സൂസന് ഇനി പുതിയ ജീവിതം ! അനുഗ്രഹങ്ങൾ ചൊരിഞ്ഞു മലയാളക്കര

എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായേക്കാം. എന്നാൽ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ ബുദ്ധിപരമായും ക്ഷമയോടും അതിനെ നേരിടുമ്പോഴാണ് ജീവിതത്തിൽ നാം ഓരോരുത്തരും വിജയം കണ്ടെത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മെ തളർത്താനും കുറ്റപ്പെടുത്തുവാനും സമൂഹത്തിൽ നിന്നും പലതരത്തിലുള്ള നിലപാടുകളും ഉയർന്നു വന്നേക്കാം. എന്നാൽ അതൊന്നും വകവയ്ക്കാതെ തുടർന്നുള്ള ജീവിതത്തിലേക്ക് മുന്നേറുകയാണ് വേണ്ടത്.

ഇത്തരത്തിൽ എല്ലാ പ്രതിസന്ധിഘട്ടങ്ങളും തരണം ചെയ്ത് ജീവിതത്തിൽ വിജയം കൈവരിച്ച ഒരു വ്യക്തിയാണ് സൂസൻ തോമസ്. സാമൂഹ്യ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ സൂസൻ തോമസിനെ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. ഒരു സോഷ്യൽ മീഡിയ താരം തന്നെയാണ് സൂസൻ എന്ന് വേണമെങ്കിൽ പറയാം. തന്റെ ശരീരത്തിന്റെ 50 ശതമാനത്തിൽ അധികവും പൊള്ളലേറ്റ സൂസൻ തോമസിനെ ഓരോ മലയാളികളും നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.തന്നെ ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്ടറോടൊപ്പം ചെയ്തസൂസൻ തോമസിന്റെ ഒരു ഫോട്ടോഷോട്ട് സമൂഹം മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു.

ആ ഫോട്ടോഷൂട്ട് തന്നെയായിരുന്നു സൂസനെ ഇത്രയധികം ജനങ്ങൾ തിരിച്ചറിയാനും ജനപ്രിയ ആക്കി മാറ്റാനും കാരണമായത്. ഡോക്ടറോടൊപ്പമുള്ള ആ ഫോട്ടോ ഷൂട്ട് സൂസന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള പ്രചരണം ആയിരുന്നു ജനങ്ങൾക്കിടയിൽ നടന്നത്. എന്നാൽ യഥാർത്ഥത്തിൽ അത് വെറുമൊരു ഫോട്ടോ ഷൂട്ട് മാത്രമായിരുന്നു. എന്നാൽ ഇപ്പോഴിതാ സൂസൻ തന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സൂസൻ തോമസ് വിവാഹിതയായിരിക്കുകയാണ്. താരത്തിന്റെ വരന്റെ പേര് സന്ദീപ് എന്നാണ്. ഇരുവരുടെയും വിവാഹ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ ഈ അടുത്താണ് ശ്രദ്ധേയമായത്.

ഇരുവരുടെതും ഒരു പ്രണയ വിവാഹമായിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിൽ ആവുകയും തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടുകൂടി ഒന്നിക്കുകയും ചെയ്യുകയായിരുന്നു. തന്റെ ജീവിതത്തിൽ നടന്ന എല്ലാ പ്രശ്നങ്ങളും വളരെയധികം പോസിറ്റീവായി നോക്കിക്കൊണ്ട് അതിൽ നിന്നും കര കയറിയ വ്യക്തിയാണ് സൂസൻ. അതുകൊണ്ടു തന്നെ തന്റെ ജീവിതത്തിൽ ഉണ്ടായ അപകടങ്ങളെ പറ്റിയെല്ലാം വളരെയധികം ഹാസ്യ രൂപയാണ് സൂസൻ സംസാരിക്കാറ്. ഇപ്പോഴിതാ തന്റെ വരൻ സന്ദീപിന്റെ കൈപിടിച്ചുകൊണ്ട് വിവാഹ വേഷത്തിൽ പള്ളിയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

തനതായ ക്രിസ്ത്യൻ രീതിയിൽ തന്നെയാണ് ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. തൂവെള്ള വസ്ത്രത്തിൽ ക്രിസ്ത്യൻ വധുവായി കൊണ്ട് കയ്യിൽ ബൊക്കയും പിടിച്ച് സന്ദീപിനോട് ചേർന്ന് നിൽക്കുന്ന സൂസന്റെ ചിത്രങ്ങൾ കാണുമ്പോൾ മലയാളികൾ വളരെയധികം സന്തോഷിക്കുകയാണ്. നിരവധി പ്രേക്ഷകരാണ് സൂസനും സന്ദീപിനും വിവാഹ മംഗള ആശംസകൾ നേർന്നുകൊണ്ട് എത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply