ലാലേട്ടൻ കുടിച്ച ഗ്ലാസിൽ തന്നെ തനിക്കും കുടിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ് ! തുറന്നു പറഞ്ഞു സ്വാസിക

നടി, അവതരക, യുട്യൂബർ എന്നീ നിലകളിലൊക്കെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് സ്വസിക വിജയ്. സീരിയലും സിനിമയിലും ഒക്കെ ഒരേപോലെ ശ്രദ്ധ പറ്റിയിട്ടുണ്ട് താരം. 2019 ഇൽ വാസന്തി എന്ന ചിത്രത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് കൂടി താരത്തിന്റെ അഭിനയ മികവിന് ലഭിച്ചിരുന്നു. സിദ്ധാർദ്ധ് ഭാരതൻ ഒരുക്കിയ ചതുരം എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത് സ്വാസിക തന്നെയാണ്. ഈ ചിത്രം വളരെയധികം ശ്രദ്ധ നേടി. അതോടൊപ്പം തന്നെ ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിൽ എത്തിയ കുമാരി എന്ന ചിത്രത്തിലും വളരെ മികച്ച ഒരു കഥാപാത്രത്തെ തന്നെയാണ് നടി അവിസ്മരണീയമാക്കിയത്. മോഹൻലാലിനോടൊപ്പം ഇട്ടിമാണി എന്ന ചിത്രത്തിനിടയിൽ ഉണ്ടായ അനുഭവമാണ് സ്വാസിക പങ്കുവച്ചുകൊണ്ടിരിക്കുന്നത്.

മോഹൻലാൽ കുടിച്ച ഗ്ലാസിൽ നിന്നും സെറ്റിൽവെച്ച മാംഗോ ജ്യൂസ് കുടിക്കാൻ കഴിഞ്ഞുവെന്നും, അത് വലിയൊരു ഭാഗ്യമായിട്ടാണ് താൻ കരുതുന്നതെന്നും ഒക്കെയാണ് താരം പറഞ്ഞത്. എത്ര ബുദ്ധിമുട്ടുള്ള സീനാണ് എങ്കിലും അത് എടുത്ത് തീർക്കുന്നത് മോഹൻലാലിന് വലിയ പ്രാധാന്യമാണ് നൽകാറുള്ളത്. ഒരു ഓൺലൈൻ ചാനൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. ലാലേട്ടന്റെ കൂടെ ഇട്ടിമാണി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ് ! കരിയറിലെ അനുഭവം തുറന്നു പറഞ്ഞു താരം

ഞങ്ങൾ എല്ലാം പലപ്പോഴും ഒരു മണി കഴിഞ്ഞാൽ വേണോ ഷൂട്ട് എന്നൊക്കെ തിരക്കാറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ചിന്ത എന്നത് ഈ സീൻ എങ്ങനെയെങ്കിലും മുഴുവൻ ആകുക എന്നത് ആണ്. അതിനുശേഷം മതി ഭക്ഷണവും റസ്റ്റും പോലും എന്നതാണ് സത്യം. മമ്മുക്ക കഴിഞ്ഞാൽ ആവേശത്തോടെ സിനിമയെ നോക്കി കാണുന്ന ഒരു വ്യക്തി അത് മോഹൻലാൽ തന്നെയാണ്.

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് തന്നെ ഒരു വലിയ ഭാഗ്യമായി മാത്രമേ എനിക്ക് കരുതാൻ സാധിക്കുന്നുള്ളൂ. ലാലേട്ടന്റെ കൂടെ കുറെ ദിവസം ഷൂട്ട് ഉള്ളതുകൊണ്ട് സംസാരിക്കുവാനും കുക്ക് ചെയ്യുന്ന ഭക്ഷണം പാചകം കഴിക്കുവാനും ഒക്കെയുള്ള ഒരു ഭാഗ്യം കൂടി ലഭിച്ചു. ലൊക്കേഷനിൽ ഞങ്ങൾ എല്ലാരും ഒരുമിച്ചിരിക്കുമ്പോൾ ലാലേട്ടൻ മാംഗോ ജ്യൂസ് കുടിക്കുകയായിരുന്നു ചെയ്തത്. കുടിക്കുന്നതിനിടയിൽ അത് ഞങ്ങൾക്ക് നേരെ നീട്ടി കുടിക്കാൻ പറയുകയും ചെയ്തിരുന്നു.

യൂറിൻ ട്യൂബ് ഉള്ളതിനാൽ അകത്ത് കയറ്റാൻ പറ്റില്ല ! തന്നെ കുറിച്ച് അവർ പറഞ്ഞത് തുറന്നു പറഞ്ഞു പ്രണവ്

ഞാൻ വിചാരിച്ചത് വേറൊരു ഗ്ലാസ്സിൽ ആയിരിക്കും നമുക്ക് ജ്യൂസ് നൽകുക എന്നാണ്. എന്നാൽ അദ്ദേഹം കുടിച്ച ഗ്ലാസ്സിൽ തന്നെയാണ് എല്ലാവർക്കും കുടിക്കാൻ വേണ്ടി തരുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യം തന്നെയാണ് അത്. ഭയങ്കര സന്തോഷമായിരുന്നു അപ്പോൾ. ലാലേട്ടൻ കുടിച്ച ഗ്ലാസിൽ തന്നെ ജ്യൂസ് കുടിക്കുക എന്ന് പറയുന്നത് വലിയ സന്തോഷമാണ്. അദ്ദേഹത്തിന്റെ കൂടെ ഒരു സെൽഫി എടുക്കുകയും ഡിന്നറിന് വീട്ടിലേക്ക് ക്ഷണിക്കുകയും ഒക്കെ ചെയ്തിരുന്നു എന്നാണ് നടി വ്യക്തമാക്കിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply