അമ്മയുടെ മുന്നിൽ വെച്ച് കാമുകി തരിണിയോട് കാളിദാസ് ജയറാം ചെയ്തത് കണ്ടോ ? ഒരു കൂസലും ഇല്ലാതെ അനിയത്തി ചക്കി

താര ദമ്പതിമാരായ ജയറാമും പാർവതിയും മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ്. മലയാളികൾ കയ്യിലേറ്റി നടക്കുന്ന താര കുടുംബമാണ് ഇവരുടേത്. ജയറാമിൻ്റെയും പാർവതിയുടെയും മക്കളായ കാളിദാസും മാളവികയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കാളിദാസ് കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. ആ സിനിമയിലും ജയറാമിൻ്റെ മകനായിട്ടാണ് അഭിനയിച്ചത്.

അതിനുശേഷം അഭിനയിച്ച എൻ്റെ വീട് അപ്പൂൻ്റേം എന്ന ചിത്രത്തിന് ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചു. താരകുടുംബം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന എല്ലാ വീഡിയോകളും ചിത്രങ്ങളും നിമിഷനേരം കൊണ്ട് വൈറലാകാറുണ്ട്. പ്രണയിനിയായ തരുണിയെ ഒളിച്ചിരുന്നു പേടിപ്പിക്കുന്ന ഒരു വീഡിയോ ആണ് കാളിദാസിൻ്റെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമ്മയും സഹോദരി മാളവികയും ഈ വീഡിയോയിൽ ഉണ്ട്.

പെട്ടെന്ന് വരുന്ന തരുണിയെ ഒളിഞ്ഞിരുന്നു ശബ്ദം ഉണ്ടാക്കി പേടിപ്പിക്കുകയാണ് കാളിദാസ്. ശബ്ദം കേട്ട് തരുണി ഞെട്ടിപ്പോകുന്നുണ്ട്. എന്നാൽ അനിയത്തിയായ മാളവികയെ ഒളിഞ്ഞിരുന്ന് ശബ്ദം ഉണ്ടാക്കി പേടിപ്പിക്കുമ്പോൾ യാതൊരു ഭാവഭേദവും ഇല്ലാതെയാണ് മാളവിക പോകുന്നത്. മാളവികയുടെ മൈൻഡ് ആക്കാതെ പോകുന്ന ഈ ചിത്രത്തിന് കാളിദാസ് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ ഇയേഴ്സ് ഓഫ് എക്സ്പീരിയൻസ് എന്നാണ്. ഇപ്പോൾ സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത് കാളിദാസിൻ്റെയും തരിണിയുടെയും പ്രണയത്തെക്കുറിച്ചാണ്.

കുറെ സിനിമകൾ ചെയ്യുന്നതിലും നല്ലത് എപ്പോഴും നല്ല സിനിമയുടെ ഒരു ഭാഗമാകാൻകഴിയുന്നതാണ്. കാളിദാസിനെ വിക്രം എന്ന സിനിമയിൽ ചെറിയൊരു റോൾ ആണ് ലഭിച്ചതെങ്കിലും അത് അദ്ദേഹത്തിന് വലിയൊരു റീച്ച് ലഭിച്ചിരുന്നു. എവിടെപ്പോയാലും ഇപ്പോൾ ആളുകൾ എന്നെ പ്രപഞ്ചൻ എന്നാണ് വിളിക്കുന്നത്. ഇതിലൂടെ ആ കഥാപാത്രത്തെ ആളുകൾ എത്ര കണ്ട് സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും.മകൻ കാളിദാസിന് ജയറാം കൊടുത്ത ഒരു ഉപദേശം പണത്തിനുവേണ്ടി മാത്രം സിനിമകൾ ചെയ്യരുതെന്നാണ്.

താര കുടുംബം ഓണത്തിന് പങ്കുവെച്ച ചിത്രത്തിൽ പാർവ്വതിയും മാളവികയും കൂടാതെ ഒരു പെൺകുട്ടി കൂടിയുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ അപ്പോൾ തന്നെ ചർച്ചയായിരുന്നു കാളിദാസനോട് ചേർന്നിരിക്കുന്ന ആ പെൺകുട്ടി ആരാണെന്ന്. പിന്നീടാണ് കാളിദാസൻ്റെ പ്രണയനി തരിണിയാണ് കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോയിൽ ഉണ്ടായിരുന്നതെന്ന് ആരാധകർ മനസ്സിലാക്കിയത്. തരുണി മോഡലിങ്ങിൽ മിസ്സ് ദിവാ റണ്ണറപ്പ് കൂടിയാണ്. പാർവതി ഇതെൻ്റെ മകൾ ആണെന്ന് പറഞ്ഞതോടെ കാളിദാസിൻ്റെ പ്രണയബന്ധത്തിന് കുടുംബത്തിൻ്റെ പൂർണ്ണപിന്തുണ ഉണ്ടെന്ന് ആരാധകർക്ക് മനസ്സിലായി.

യുവതാരങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടനാണ് കാളിദാസ്. ബാലതാരമായി വന്നതിനുശേഷം ഒരു പാട് നാളുകൾക്ക് ശേഷമാണ് നായകനായി പൂമരം എന്ന സിനിമയിലൂടെ തിരിച്ചുവന്നത്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരിണി. തരിണിയോടൊപ്പം ദുബായിൽ വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളും കാളിദാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് കടലും രാത്രി വെളിച്ചവും ബാഗ്രൗണ്ട് ആയിട്ടുള്ള ഫോട്ടോയാണ്. അതിനിടയിൽ സഹോദരി മാളവികയും അമ്മയും കൂടാതെ നിരവധി സെലിബ്രിറ്റികളും കമൻ്റുകൾ ഇട്ടിട്ടുണ്ട്. ഹലോ ഹബീബീസ് എന്ന് മാളവികയും എൻ്റെ കുട്ടികൾ എന്ന് പാർവതിയും എഴുതി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply