മമ്മുട്ടിയുടെ മകൾ എന്നതിനേക്കാൾ താൻ സന്തോഷവതി ആകുന്ന നിമിഷം തുറന്നു പറഞ്ഞു സുറുമി !

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായ സുറുമിയുടെ ചില ഇഷ്ടങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കുടുംബം കലയോട് ചേർന്നു നിൽക്കുന്നതാണ്. മമ്മൂട്ടിയും മകനും അദ്ദേഹത്തിൻ്റെ സഹോദരങ്ങളും അവരുടെ മക്കളും ഒക്കെ തന്നെ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ട്. മമ്മൂട്ടിയുടെ മകൻ വാപ്പയുടെ വഴി തന്നെ സ്വീകരിച്ച് സിനിമയിൽ എത്തിയപ്പോൾ മൂത്തമകളായ സുറുമിയെ കുറിച്ചായിരുന്നു എല്ലാവരും അന്വേഷിച്ചത്.

സുറുമിക്ക് ഇഷ്ടം അഭിനയത്തോടല്ല മറിച്ച് ചിത്രരചനയോടായിരുന്നു. മമ്മൂട്ടി തന്നെയായിരുന്നു ചിത്രരചന എന്ന സുറുമിയുടെ കഴിവിനെ ചെറുപ്പം തൊട്ട് ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. മക്കളുടെ ചെറുപ്പകാലത്ത് ദുൽഖറിന് ടോയ്ക്കാറുകൾ സമ്മാനമായി നൽകുന്ന സമയത്ത് വില കൂടിയ കളർ പെൻസിലുകളും ക്യാൻവാസും ആയിരുന്നു മമ്മൂട്ടി മകൾ സുറുമിക്ക് നൽകിയിരുന്നത്. പലപ്പോഴും സുറുമിയുടെ ചിത്രരചന കണ്ട് ആരാധകർ അമ്പരന്നു പോയിട്ടുമുണ്ട്.

നിരവധി ചിത്രപ്രദർശനങ്ങൾ സുറുമി നടത്തിയിട്ടുമുണ്ട്. സുറുമി ഇത്തവണ ഡൽഹിയിലാണ് തൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ചിത്രപ്രദർശനം നടത്തുന്നത് . ഇന്ത്യ ആർട്ട് ഫെസ്റ്റിൽ സുറുമി പങ്കെടുക്കുന്നത് തൻ്റെ 9 ചിത്രങ്ങളുമായി സുഹൃത്തും ചിത്രകാരിയുമായി ദീപശിഖ ഖൈത്താനും ഒത്താണ്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വച്ച് നടക്കുന്ന ഈ പ്രദർശനം നാളെ അവസാനിക്കുകയും ചെയ്യും. ഈ ചിത്രപ്രദർശനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

സുറുമി നിറങ്ങളില്ലാതെ പ്രത്യേക പേനകൊണ്ട് പേപ്പറിലേക്ക് പ്രകൃതിയെ പകർത്തിയുള്ള ചിത്രങ്ങളാണ്. മരങ്ങൾ ചെടികൾ വള്ളിപ്പടർപ്പുകൾ തുടങ്ങിയവയാണ് സുറുമിയുടെ ക്യാൻവാസിൽ നിറഞ്ഞ ചിത്രങ്ങളിൽ. സുറുമി യാത്ര ചെയ്യുന്ന സമയത്ത് കാണുന്ന ചിത്രങ്ങളും മരങ്ങളും ചെടികളും ഒക്കെ ഫോട്ടോയെടുത്ത് സൂക്ഷിച്ചു വയ്ക്കാറുണ്ട്. പിന്നീട് അവയൊക്കെ തൻ്റെ ക്യാൻവാസിലേക്ക് പകർത്തുകയും ചെയ്യും.

സുറുമി ഓരോ ദിവസവും മൂന്നുനാലു മണിക്കൂറുകൾ ആണ് ചിത്രരചനക്ക് വേണ്ടി ചെലവഴിക്കുന്നത്. മക്കളുടെ പഠിത്തവും ആശുപത്രി തിരക്കുകളും ഒക്കെ കഴിഞ്ഞതിനുശേഷം കിട്ടുന്ന സമയത്താണ് സുറുമി വരക്കുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിനിടെ സുറുമി പറഞ്ഞത് 9 മുതൽ 10 ചിത്രങ്ങൾ വരെ എക്സിബിഷനിൽ തൻ്റെതായുണ്ടെന്ന്. ആശുപത്രി തിരക്കു കാരണം ചിത്രരചനയിൽ നിന്നും കുറച്ചു നാളായി വിട്ടുനിൽക്കുകയായിരുന്നു.

ഫ്രീ ടൈം കിട്ടുമ്പോഴാണ് വരക്കുന്നത്. വരക്കാൻ പേപ്പറും പേനയും മാത്രം മതി. പ്രകൃതിയോട് പ്രത്യേക സ്നേഹമാണ് തനിക്ക്. ചില ചിത്രങ്ങൾ വരയ്ക്കാൻ ആറുമാസം വരെ എടുത്തു. ചിത്രത്തിൻ്റെ സൈസും ഡീറ്റൈലിങ്ങും കാരണമാണ് അത്രയും ടൈം എടുക്കുന്നത്. യാത്രക്കിടയിലും താൻ വരക്കാറുണ്ടെന്നും പറഞ്ഞു. ഡൽഹിയിൽ ചിത്രങ്ങൾ കാണാൻ വരുന്നവരിൽ ഭൂരിഭാഗവും തന്നെയും തൻ്റെ ചിത്രത്തെയും ഇഷ്ടപ്പെടുന്നവരാണ്. ഇവിടെ പലർക്കും താൻ മമ്മൂട്ടിയുടെ മകൾ ആണെന്ന് അറിയില്ല. അതുകൊണ്ടുതന്നെ തൻ്റെ അധ്വാനത്തിനുള്ള അഭിനന്ദനമാണ് ഇവിടെനിന്നും തനിക്ക് ലഭിക്കുന്നതെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply