കൂടുതൽ അഭ്യാസം ഒന്നും വേണ്ട ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ് പിന്നെ വീട്ടിൽ അടങ്ങിയിരിക്കാം – കിടിലൻ മറുപടി നൽകി സ്വാസിക വിജയ്

swasika movie

ഒരു കാലം വരെ മിനിസ്ക്രീനിൽ ഉള്ള താരങ്ങൾ മിനിസ്‌ക്രീനിലും, സിനിമ താരങ്ങൾ അവരുടെ മേഖലയിൽ തിളങ്ങുന്ന കാലമായിരുന്നു മലയാളത്തിലുള്ളത്. എന്നാൽ ഇന്ന് മിനിസ്ക്രീനിലൂടെ കടന്നു വന്ന് മലയാള സിനിമയിൽ തിരക്കേറിയ താരങ്ങൾ ആകുന്ന കലാകാരന്മാർ ഉണ്ട്. നമിത പ്രമോദ്, സ്വാസിക വിജയ്, ആശ ശരത് തുടങ്ങി ഒരുപാട് താരങ്ങൾ മിനിസ്‌ക്രീനിലൂടെ കടന്നു വന്ന് തങ്ങളുടെ കഴിവ് തെളിയിച്ച് മലയാള സിനിമയിൽ തിളങ്ങുന്നവർ ആണ്.

സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമാണ് സ്വാസിക വിജയ്. മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടി എന്ന പോലെ സ്നേഹമാണ് താരത്തിനോടുള്ളത്. മലയാളിയായിരുന്നിട്ടും തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന സ്വാസിക, “സീത” എന്ന പരമ്പരയിലൂടെയാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. “കട്ടപ്പനയിലെ ഋതിക് റോഷൻ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്ത താരം വേണ്ടത്ര മലയാള സിനിമയിലെ സജീവമല്ലായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം വിശ്വാസിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച റിലീസുകൾ നടന്ന വർഷമായിരുന്നു. “കുമാരി”, “ചതുരം” തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു “ചതുരം”. റോഷൻ മാത്യു, സ്വാസിക, അലൻസിയർ എന്നിവർ ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ താരത്തിന്റെ നായിക വേഷം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

“ചതുര”ത്തിന്റെ ഒടിടി റിലീസിന് കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്കു വെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം നിമിഷം നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കു വെച്ച കളരിയുടെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പുതിയ ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പാണോ ഇത് എന്ന് വ്യക്തമല്ല.

താരത്തിന്റെ കളരിപ്പയറ്റ് അഭ്യസിക്കുന്ന ചിത്രത്തിന് മോശമായ കമന്റ് ലഭിച്ചിരുന്നു. “കൂടുതൽ അഭ്യാസം ഒന്നും വേണ്ട. ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ്, പിന്നെ വീട്ടിൽ അടങ്ങിയിരിക്കാം” എന്നായിരുന്നു ഒരാൾ കമന്റ് ഇട്ടത്. എന്നാൽ കിടിലൻ മറുപടി തന്നെയാണ് സ്വാസിക തിരിച്ചു കൊടുത്തിരിക്കുന്നത്. വീട്ടിലിരിക്കുമ്പോൾ ടൈംപാസിന് വേണ്ടിയാണ് കളരി പഠിക്കുന്നതെന്നും, എന്തും നേരിടാൻ തയ്യാറാണെന്ന് സ്വാസിക മറുപടി കൊടുത്തു.

താൻ വലിയ കളരി ഫാനായിരുന്നു എന്നും ഒരുപാട് നാളായി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും വീഡിയോ പങ്കുവെച്ചതിനൊപ്പം താരം കുറിച്ചു. “വാസന്തി” എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു താരം. മിനി സ്ക്രീൻ പരമ്പരകളിൽ മാത്രമല്ല ടെലിവിഷൻ പരിപാടികളിലും അവതാരകയായും എല്ലാം സ്വാസിക തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉള്ള താരം തന്റെ ആരാധകരുമായി ഈ ചാനലിലൂടെ സംവദിക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply