തോഷത്തിലാണ് ആരാധകർ. ആരായിരിക്കും ആ ഭാഗ്യവാൻ എന്ന അന്വേഷണത്തിലാണ് പ്രേക്ഷകർ ഇപ്പോൾ. ഇതുകൂടാതെ സിനിമ തിരഞ്ഞെടുക്കുമ്പോൾ തിരക്കഥയാണോ സംവിധായകനെ ആണോ അതോ പണം ആണോ നോക്കുന്നത് എന്ന് അവതാരകയുടെ ചോദ്യത്തിനോട് ആദ്യം സംവിധായകൻ ആരാണെന്ന് നോക്കും പിന്നീട് തിരക്കഥ നോക്കും എന്ന് താരം ഉത്തരം നൽകി.

പണം ഇപ്പോൾ ഒരു മാനദണ്ഡമല്ല എന്നും സിനിമയിൽ നല്ലൊരു സ്ഥാനം നേടിയെടുത്തതിനു ശേഷം മാത്രമേ പണത്തിനു പിന്നാലെ പോവുകയുള്ളൂ എന്നും താരം പങ്കുവെച്ചു. സ്വാസികയുടെ തുറന്നു പറച്ചിൽ കേട്ടതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി. രംഗത്തെത്തുന്നത്. സ്വാസിക കമ്മിറ്റ്റിഡ് ആകാൻ പോകുന്ന ആൾ ആരായിരിക്കും എന്ന് അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ഉടൻ തന്നെ താരത്തിന്റെ വിവാഹം ഉണ്ടാവുമോ, സിനിമ സീരിയൽ മേഖലയിൽ നിന്നും ഉള്ള ആൾ തന്നെ ആണോ എന്ന് ഒരുപാട് സംശയങ്ങൾ ഉയരുന്നുണ്ട്. നിലവിൽ “സീത”യുടെ രണ്ടാം ഭാഗം ആയ “സീതപ്പെണ്ണ് ” എന്ന പാരമ്പരയിൽ ആണ് സ്വാസിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply